അബോര്‍ഷനു ശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

അമ്മയാകുക എന്നത് ഓരോ സ്ത്രീയുടെയും സ്വപ്നമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന് വിപരീതമായി പല സംഭവങ്ങളും ഉണ്ടാകുന്നു. അത്തരത്തില്‍ ഒന്നാണ് അബോര്‍ഷന്‍അഥവാ ഗര്‍ഭം അലസല്‍. ഒരു സ്ത്രീയ്ക്ക് ഈ അവസ്ഥ നേരിടുക എന്നത് മാനസികമായും ശാരീരികമായും ഏറെ പ്രയാസകരവും ദുഃഖകരവുമായ കാര്യമാണ്.

അബോര്‍ഷനു ശേഷം സ്ത്രീയുടെ ശരീരത്തില്‍ പലതരം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ഇതില്‍ പലതും ഗൌരവമായ ശ്രദ്ധ നല്‍കേണ്ടവയുമാണ്.


അമിതമായ രക്തസ്രാവം

ഏറ്റവും സാധാരമയായി കണ്ടു വരുന്ന ഒന്നാണ് അമിതമായ രക്തസ്രാവം. രക്തം കട്ടയായി പോകുക, രക്തത്തിന്‍റെ നിറവ്യത്യാസം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പക്ഷേ എല്ലാ സ്ത്രീകളിലും ഇത്തരത്തില്‍ കണ്ടു വരണം എന്നുമില്ല.

ഗര്‍ഭപാത്രത്തില്‍ ഉണ്ടായ മുറിവുകള്‍ കാരണവും പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാകുന്നു.

അസഹനീയമായ വേദന

landscape-1462403629-stomachpain

അബോര്‍ഷനു ശേഷം ആര്‍ത്തവ സമയത്തുണ്ടാവുന്ന വേദനയേക്കാള്‍ അധികം വേദന അനുഭവപ്പെടും. വേദനസംഹാരികളിലൂടെയും, മസ്സാജ് ചെയ്യുന്നതിലൂടേയും വേദനയ്ക്ക് കാര്യമായ ആശ്വാസം ഉണ്ടായില്ലെങ്കില്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ നേടുക.

അണുബാധ സാധ്യത കൂടുതല്‍

അബോര്‍ഷനു ശേഷം കുറച്ച് നാളത്തേക്ക് ഗര്‍ഭാശയം തുറന്നിരിയ്ക്കും. ഇത് പ്രധാനമായും അണുബാധയ്ക്ക് കാരണമാകുന്നു. അതിനാല്‍ കുറച്ച് നാളത്തേയ്ക്ക് ലൈംഗിക ബന്ധം ഉപേക്ഷിക്കണം.

പനിയുണ്ടാവുന്നത് അബോര്‍ഷനിലൂടെ അണുബാധ സംഭവിച്ചു എന്നതിന്‍റെ സൂചനയാവാം.

വീണ്ടും ഗര്‍ഭലക്ഷണങ്ങള്‍

abortion_1869142b

അബോര്‍ഷനു ശേഷം ഗര്‍ഭധാരണത്തിന്‍റെ ചില ലക്ഷണങ്ങള്‍ ചിലരില്‍ പ്രകടമാകും. ഇവ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുക.

വിഷാദരോഗം

പല സ്ത്രീകളും അബോര്‍ഷനു ശേഷം വിഷാദരോഗത്തിലേക്ക് വഴുതി വീഴാറുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ചികിത്സയും വിശ്രമവും ആണ് ആവശ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഒരു നല്ല കൗണ്‍സിലറുടെ അടുക്കല്‍ ചികിത്സ നേടുക

Authors

Related posts

Top