സുന്ദരമായ കണ്ണുകള്‍ക്കായി എന്ത് ചെയ്യണം…

നാം ഒരാളെ കാണുമ്പോള്‍ ആദ്യം കാണുന്നത്  കണ്ണുകളെയാണ് എന്നാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭംഗിയുള്ള കണ്ണുകളിലേക്ക് നാം പെട്ടന്ന് ആകൃഷ്ടരാകും. ഭംഗിയുള്ള കണ്ണുകള്‍ സൗന്ദര്യത്തെ മാത്രമല്ല നല്ല ആരോഗ്യത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്.

For-Beautiful-Eyes-Image
മോയ്സ്ച്യുറൈസിങ്ങ്, ക്ലെന്‍സിംഗ്, ടോണിങ്ങ് എന്നിങ്ങനെ മുഖത്തെത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തിളക്കം നിലനിര്‍ത്തുവാനും മറ്റുമായി നാം പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ കണ്ണുകളുടെ പരിപാലനത്തില്‍ അധികം ശ്രദ്ധ നല്‍കാറില്ല. അതിനാല്‍ ഭംഗിയുള്ള കണ്ണുകള്‍ക്കായി ചില ശീലങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്.
അര്രോഗ്യമുള്ള തിളക്കമാര്‍ന്ന കണ്ണുകള്‍കക്കായി പാലിക്കേണ്ട ശീലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം:
നന്നായി ഉറങ്ങുക:
sleep_time_routine
ഉറക്കം, കണ്ണുകളുടെ പരിപാലനത്തിനായി അവശ്യം ചെയ്യേണ്ട ഒരു കാര്യമാണ്. നിങ്ങള്‍ ഉറങ്ങുന്നതിനായി എടുക്കുന്ന സമയവും നിലവാരവുമാണ്‌ നിങ്ങളുടെ കണ്ണുകളുടെ ഉന്മേഷത്തിന് ആധാരം. വൈകിയുള്ള ഉറക്കം നിങ്ങളുടെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുത്തുവാന്‍ കാരണമായേക്കാം. അതിനാല്‍ വൈകിയുള്ള ഉറക്കം പരമാവധി ഒഴിവാക്കുകയും നിശ്ചിത സമയം ഉറങ്ങുവാനും ശ്രമിക്കുക.
സ്‌ട്രെസ് ഒഴിവാക്കി റിലാക്സ് ആകുക:
listening to music relaxing meadow
കണ്ണുകള്‍ മനസ്സിലേയ്ക്കുള്ള വാതിലുകളാണ്. നമ്മുടെ മനസ്സിലെ വിഷമങ്ങളും സ്ട്രെസ്സും കണ്ണുകളില്‍ പ്രതിഫലിച്ച് കാണും. ഇത്തരം അവസ്ഥ വാര്‍ദ്ധക്യത്തെ വേഗത്തില്‍ നിങ്ങളിലെക്കെത്തിക്കും. അതിനാല്‍ നിങ്ങള്‍ വളരെയധികം സ്ട്രെസ് അനുഭവിക്കുന്ന ഒരാളാണെങ്കില്‍ അത് കുറയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
കണ്ണുകള്‍ക്ക് ഐ പായ്ക്ക്:

795435

കണ്ണുകളില്‍ ഫേസ് പായ്ക്കുകള്‍  പുരട്ടാറില്ല, കണ്ണുകള്‍ക്ക് ചുറ്റും മാത്രമേ ഇവ പുരട്ടാറുള്ളൂ. കണ്ണുകളില്‍ ഫേസ് പായ്ക്ക് പറ്റാതിരിക്കുവാനും അസ്വസ്ഥത ഉണ്ടാകാതിരിക്കുവാനുമാണ് ഇങ്ങനെ ചെയ്യുന്നത്. അതിനാല്‍ കണ്‍തടത്തില്‍ ഐ പായ്ക്കുകള്‍ പുരട്ടുക. ഇവ കണ്‍തടത്തിലെ ചര്‍മ്മത്തിന് ഉതകുന്നതായിരിക്കും. എന്നിരുന്നാലും കണ്ണുകളെ റിലാക്സ് ആക്കുവാന്‍, ഒരു കഷ്ണം കുക്കുംബര്‍ വട്ടത്തില്‍ അരിഞ്ഞത് കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണുകളെ റിലാക്സ് ആക്കുവാന്‍ ഇത് സഹായിക്കും.
വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍:
Woman squeezing spot
കണ്ണുകള്‍ക്ക് ചുറ്റുമുല്ല ചര്‍മ്മത്തില്‍ കാണപ്പെടുന്ന ചുളിവുകള്‍  വയസ്സാകുന്നു എന്നതിനെ സൂചിപ്പിക്കുന്ന ആദ്യ ലക്ഷണമാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം വളരെ ലോലമാണ്. അതിനാലാണ് ഇവിടം പ്രായം കൂടുംതോറും ചുളിഞ്ഞ് വരുന്നത്. അതിനാല്‍ ഇവിടം ഇപ്പോഴും മോയ്സ്ച്യുറൈസര്‍ ഉപയോഗിച്ച് ചെറുതായി മസ്സാജ് ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക:
 woman-water_2571102b
ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ നിങ്ങളുടെ പ്രകൃതിദത്തമായ ഭംഗി കുറയുന്നു. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ഇങ്ങനെ ചെയ്യുന്നത് കണ്ണുകളുടെ ആരോഗ്യത്തെയും നിലനിര്‍ത്തുവാന്‍ സഹായിക്കും.
കണ്ണട ധരിക്കുന്നവര്‍ക്ക്:

Beautiful teen girl wearing glasses

കണ്ണട ധരിച്ചിരിക്കുന്ന ആളുകള്‍ സാധാരണയായി അവരുടെ കണ്ണുകള്‍ മുഴുവനായും തുറക്കാറില്ല. ഇത് നിങ്ങളുടെ കണ്ണുകളെ കുഴിഞ്ഞിരിക്കുന്നയി തോന്നിപ്പിക്കും. അതിനാല്‍ കണ്ണട മാറ്റി കോണ്‍ട്ടാക്റ്റ്‌ ലെന്‍സുകള്‍ വയ്ക്കുകയോ നിങ്ങളുടെ കണ്‍പോളകള്‍ മുഴുവനായും തുറന്നിരിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഫ്രെയിമുകള്‍ ഉള്ള കണ്ണടകള്‍ ഉപയോഗിക്കുകയോ ചെയ്യുക. ഭംഗിയുള്ള കണ്ണുകള്‍ക്കായി ഇത് നിങ്ങളെ സഹായിക്കും.
Authors

Related posts

Top