ജീവിതം സന്തോഷപൂര്‍ണ്ണമാക്കുവാന്‍ ചില പാഠങ്ങള്‍…

സന്തോഷത്തോടെ ജീവിതം നയിക്കുക എന്നത് ഏവരുടെയും ആഗ്രഹമാണ്. എല്ലാവരും അവരവരുടേതായ ശൈലിയിലാണ് തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുന്നത്. ചിലപ്പോള്‍ സന്തോഷമാണെങ്കില്‍ മറ്റുചിലപ്പോള്‍ ദുഖമായിയിരിക്കും. നാം എത്രയൊക്കെ ശ്രമിച്ചാലും  ഇതില്‍ മാറ്റം ഉണ്ടാക്കുവാന്‍ അത്ര എളുപ്പമല്ല, എന്നാല്‍ അസാധ്യവുമല്ല.

ഭാവി ജിവിതം സന്തോഷപൂര്‍ണ്ണവും ആഹ്ലാദകരവുമാക്കുന്നതില്‍ നിങ്ങളെ സഹായിക്കുവാന്‍ ചില വഴികള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്.

1. ലക്ഷ്യം മനസിലാക്കുക:

ജീവിതത്തില്‍ മുന്നോട്ട് പോകുവാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. ഓരോ ദിവസവും ആ ലക്ഷ്യം നേടുവാനുള്ള ചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടാകുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും ജീവിത വിജയത്തിലേയ്ക്ക് നയിക്കും. ഇനി നിങ്ങള്‍ ഇതുവരെ ഒരു ലക്ഷ്യം മനസ്സില്‍ കണ്ടിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങുക.

Find purpose

2.പരാജയം വിജയത്തിന് മുന്നോടി മാത്രം:

ഒരിക്കല്‍ പരാജയപ്പെട്ടു എന്ന് കരുതി പിന്നീട് ആ കാര്യത്തിനായി പരിശ്രമിക്കാതെ പോകരുത്. ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ വേണ്ടത്. പരാജയം വിജയത്തിന് മുന്നോടി മാത്രമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

3.അനുഭവങ്ങളില്‍ നിന്നും പഠിക്കുക:

നിങ്ങള്‍ പണം മുടക്കി എത്രമാത്രം ഒരു കാര്യം പഠിക്കുവാന്‍ ശ്രമിക്കുന്നുവോ, അതിനേക്കാള്‍ അറിവ് നിങ്ങള്‍ക്ക് നിങ്ങളുടെ അനുഭവങ്ങളില്‍ നിന്നും ലഭിക്കും. ചില ജീവിതാനുഭവങ്ങള്‍ നമ്മെ വളരെയധികം കാര്യങ്ങള്‍ പഠിപ്പിക്കും.

Real beauty

4.നിങ്ങളുടെ കരിയര്‍ മാത്രം പ്ലാന്‍ ചെയ്യാതെ ജീവിതം കൂടി പ്ലാന്‍ ചെയ്യുക:

നിങ്ങളുടെ ജീവിതം നിങ്ങളാഗ്രഹിച്ചത് പോലെ ആകണമെങ്കില്‍ കരിയര്‍ മാത്രമല്ല നിങ്ങളുടെ ജീവിതം കൂടി നിങ്ങള്‍ പ്ലാന്‍ ചെയ്യണം. എപ്പോഴും ജീവിതം ഉന്നതങ്ങളിലേയ്ക്ക് പ്ലാന്‍ ചെയ്യുക.

5. യഥാര്‍ത്ഥ സൗന്ദര്യം കാണുക:

ഒരു മാഗസിനിന്‍റെ ഗ്ലോസ്സി കവര്‍ പേജില്‍ കാണുന്നതുപോലെയായിരിക്കില്ല യാഥാര്‍ത്ഥ്യത്തില്‍ ഒരാളും. സത്യമായ സൗന്ദര്യം മാത്രം കാണുവാന്‍ ശ്രമിക്കുക, പ്രകൃതിയുടെ, നിഷ്കളങ്കമായ ലാളനയുടെ എല്ലാം സൗന്ദര്യം ആസ്വദിക്കുവാന്‍ ശ്രമിക്കുക.

Happy girl

6. മറ്റുള്ളവരുടെ ജീവിതവുമായി നിങ്ങളുടെ ജീവിതം താരതമ്യം ചെയ്യാതിരിക്കുക:

നിങ്ങളുടെ ജീവിതം ഇപ്പോള്‍ തന്നെ സുന്ദരമാണ്. നിങ്ങളുടെ ജീവിതം സന്തോഷപൂര്‍ണ്ണമാക്കുവാന്‍ കഠിന പ്രയത്നം വേണം. എന്നാല്‍ മറ്റുള്ളവരുടെ ജീവിതം കണ്ട് ആഗ്രഹിക്കുന്നത് ശരിയല്ല. സ്വന്തം ജീവിതം മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നതും ജീവിതത്തോടുള്ള തെറ്റായ ഒരു വീക്ഷണമാണ്.

Authors

Related posts

Top