അനാവശ്യ രോമവളർച്ചയും ലേസർ ചികിത്സയും

അമിത രോമവളർച്ച  ഇന്ന് പല പെണ്‍കുട്ടികളുടെയും, സ്ത്രീകളുടേയും പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടാക്കുകയില്ലെങ്കിലും സൗന്ദര്യ പരവും, ശുചിത്വപരവുമായ കാരണങ്ങളാൽ സ്ത്രീകൾ അനാവശ്യ രോമങ്ങൾ നീക്കുന്നതിൽ  ശ്രദ്ധാലുക്കളാണ്.  അമിത രോമ വളര്‍ച്ചയുള്ള പെണ്‍കുട്ടികള്‍ വിവാഹ പ്രായമാകുമ്പോള്‍ അനുഭവിക്കുന്ന മനോ വിഷമം ചെറുതല്ല. സ്ത്രികളിലെ അമിത രോമവളര്‍ച്ച വിവാഹ മോചനത്തിലേക്ക് വരെ എത്തിച്ചിരിക്കുന്ന സംഭവങ്ങള്‍ ഉണ്ട്.  സ്ത്രീ ശരീരത്തിലെ ഹോർമോണ്‍ വ്യതിയാനത്തിന്‍റെ ഫലമായും മറ്റു  പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച കണ്ടുവരുന്നു. ഇതിന് ഫലപ്രതമായ ചികിത്സയും നിയന്ത്രണ മാർഗ്ഗങ്ങലും ഇന്ന് നിലവിലുണ്ട്.

അനാവശ്യ രോമ വളർച്ച (Hirsutism)

പുരുഷന്മാരെപോലെതന്നെ സ്ത്രീകളിലും, പെണ്‍കുട്ടികളിലും ശരിരത്ത്   രോമങ്ങൾ കണ്ടുവരുന്നു. എന്നാൽ ഇത് നേരിയതും ചെമ്പിച്ചതുംയിരിക്കും; എന്നാൽ  ഇവ കറുത്തതും ഇടതിങ്ങിയതുമായി വരുമ്പോളാണ് ഒരു സൗന്ദര്യ പ്രശ്നമായി പരിഗനിണിക്കപെടുന്നത്. സ്ത്രീകൾക്ക് കഴുത്ത്, മേൽച്ചുണ്ട്, താടി, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ കട്ടികൂടിയ രോമം വളരുന്ന ഒരു അവസ്ഥയ്ക്കാണ് അമിത രോമവളർച്ച അഥവാ ( Hirsuitism)  എന്ന് പറയുന്നത്. അനാവശ്യ രോമവളർച്ച കാണപ്പെടുന്ന സ്ത്രീകളിൽ പലര്‍ക്കും മുഖക്കുരു, മുടികൊഴിച്ചിൽ ശബ്തവ്യതിയാനം (കനത്ത ശബ്ദം) മുതലായ പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

കാരണങ്ങൾ

സ്ത്രീകളിൽ പുരുഷ സെക്സ് ഹോർമോണിന്‍റെ അളവ് വര്‍ദ്ധിച്ചു വരുമ്പോളാണ് സാധാരണയായി അമിത രോമവളര്‍ച്ച (Hirsuitism) കണ്ടുവരുന്നത്. ഭൂരിഭാഗം രോഗികളിലും ഇത് പോളിസിസ്റ്റിക്  ഓവറി സിൻഡ്രോം (PCOS) കൊണ്ടാണ്. മറ്റു  പലകാരണങ്ങൾ കൊണ്ടും അമിത രോമവളർച്ച ഉണ്ടാകാം. എന്നാൽ ഒരു വിഭാഗം രോഗികളിൽ കൃത്യമായ കാരണങ്ങൾ കണ്ടെത്തുന്നതിനു ഇന്ന് സാധിക്കാറില്ല.

c047579612f29cb4aa060106edbcdaf9ചികിത്സ

അമിത രോമവളർച്ച പൂർണമായി മാറുക പ്രയാസമാണ്‌ എന്നാൽ ഇത് കണ്ട്രോൾ ചെയ്യുന്നതിന് നിരവധി ചികിൽസാ മാർഗ്ഗങ്ങൾ ഇന്നു നിലവിലുണ്ട്. ഹെര്‍സൂട്ടിസത്തിന്‍റെ കാരണങ്ങൾ പലരിലും വ്യത്യസ്ഥമായിരിക്കുന്നത് കൊണ്ട്‌ രോഗകാരണങ്ങൾ എന്തെന്ന് കണ്ടുപിടിക്കുക എന്നതാണ് ചികിത്സ തുടങ്ങുന്നതിന്‍റെ ആദ്യപടി. ഇതിനായി പരിചയ സമ്പന്നനായ ഒരു ഡര്‍മറ്റോളജിസ്റ്റ്‌നെ സമീപിക്കാവുന്നതാണ്. എക്സാമിൻ ചെയ്തതിനു ശേഷം ബ്ലഡ്‌ ടെസ്റ്റ്‌, അൾട്രാ സൗണ്ട് സ്കാന്നിംഗ് മുതലായ ടെസ്റ്റുകൾക്ക്‌ ഡോക്ടര്‍ നിർദേശിച്ചേക്കാം.  ചികിത്സയോടൊപ്പം സ്ഥിരമായതോ താൽകാലികമോ ആയ ഹെയർ റിമൂവൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.ഷേവിംഗ്, പ്ലക്കിംഗ്, വാക്സിങ്ങ് തുടങ്ങിയവ താൽകാലികമായ ഹെയർ റിമൂവൽ മാർഗ്ഗങ്ങൾ ആണ്.  Hirsuitism ഇന്ന് 5% മുതൽ 15% വരെ സ്ത്രീകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്.  അമിത രോമവളർച്ച കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ലായെങ്ങിലും പല ആരോഗ്യ പ്രശ്നങ്ങളിലെക്കുമുള്ള ഒരു ചൂണ്ടുപലകയായി ഇത് നിലകൊള്ളുന്നു.
മുന്‍പ് സുചിപ്പിച്ചതുപോലെ പുരുഷ ഹോർമോണിന്‍റെ അളവ് കൂടുന്നതാണ് അമിത രോമവളർച്ചയുടെ കാരണങ്ങളിൽ പ്രധാനം. അമിത രോമവളർച്ച അനുഭവപെടുന്ന സ്ത്രീകളെ രണ്ടായി തിരിക്കാം. 1. ആർത്തവ വിരാമം (Menopause) സംഭവിച്ചവർ    2. ആർത്തവ വിരാമം സംഭവിക്കാത്തവർ. ആർത്തവവിരാമം സംഭവിക്കാത്ത സ്ത്രീകളിലെ പുരുഷ ഹോർമോണ്‍ വ്യതിയാനത്തിന്‍റെ പ്രധാനകാരണം (ഏകദേശം 72%) “പോളിസിസ്റ്റിക് ഓവറി സിൻഡ്രോം” (PCOS) എന്ന രോഗാവസ്ഥയാണ്.  അമിത രോമാവളര്‍ച്ച കൂടാതെ PCOS ഉള്ള സ്ത്രീകളിൽ, ക്രമം തെറ്റിയ ആർത്തവം, തൂക്കകൂടുതൽ, മുഖക്കുരു മുതലായവയും കണ്ടുവരാറുണ്ട്.  പുരുഷ ഹോർമോണിനോടുള്ള ഓവർ സെൻസിറ്റിവിറ്റി മൂലവും അമിതരോമവളർച്ച കാണാറുണ്ട്.

എങ്ങനെ തിരിച്ചറിയാം

മേൽച്ചുണ്ട്, താടി, മാറ് തുടങ്ങി ഒൻപത് (9) ശരീരഭാഗങ്ങളിലെ രോമങ്ങൾ നോക്കി അവർക്ക് പൂജ്യം മുതൽ 4 വരെ ഗ്രേഡ് ചെയ്യാം.  പൂജ്യം എന്നാൽ ഒട്ടും രോമാമില്ലാത്ത അവസ്ഥയും 4 എന്നാൽ അമിത രോമ വളര്‍ച്ചയും.  ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ പൂജ്യം മുതൽ 36 വരെയുള്ള ഒരു റിസൾട്ട്‌ ലഭിക്കുന്നു. സാധാരണയായി 15 ന് മുകളിലുള്ളതിനെ ചെറിയ അളവിലുള്ള അമിത രോമവളർച്ചയായും ഗ്രേഡ് കൂടുംതോറും അതിന്‍റെ  കാഠിന്യം കണക്കാക്കുന്നു.  നിങ്ങളുടെ അമിത രോമവളർച്ച വളരെ കാഠിന്യമില്ലാത്തതാനെങ്കില്‍ ഫലപ്രദമായ ഹെയർ റിമൂവൽ മാത്രം മതിയാകും.  കാഠിന്യമുള്ളതാണെങ്കില്‍ ചികിത്സ വേണ്ടി വന്നേക്കാം. അമിത രോമങ്ങൾ നീക്കുന്നതിന് ഇന്ന് പല മാർഗ്ഗങ്ങളും നിലവിലുണ്ട്. ഷേവിംഗ്, പ്ലക്കിംഗ്, ത്രെഡിംഗ് മുതലായവ തികച്ചും താൽകാലികവും പലപ്പോഴും ചർമത്തിന് damage ഉണ്ടാക്കുന്നതുമാണ്‌. ചിലർക്ക് വാക്സിങ്ങ്, ബ്ലീച്ചിംഗ് മുതലായവ ചെയ്യുമ്പോൽ ചർമത്തിൽ ചൊറിച്ചിൽ, തടിപ്പ് മുതലായവ കണ്ടുവരാറുണ്ട്.

ഇലക്ട്രോളിസിസ്

ഇവിടെ പരിമിതമായ രീതിയിൽ ഇലക്‌ട്രിസിറ്റി  കടത്തിവിട്ട് ഹെയർ നിർമ്മാർജനം ചെയ്യുന്ന രീതിയാണ്‌.  എന്നാൽ ഇത്തരത്തിലുള്ള ട്രീറ്റ്‌മെന്‍റ് വളരെ നാളുകൾ എടുക്കുമെന്നതും ചർമത്തിന്റെ സ്വാഭാവിക നിറത്തിനും വ്യത്യാസമുണ്ടാവുക, സ്കാറിംഗ് ഉണ്ടാകുക തുടങ്ങിയ പോരായ്മകളും ഉണ്ട്.

ലേസർ ഹെയർ റിമൂവൽ (Laser hair removal)

Laser hair removal അനാവശ്യ രോമങ്ങളുടെ റിമൂവൽ നടത്തുന്നതിന് ഏറ്റവും ആധുനികമായ ഒരു രീതിയാണ്‌ ലേസർ ഹെയർ റിമൂവൽ (Laser hair removal).  ലേസർ ലൈറ്റ് ചർമത്തിന് കേടുവരുത്താതെ ഹെയറിന്‍റെ റുട്ട് വരെയെത്തി അതിനെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ഏറ്റവും സുരക്ഷിതമായ ഒരു ഹെയർ റിമൂവൽ മാര്‍ഗ്ഗമായി പരിഗണിച്ചു പോരുന്നു. കൂടാതെ ഇത് വളരെ സമയം കുറഞ്ഞ OP procedure ആയി ചെയ്യാൻ പറ്റുന്നതുമായതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ സൗകര്യ പ്രഥമാണ്. സാധാരണ ഗതിയിൽ 6 മുതൽ 8 തവണ വരെ ഈ procedure  repeat ചെയ്യേണ്ടതായും വരാം. ചില ആളുകൾക്ക് ഈ treatment നു ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ ചിലപ്പോൾ വർഷത്തിൽ ഒന്നു വീതാമോ touch up sessions ചെയ്യേണ്ടതായും വരാം. പുതിയതരം  ലേസർ ഉപകരണങ്ങളുടെ  വരവോടുകൂടി മേൽമീശ നീക്കം ചെയ്യുന്നതിന് (upper lip hair  removal) ഏകദേശം 1500 രുപമുതലുള്ള ലേസർ ചികിത്സ ഇന്ന് ലഭ്യമാണ്.

hair free menലേസര്‍ ഉപകരണങ്ങള്‍

ഇന്ന് പലതരത്തിലുള്ള ലേസർ machines ലഭ്യമാണ്. Nd yag, Diode, IPL തുടങ്ങിയവ ഇവയിൽ ചിലതാണ് . ഇതിൽ Nd yag laser മറ്റുള്ളവയെ അപേക്ഷിച്ച് വിലകൂടിയതാണെങ്കിലും ഇന്ത്യൻ ചർമ്മത്തിന് വളരെ യോജിച്ചതാണ്.

ഏത് തരത്തിലുള്ള ക്ലിനിക്‌ തെരഞ്ഞെടുക്കണം

MBBS പാസ്സായവർ മുതൽ ചിലപ്പോൾ  ദന്തഡോക്ടർമാർ  വരേയും cosmetology centre  എന്ന പേരിൽ ലേസർ ചികിത്സ നടത്താറുണ്ട്.  എങ്കിലും നിലവാരമുള്ള ലേസർ ഉപകരണങ്ങളും പരിചയ സമ്പന്നരായ ഡര്‍മറ്റോളജിസ്റ്റുകളും ഉള്ള ഒരു സ്കിൻ ക്ലിനിക്‌ തെരഞ്ഞെടുക്കുന്നത് ലേസർ ഹെയർ റിമൂവൽ കൂടുതൽ സുരക്ഷിതമാക്കും എന്നതിൽ സംശയമില്ല.

സ്ത്രീകളെ പോലെ തന്നെ ഹെയർ ഫ്രീ ആയിരിക്കുവാൻ പുതുതലമുറയിലെ  പുരുഷന്മാരും ഇന്ന് ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. ശരീരത്തിലെ രോമങ്ങൾ പ്രത്യേകിച്ച് മാറിലും വയറിലുമുള്ള പെർമനെന്‍റ്   ഹെയർ റിമൂവൽ ചെയ്യുന്നവരുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

Exclusive OFFER for wellnesskerala.com readers.

FREE consultation with trained cosmetic Dermatologists in Cochin. Book an appointment NOW! Limited period offer.

  Your Name (required)

  Your Mobile (required)

  Your Email (required)

  Appointment Date (required)

  Appointment Time (required)

  Available Centres (required)

  Any message?

  Authors

  Related posts

  Top