മുടികൊഴിച്ചിലിനോട് വിടപറയാം – പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറാപ്പി

MPBമനുഷ്യന്‍ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ കാലം മുതല്‍ ഒരു പക്ഷേ അവന്‍ അമിതമായി മുടികൊഴിയുന്നതിനെ കുറിച്ചും ചിന്തിച്ചിട്ടുണ്ടാവണം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്  എഴുതപ്പെട്ട  നമ്മുടെ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കേശ സംരക്ഷണത്തിന് ഉതകുന്ന ധാരാളം മര്‍ഗ്ഗങ്ങളെകുറിച്ചും ഔഷധങ്ങളെക്കുറിച്ചും പ്രദിപാദിച്ചിട്ടുള്ളത് ഇതിനെ ശരിവെക്കുന്നതാണ്.

മനുഷ്യ ചര്‍മ്മം ഏകദേശം 5 മില്ല്യണ്‍ ഹെയര്‍ ഫോളിക്കിള്‍സ്  അടങ്ങിയതും, ഏറ്റവും വലുപ്പമേറിയതുമായ ഒരു അവയവമാണ്.  ഗര്‍ഭാവസ്ഥയില്‍ത്തന്നെ ഈ ഫോളിക്കിള്‍സ് നമ്മില്‍ രൂപപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.  ഇവയില്‍ ഏകദേശം ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം ഫോളിക്കിള്‍സ് തലയില്‍ മാത്രമായിട്ടുണ്ട്.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തലമുടി 50 മുതല്‍ 100 വരെ എണ്ണം ദിവസേന പൊഴിഞ്ഞു പോകുന്നത് തികച്ചും സ്വഭാവികമായ  ഒരു പ്രതിഭാസമാണ്.   നമ്മള്‍ കുളിക്കുകയോ മുടി ചീകുമ്പോഴോ ഒക്കെ നാം അറിയാതെ തന്നെ ഇത്  സംഭവിക്കുന്നുണ്ട്. ശരീരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഈ മുടികൊഴിച്ചിലിന് യാതൊരു വിധത്തിലുമുള്ള പരിശോധനയോ ചികിത്സയോ ആവശ്യമില്ല.  ഇങ്ങനെ പൊഴിയുന്ന മുടിക്ക് പകരമായി പുതിയ മുടി കിളിര്‍ക്കുകയെന്നത് ശരീരത്തിന്‍റെ സ്വാഭാവിക പ്രവര്‍ത്തനമാണ്. എന്നാല്‍ അതിനുമുകളിലുള്ള മുടികൊഴിച്ചില്‍, മുടിയുടെ ഉള്ളു കുറയല്‍, തലയില്‍ വട്ടം വട്ടമായി മുടി കൊഴിയുക മുതലായവയെല്ലാം ഒരു ഡര്‍മറ്റോളജിസ്റ്റിന്‍റെ വിദഗ്ദ്ധ പരിശോധയ്ക്ക് വിധേയമാക്കേണ്ട ഒരു മെഡിക്കല്‍ കണ്ടീഷനായി പരിഗണിക്കണം.

prp

മുടികൊഴിച്ചില്‍ ഏതെല്ലാം തരത്തില്‍

പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ വരാം.  പ്രസവാനന്തരം ചിലര്‍ക്ക് വളരെ വലിയ രീതിയിലുള്ള മുടി കൊഴിച്ചില്‍ കണ്ടു വരാറുണ്ട്. മറ്റു ചിലര്‍ക്ക് മേജര്‍ സര്‍ജറിയുടെ  ഫലമായും ഇങ്ങനെ കണ്ടുവരാറുണ്ട്. എന്തെങ്കിലും കാരണം കൊണ്ട് വളരെ വലിയ തൂക്കകുറവ് വന്നവര്‍ക്കും അത്യധികമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കും പെട്ടെന്നുള്ള മുടികൊഴിച്ചില്‍ അനുഭവപ്പെടാം.  ഇതിന്‍റെ കാരണം എന്നത് മുടിയുടെ വളര്‍ച്ചാഘട്ടത്തില്‍ നിന്നും പെട്ടന്ന്  റെസ്റ്റിംഗ് ഫേയ്സിലേക്ക് മുടികള്‍ എത്തുന്നു എന്നതാണ്‌.  ചിലപ്പോള്‍ മരുന്നുകളുടെ പാര്‍ശ്വഫലം എന്ന രീതിയിലും മുടികൊഴിച്ചില്‍ സംഭവിക്കാറുണ്ട്.

മുടികൊഴിച്ചില്‍ എന്നത് ചിലര്‍ക്ക് പാരമ്പര്യമായി ലഭിക്കാറുണ്ട്.  മുടികൊഴിച്ചില്‍ കാര്യമായി കണ്ടുവരുമ്പോള്‍തന്നെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണമര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. മുടികൊഴിച്ചില്‍  കുറക്കുന്നതിനുവേണ്ടി പുറമേ പുരട്ടുവനുള്ള ഔഷധങ്ങള്‍ ഇന്ന് മോഡേണ്‍ മെഡിസിനില്‍ ലഭ്യമാണ്.

മുടികൊഴിച്ചിലും ഹൈപ്പർ തൈറോയിടിസവും

ശരീരത്തിന്‍റെ ചയാപചയങ്ങളെ നിയന്തിക്കുന്നതില്‍ തൈറോയിഡ് ഗ്രന്ധിക്ക് വലിയ സ്ഥാനമാണുള്ളത്.  തൈറോയിഡ്  ഹോര്‍മോണിന്‍റെ അളവ് കൂടിയാലും കുറഞ്ഞാലും നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വരാം. തൈറോയിഡ്   ഹോര്‍മോണിന്‍റെ അളവു കൂടുമ്പോള്‍ ശരീരത്തില്‍ മെറ്റാബോളിസത്തിന്‍റെ സ്പീഡ് കൂടുകയും അത് മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

സ്ത്രീകളില്‍ കണ്ടുവരുന്ന മുടികൊഴിച്ചിലിന്‍റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് PCOS (Poly cystic Ovarian Syndrome) എന്ന രോഗാവസ്ഥയാണ്. ഇതു മൂലം വലിയതോതിലുള്ള  മുടികൊഴിച്ചിൽ കൂടാതെ സ്ത്രീകള്‍ക്ക് മുഖത്ത് രോമങ്ങള്‍ വളരുക, ക്രമം തെറ്റിയ ആര്‍ത്തവം, മുഖക്കുരു തുടങ്ങിയ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നു.

prpമുടികൊഴിച്ചിലിനു കാരണമാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് Alopecia areata എന്നത്.  ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനം (immune system) ഹെയര്‍ ഫോളിക്കോള്‍സിനെ തെറ്റായി മനസിലാക്കുകയും അതിനെ അറ്റാക്ക്‌ ചെയ്യുകയുമാണ് ചെയ്യുന്നത്.  ഈ അവസ്ഥ സ്ത്രീകളെപ്പോലെതന്നെ പുരുഷന്മാരിലും കണ്ടുവരുന്ന ഒരു ഡിസോഡര്‍ ആണ്.  ഇതിന്‍റെ കാരണം വ്യക്തമല്ലായെങ്കിലും മാനസിക പിരിമുറുക്കവും രോഗങ്ങളും ഇതിന്‌ കാരണമാകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുരുഷന്മാരില്‍ ഏതാണ്ട് 95% പേര്‍ക്കും മുടികൊഴിച്ചിലിന്‍റെ കാരണം male pattern baldness ആണ് (MPB). ഇത് തികച്ചും പാരമ്പര്യമായി ലഭിക്കുന്ന ഒരു സംഗതിയാണ്.

പ്ലേറ്റ്ലെറ്റ്  റിച്ച് പ്ലാസ്മ  തെറാപ്പി (PRP Hair Loss Treatment)

സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന മുടികൊഴിച്ചിലിനും male pattern baldness ഉം ഇന്ന് വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ പരിഹാര മാർഗങ്ങൾ  ഉണ്ട് .  ഇവയില്‍ ഇന്ന് ഏറ്റവും അധികം പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് PRP hair loss treatment (Platelet Rich Plasma Therapy).

prp hair loss treatment 1

എങ്ങനെ?

വളരെ ലളിതവും സുരക്ഷിതവുമായ ഒരു ചികിത്സാ രീതിയാണ് പ്ലേറ്റ്ലെ റ്റ്  റിച് പ്ലാസ്മ  തെറാപ്പി(PRP Hair Loss Treatment). മുടികൊഴിച്ചിലിന് പരിഹാരം തേടുന്നവരുടെ ശരീരത്തില്‍ നിന്നുതന്നെ  10ml ബ്ലഡ്‌ എടുക്കുന്നു.  പ്രത്യേക machinery യുടെ സഹായത്തത്തോടെ ബ്ലഡിലെ പ്ലേറ്റ്ലെറ്റ്‌ റിച്ച് പ്ലാസ്മ വേര്‍തിരിച്ച് എടുക്കുന്നു. ഇങ്ങനെ ലഭിക്കുന്ന P.R.P (ഏകദേശം 2ml) മുടികൊഴിച്ചിലുള്ള സ്ഥലത്തെ ചര്‍മ്മത്തില്‍ ഒരു സെന്റീമീറ്റര്‍ ഇടവിട്ട് കുത്തിവയ്ക്കുന്നു.   PRP യില്‍ അടങ്ങിയിരിക്കുന്ന ഗ്രോത്ത് ഫാക്ടര്‍ ഹെയര്‍ ഫോളികില്‍സില്‍ നിന്നും പുതിയ മുടിവളരുന്നതിനെ സഹായിക്കുന്നു. ഇത് 3 മുതല്‍ 6 തവണ വരെ ആവര്‍ത്തിക്കുന്നു.

prp1 copy

പുറമെ കാണാവുന്ന രീതിയിലുള്ള നല്ലൊരു റിസള്‍ട്ടിന് മിനിമം 3 തവണയെങ്കിലും PRP ചെയ്യേണ്ടതായി വരും. രണ്ടു പ്രൊസീജിയറുകള്‍ തമ്മില്‍ ഏകദേശം 30 ദിവസം ഇടവേള നല്‍കേണ്ടതാണ്. ട്രീറ്റ്മെന്റ് കോഴ്സ് കംപ്ലീറ്റ്‌ ചെയ്തതിനുശേഷം ആറുമാസം കൂടുമ്പോള്‍ ഒന്നുവീതം maintenance session ചെയ്യേണ്ടതായിവരാം. ഏകദേശം 30 മിനിറ്റാണ് ട്രീറ്റ്മെന്റിനു വേണ്ടി വരുന്ന സമയ .  ഇത് തികച്ചും ഒരു ഒ.പി. പ്രൊസീജിയറാണ്. പ്രത്യേകമായി വിശ്രമം ആവശ്യമില്ലെങ്കിലും പ്രൊസീജിയര്‍ സമയത്ത് ഒരല്‍പ്പം വേദന സഹിക്കേണ്ടതായി വരാം. പ്രത്യേകപരിശീലനം നേടിയ സ്കിൻ specialists ആണ്  (ഡര്‍മറ്റോളജിസ്റ്റ്) ഇത്തരം ട്രീട്മെന്റ്റ് ചെയ്യുന്നത്.  ചെലെവേറിയ ഹെയർ ട്രാൻസ്പ്ലാൻറ്  പോലെയുള്ള മറ്റു ചികിത്സാ മാർഗങ്ങളെ  അപേഷിച്ച്  വളരെ ചെലവ് കുറവാണെന്നതും PRP  യെ ജനകിയമാക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.

അധികമായ മുടികൊഴിച്ചില്‍ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ ഒരു ഡര്‍മറ്റോളജിസ്റ്റിന്‍റെ ഉപദേശം തേടുകയും ഫലപ്രദമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുക.

Exclusive OFFER for wellnesskerala.com readers.

FREE consultation with trained cosmetic Dermatologists in Cochin. Book an appointment NOW! Limited period offer.

 

  Your Name (required)

  Your Mobile (required)

  Your Email (required)

  Appointment Date (required)

  Appointment Time (required)

  Available Centres (required)

  Any message?

  Authors

  Related posts

  Top