മിഴിയഴക് വര്‍ധിപ്പിക്കാന്‍ ചില നാടന്‍ പൊടികൈകള്‍

eye

മുഖ സൗന്ദര്യത്തില്‍ കണ്ണുകള്‍ക്ക് വളരെയധികം സ്ഥാനമുണ്ട്. എന്നാല്‍കണ്ണുകളോട് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും സാധാരണമാണ്. ജോലിയിലെ സമ്മർദം കൊണ്ടും, കൂടുതല്‍ നേരം കംപ്യുട്ടറിലോ ടിവിയിലോ നോക്കികൊണ്ടിരിക്കുന്നത്കൊണ്ടും, ഉറക്കം ശരിയാകാതെ വന്നാലും കണ്ണിന് ചുറ്റും കറുത്ത നിറം വരാനുള്ള സാധ്യതയുണ്ട്. കണ്ണുകളെ ഇത്തിരി ശ്രദ്ധിച്ചാല്‍ മനോഹരമായ മിഴിയഴക് നിങ്ങള്‍ക്കും നിഷ്പ്രയാസം സ്വന്തമാക്കാം.

  • വീട്ടിലായാലും ജോലി സ്ഥലത്തായാലും ടിവിയോ കംപ്യുട്ടറോ തുടര്‍ച്ചയായി ഉപയോഗിക്കരുത്. ഇടയ്ക്കിടെ കണ്ണുകൾക്ക് അലപം വിശ്രമം നൽകുക.
  • കുറഞ്ഞത് 6 മണിക്കൂർ എങ്കിലും ദിവസം ഉറങ്ങുക
  • ധാരാളമായി പഴങ്ങളും സലാഡുകളും മുളപ്പിച്ച പയറുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  • കണ്ണിന് ചുറ്റുമുള്ള കറുപ്പിൽ തക്കാളി നീര് പുരട്ടുന്നത് ചർമ്മത്തിന് നിറം വയ്ക്കാന്‍ സഹായിക്കും.
  • വെള്ളരിക്ക അരച്ച് കുഴമ്പ് രൂപത്തിലാക്കി പുരട്ടുന്നത് കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ വളരെ നല്ലതാണ്.
  • ശ്വസന വ്യായാമം ചെയ്യുക. ഓക്സിജന്‍ ശരീരത്തിലെത്തുന്നത് കണ്ണുകളിലെ കറുപ്പ് അകറ്റാൻ ഗുണകരമാണ്.
  • ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്കയുടെ നീരും കൂട്ടി ചേര്‍ത്ത് പുരട്ടുന്നതും കണ്ണുകളിലെ കറുപ്പ് അകറ്റാൻ  സഹായകരമാണ്.
  • നാരങ്ങാ നീരിന്‍റെ ഒപ്പം വെള്ളരിക്ക നീരും ചേര്‍ത്ത് കൺതടങ്ങളില്‍ പുരട്ടിയതിനു ശേഷം പതിനഞ്ചു മിന്നിറ്റ് കഴിഞ്ഞ് കഴുകി കളയുന്നതും കറുപ്പ്  നിറം അകറ്റാന്‍ സഹായിക്കും.
  • തണുത്ത വെള്ളരിക്ക നീരിൽ ഇത്തിരി റോസ് വാട്ടര്‍ ചേര്‍ത്ത് അത് പഞ്ഞിയില്‍ മുക്കി കണ്ണില്‍ വയ്ക്കുന്നതും  കറുത്ത പാടുകള്‍ അകറ്റാന്‍ ഉത്തമമാണ്.
Authors

Related posts

Top