ഗര്‍ഭകാലത്തെ ബ്ലീഡിംഗ്‌ അബോര്‍ഷന്‍റെ സൂചനയോ?

ഗര്‍ഭകാലത്ത് പലര്‍ക്കും ബ്ലീഡിംഗ് ഉണ്ടാകുന്നതായി കണ്ടുവരാറുണ്ട്. ഇതിനെ ഗര്‍ഭം അലസിപോകുന്നതായാണ് പലപ്പോഴും കണക്കാക്കാറ്. ഇത്തരം അവസ്ഥകള്‍ വളരെയധികം ഭീതിയും മാനസിക സംഘര്‍ഷവും സൃഷ്ടിക്കുകയും ചെയ്യുന്നു.Spotting-During-Pregnancy2

ഗര്‍ഭം അലസുന്നതിന്‍റെ ഒരു ലക്ഷണം തന്നെയാണ് ബ്ലീഡിംഗ് അഥവാ രക്തസ്രാവം. എന്നിരുന്നാലും ഇങ്ങനെ സംഭവിക്കുന്നത് ഇപ്പോഴും അബോര്‍ഷന്‍ ഉണ്ടാവുന്നത് കൊണ്ടുതന്നെയാണ് എന്ന് തീര്‍ത്ത് പറയുവാന്‍ സാധിക്കുകയില്ല. ഇതിന് പല കാരണങ്ങളുണ്ടാകാം

  • ട്യൂബല്‍ ഗര്‍ഭം, മുന്തിരിക്കുല ഗര്‍ഭം എന്നെല്ലാം അറിയപ്പെടുന്ന അവസ്ഥയില്‍ ഇത്തരം രക്തസ്രാവമുണ്ടാകാറുണ്ട്. സ്ത്രീകളുടെ അണ്ഡവും ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്ന അണ്ഡവാഹിനിക്കുഴലില്‍ (Fallopian Tube) വെച്ച് ഗര്‍ഭം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത്തരം അവസരങ്ങളില്‍ കഠിനമായ വയറുവേദന ഉണ്ടാകും. ഗര്‍ഭം അലസിപ്പിക്കുക എന്നതല്ലാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേറെ യാതൊരു വഴിയുമില്ല.
  • പ്ലാസന്‍റക്കുണ്ടാകുന്ന പ്രശ്‌നങ്ങളും ചിലപ്പോള്‍ ഗര്‍ഭകാലത്ത് ബ്ലീഡിംഗിന് കാരണമാകാറുണ്ട്. ഗര്‍ഭം 6-9 മാസമെത്തുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിന്‍റെ ഒരു പ്രധാന കാരണമായി ഇതിനെ പറയാം. പ്ലാസന്‍റല്‍ പെര്‍വിയ, പ്ലാസന്‍റല്‍ അബ്രപ്ഷന്‍ എന്നീ രണ്ടു പേരുകളിലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
  • പ്ലാസന്‍റയുടെ സ്ഥാനം തെറ്റി സെര്‍വിക്‌സിനെ (ഗര്‍ഭാശയ ഗളം) മൂടുമ്പോള്‍ പ്ലാസന്‍റല്‍ പെര്‍വിയ എന്ന അവസ്ഥ സംഭവിക്കുന്നു. ഇത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന ഒരു അപകടകരമായ അവസ്ഥയാണ്. ഇത്തരം ഘട്ടങ്ങളില്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്.d33ljpvc0tflz5.cloudfront.net
  • പ്ലാസന്‍റ ഗര്‍ഭാശയ ഭിത്തിയില്‍ നിന്നും വിട്ടുപോകുമ്പോഴാണ് പ്ലാസന്‍റല്‍ അബ്രറപ്ഷന്‍ ഉണ്ടാകുന്നത്. സാധാരണയായി ഒരു ശതമാനം ഗര്‍ഭിണികളില്‍ മാത്രമെ ഇത്തരം അവസ്ഥ കണ്ടുവരാറുള്ളൂ. ഗര്‍ഭകാലത്തിന്‍റെ അവസാന 12 ആഴ്ചകളിലാണ് ഇത് സംഭവിക്കാറുള്ളത്.
  • വയറുവേദനയോടുകൂടി ബ്ലീഡിംഗ് സംഭവിക്കുകയാണെങ്കില്‍ ഇത് അബോര്‍ഷന്‍റെ ലക്ഷണമാകാം. ഗര്‍ഭം ധരിച്ച് 12 ആഴ്ചകള്‍ക്കുള്ളിലാണ് സ്വാഭാവിക രീതിയില്‍ അബോര്‍ഷന്‍ സംഭവിക്കുന്നത്. ഭ്രൂണത്തിന് എന്തെങ്കിലും തകരാറുകള്‍ വരുമ്പോള്‍ സ്വാഭാവിക രീതിയിലുള്ള അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
  • ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭാശയ ഗളത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഇതും ബ്ലീഡിംഗിന് കാരണമാകാറുണ്ട്. ഗര്‍ഭാശയമുഖത്തുണ്ടാകുന്ന ക്യാന്‍സര്‍ തിരിച്ചറിയാനുള്ള പാപ്‌സ് മിയര്‍ ടെസ്റ്റിന് (Pap smear test) ശേഷവും ഗര്‍ഭാശയത്തിനുള്ളില്‍ നടത്തുന്ന പരിശോധനകള്‍ക്കു ശേഷവും രക്തപ്രവാഹം ഉണ്ടാകാറുണ്ട്. ഈ സമയം വേദനയോ മറ്റ് അസ്വസ്ഥതകളോ കൂടിയുള്ള ചെറിയ തോതിലുള്ള രക്തസ്രാവം ഭയപ്പെടേണ്ട ആവശ്യമില്ല.
  • ബീജസംയോഗം സംഭവിച്ച അണ്ഡം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചാണ് വളരുക. ഇത് ഈ രീതിയില്‍ ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ രക്തസ്രാവമുണ്ടാകും. ഇംപ്ലാന്‍റേഷന്‍ ബ്ലീഡിംഗ് എന്നറിയപ്പെടുന്ന ഇത് ഗര്‍ഭധാരണം നടന്ന് 6-12 ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവിക്കുക. ഈ അവസ്ഥയിലും ആശങ്കപ്പെടാനില്ല
Authors

Related posts

Top