കണ്ണുകള്‍ക്കുവേണ്ടി ഇവ കഴിക്കാം…

ആരോഗ്യസംപുഷ്ടമായ ഭക്ഷണം കഴിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ നമ്മളില്‍ പലരും തടി കുറയ്ക്കുക, എല്ലുകളുടെ ബലം കൂട്ടുക എന്നുതുടങ്ങിയ കാര്യങ്ങളെ ചിന്തിക്കുകയുള്ളൂ. നാംshutterstock_57298372-1 ഹൃദയം, തലച്ചോര്‍, എല്ലുകള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി അവയ്ക്കനിയോജ്യമായ ഭക്ഷണം തിരഞ്ഞെടുക്കുന്നു. എന്നാല്‍ കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വളരെ കുറച്ചേ ചിന്തിക്കാറുള്ളൂ. വാര്‍ദ്ധക്യസഹജമായ കഴ്ചക്കുറവ്, തിമിരം തുടങ്ങി പല രോഗങ്ങളെയും ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുവാന്‍ ആദ്യമേ മുതല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായ് കഴിക്കേണ്ട ഇത്തരം ഭക്ഷണങ്ങളെകുറിച്ച് അറിയാം:

getty_rf_photo_of_fresh_mixed_saladഇലക്കറികള്‍: ഇലക്കറികള്‍ ലൂറ്റീന്‍, സിയസാന്തിന്‍ എന്നിവയുടെ കലവറയാണ്. ഇവ പുറപ്പെടുവിക്കുന്ന ആന്‍റി ഒക്സിഡന്‍റ്സിന് കണ്ണുകളില്‍ മാക്യുലാര്‍ ടീജെനെറേഷന്‍( വയസ്സാകും തോറും കാഴ്ച കുറയുന്ന അവസ്ഥ)  ,തിമിരം എന്നിവ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയുവാനുള്ള കഴിവുണ്ട്. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഇലക്കറികള്‍ അധികമായി കഴിക്കുക. ഇലക്കറികളില്‍ ചീരയിലാണ് ലൂറ്റീന്‍, സിയസാന്തിന്‍ എന്നിവ അധികമായും കാണപ്പെടുന്നത്.


മുട്ട:
മുട്ടയില്‍ ലൂറ്റീന്‍, സിയസാന്തിന്‍ എന്നിവ വളരെ അധികമുണ്ട്. ഇവlead മാക്യുലാര്‍ ടീജെനെറേഷന്‍ (macular degeneration) തിമിരം എന്നിവയില്‍ നിന്നും ഒരു പരിധി വരെ അകറ്റി നിര്‍ത്തുന്നു.

1199392ബ്ലാക്ക് കറന്‍റ്: ഇതൊരു പഴവര്‍ഗ്ഗമാണ്.ഇതില്‍ ആന്തോസയാനിന്‍സ് എന്ന ആന്‍റിഒക്സിടന്‍റിന്‍റെ അളവ് അധികമാണ്. ഇവയ്ക്ക് വയസ്സാകും തോറും കാഴ്ച കുറയുന്നതിനെ ഒരളവ് വരെ തടഞ്ഞുനിര്‍‍ത്തുവാന്‍ സാധിക്കുന്നു.

orange

ഓറഞ്ച്: കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഒരു മികച്ച ഫ്രൂട്ടാണ് ഓറഞ്ച്. വിറ്റാമിന്‍ C അധികമായുള്ള ഇത് കണ്ണുകളിലെ കോശങ്ങളുടെ images (2)ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ബദാം: വിറ്റാമിന്‍ E യാല്‍ സമ്പുഷ്ടമാണ് ബദാം. ഇത് കണ്ണുകളിലെ കാഴ്ച കുറയുന്ന അവസ്ഥയെ സാവധാനമാക്കുന്നു.

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി ആരോഗ്യമുള്ള ഭക്ഷണം കഴിക്കൂ…

Authors

Related posts

Top