ഈ വര്‍ഷം മികച്ചതാക്കുവാന്‍ ചില മാറ്റങ്ങള്‍…

ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്, പ്രത്യേകിച്ചും ഒരു നല്ല കാര്യത്തിനായാണെങ്കില്‍. പുതുവത്സരത്തില്‍ നല്ല തുടക്കത്തിനായി നാം പല തീരുമാനങ്ങളും എടുക്കാറുണ്ട്. ഈ തീരുമാനങ്ങളില്‍ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങളെയും മറ്റും നാം അക്കമിട്ടു വയ്ക്കുകയും പതിവാണ്.  ഇനി അത്തരം മാറ്റങ്ങളെക്കുറിച്ച് ആലോചിചിട്ടില്ലെങ്കില്‍ ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന കാര്യങ്ങളെ വായിച്ചു നോക്കൂ, :

1. നിങ്ങള്‍ക്ക് ലഭിച്ച എല്ലാത്തിനും ദൈവത്തോട് കടപ്പെട്ടിരിക്കുക.

2. നടത്തത്തിലും ഇരുപ്പിലും നില്‍പ്പിലും എല്ലാം ഒരു പോസ്ച്ച്യര്‍ മെയിന്‍റെയിന്‍ ചെയ്യുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

3. നിങ്ങളുടെ വീട്, ഓഫീസ്, എന്നിവിടങ്ങളില്‍ നിന്നും അനാവശ്യമായ എല്ലാ സാധനങ്ങളെയും ഒഴിവാക്കുക.making_lists

4. നാളത്തേയ്ക്കുള്ള കാര്യങ്ങളെ ക്രമീകരിച്ച് വയ്ക്കുക. നാളെ എന്തെല്ലാം ചെയ്യണമെന്ന് ഒരു പ്ലാന്‍ മനസ്സില്‍ ഉണ്ടാക്കുക.

5. നിങ്ങള്‍ക്ക് അധികം ഇഷ്ടവും, താല്‍പര്യമുള്ള കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക.passion

6. എന്തെല്ലാം ചെയ്യണമെന്ന് എഴുതി വയ്ക്കുക. ഇതുവഴി ഈ കാര്യങ്ങള്‍ മറന്നു പോകാതിരിക്കുവാന്‍ സാധിക്കും.

7. വേണ്ട എന്ന് പറയേണ്ട ഇടത്ത് വേണ്ടെന്ന് തന്നെ പറയുക.

8. നിങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

9. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ആളുകളുമായി കൂടുതല്‍ സമയം ചിലവഴിക്കുക.hanging_out_people_inspire_

10. നിങ്ങളുടെഇഷ്ടമനുസരിച്ച് വ്യായാമം, നൃത്തം എന്നിങ്ങനെയുള്ളവ ചെയ്യാം.

changes_ny_happy

11. പുതിയ വിഭവങ്ങള്‍ പരീക്ഷിക്കൂ. ചിലപ്പോള്‍ ഇത് നിങ്ങളുടെ ഇഷ്ടവിഭവമായി മാറിയേക്കാം.

12. രുചിയുള്ള ഭക്ഷണത്തിന് പകരം ആരോഗ്യഗുണങ്ങളുള്ള ആഹാരങ്ങള്‍ കഴിക്കുക.

13. മറ്റുള്ളവരുടെ നല്ലതിലും ഉയര്‍ച്ചയിലും പ്രശംസിക്കുക.

14. പ്രകൃതിയെ അടുത്തറിയൂ. നിങ്ങള്‍ക്ക് ഉന്മേഷം പകരുവാന്‍ ഇത് ഏറെ ഗുണം ചെയ്യും.travel_wilderness_idiva

15. മുന്‍‌തൂക്കം നല്‍കേണ്ട കാര്യങ്ങള്‍ അറിഞ്ഞു അതിനായി പ്രവര്‍ത്തിക്കുക.

16. നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക. ദിവസവും 10 മിനിറ്റെങ്കിലും ഇതിനായി ചിലവഴിക്കുക.

17. നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതോ ആനന്ദം നല്‍കുന്നതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ വായിക്കുക. ഇത് നിത്യേനെ ചെയ്യുക.Importance-of-peaceful-life

18. ഇതുവരെ പോകാത്ത സ്ഥലങ്ങളിലേയ്ക്ക് യാത്ര പോകുക.

19. ദിവസവും 10 മിനിറ്റ് നേരം നിശബ്ദമായിരിക്കുക.

20. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ദിവസമെങ്കിലും വിട്ടു നില്‍ക്കുവാന്‍ ശ്രമിക്കുക.

1409875473754_wps_35_A_stock_photo_of_a_girl_d

21. നേരത്തെ എഴുന്നേല്‍ക്കുക. ഇത് നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഉന്മേഷം പകരും.

22. ദിവസേന എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യുക. ദിവസവും കാണുന്നആളുകളുമായി സംസാരിക്കുകയോ അവരെ നോക്കി ചിരിക്കുകയോ ചെയ്യുക. ഉദാഹരണത്തിന്വാച്ച്മാനുമായി സംസാരിക്കുന്നത്.

Authors

Related posts

Top