പ്രസവാനന്തര പരിചരണത്തിലെ പുതുതരംഗം ‘MOLIDAY’

കുട്ടിയെ മുലയൂട്ടുക, ആവോളം അവരെ ഓമനിക്കുക; പ്രസവ ശേഷമുള്ള ആദ്യത്തെ കുറച്ച് ആഴ്ചകള്‍ അമ്മമാര്‍ ഇതുമാത്രം ചെയ്‌താല്‍ മതിയെങ്കിലോ? അമ്മയ്ക്കും നവജാത ശിശുവിനും വേണ്ടിയുള്ള അനവധി സേവനങ്ങള്‍ അടങ്ങിയ,  ഏവരും ആഗ്രഹിച്ചുപോകുന്ന ഒരു പ്രോഗ്രാമാണ് Mother’s Holiday അഥവാ “MOLIDAY”.

baby-mom

പ്രസവാനന്തര പരിചരണത്തിനുള്ള, ബ്രാന്‍ഡഡ് ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലും വിപണനത്തിലും,  സര്‍ട്ടിഫൈഡ് തെറാപിസ്റ്റുകളെ ലഭ്യമാക്കുന്നതിലും പ്രശസ്തരായ “സൂതിക” യാണ് Moliday   എന്ന ഈ നവീനമായ ആശയത്തിന്‍റെ പിന്നില്‍.

പ്രസവാനന്തരം സ്ത്രീകളില്‍ കണ്ടുവരുന്ന വിഷാദം, മാനസിക പിരിമുറുക്കം തുടങ്ങിയവയ്ക്ക് പിന്നില്‍,  ഉറക്കക്കുറവ്, കുട്ടിയെ നോക്കുന്നതിലുള്ള പരിചയക്കുറവ്, വിശ്രമമില്ലായ്മ്മ, ജോലിഭാരം തുടങ്ങിയ നിരവധി കാരണങ്ങളുണ്ട്. തിരക്കുപിടിച്ച ജീവിത രീതിയും അണുകുടുംബങ്ങളുടെ വ്യാപനവും മൂലം അറിഞ്ഞോ അറിയാതെയോ പല സ്ത്രീകളും ഇന്ന് കുഴമ്പ് തേച്ചുള്ള കുളി, മസ്സാജിംഗ്, തുടങ്ങിയ ശാസ്ത്രീയമായ പ്രസവാനന്തര പരിചരണമോ ആവശ്യത്തിന് വിശ്രമമോ എടുക്കാറില്ല. ഇത് പില്‍കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രസവപരിചരണവും വിശ്രമവും സ്ത്രീയ്ക്കുള്ള ആനൂകൂല്യമല്ല, അവകാശമാണ്. ഒരു കുഞ്ഞിനു നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനം, സന്തോഷവും ആരോഗ്യമുള്ള ഒരമ്മയെയാണ്. MOLIDAY യുടെ ലക്ഷ്യവും ഫിലോസഫിയും ഇതുതന്നെയാണ്.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേയും പ്രശസ്തമായ അപ്പാര്‍ട്ട്മെന്‍റ് ഹോട്ടലുകളുമായി ചേര്‍ന്നാണ് MOLIDAY-യുടെ പ്രവര്‍ത്തനം. ആശുപത്രിയുടെ അന്തരീക്ഷത്തില്‍ നിന്നും മാറി, ഒഴിവ് ദിനങ്ങള്‍ ആസ്വദിക്കുവാന്‍ വരുന്ന ആളെപ്പോലെ ഹോട്ടലില്‍ താമസിച്ച്, അവിടുത്തെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാന്‍ MOLIDAY അവസരമൊരുക്കുന്നു. അമ്മയുടെ മനസ്സിന് ഉണര്‍വും ഉന്മേഷവും നല്‍കി ശരീരത്തിന് ആരോഗ്യവും ഭംഗിയും വീണ്ടെടുക്കുവാന്‍ MOLIDAY യുടെ സേവനങ്ങളും ഹോട്ടലിലെ ആഡംബരപൂര്‍ണ്ണമായ താമസവുംകൊണ്ട് സാധിക്കുന്നു.

ആവശ്യമായ വിശ്രമവും ശാസ്ത്രീയമായ പരിചരണവും ഉറപ്പ് നല്‍കിക്കൊണ്ട് പാരമ്പര്യ തനിമ ചോരാതെയുള്ള ആയുര്‍വേദ പരിചരണമാണ് Moliday യുടെ ഭാഗമായി അമ്മയ്ക്കും കുഞ്ഞിനും നല്‍കുന്നത്.

baby-nurse-newborn-infant-nanny

തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയതാണ് MOLIDAY-യിലെ ഓരോ ഘട്ടവും. നവജാത ശിശുക്കളെ കുളിപ്പിക്കുന്നതിനും പരിചരിക്കുന്നതിനും പ്രാഗല്‍ഭ്യവും വീട്ടുജോലികളില്‍ പരിചയവുമുള്ള ഒരു നാനിയുടെ മുഴുവന്‍സമയ സേവനം MOLIDAY യുടെ ഭാഗമാണ്. തന്മൂലം അമ്മയ്ക്ക് കുട്ടിയുടെ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായോ, പാചകം, വസ്ത്രമലക്കല്‍ തുടങ്ങിയ മറ്റു ജോലികല്‍ ചെയ്യേണ്ടതായോ വരുന്നില്ല.

7 ദിവസം,14 ദിവസം, 28 ദിവസം തുടങ്ങി കസ്റ്റമേഴ്സിന്‍റെ ബഡ്ജറ്റിനുസരിച്ചുള്ള പാക്കേജുകള്‍ MOLIDAY യില്‍ ലഭ്യമാണ്. ചുരുങ്ങിയത് 14 ദിവസമെങ്കിലും നീണ്ടു നില്‍ക്കുന്ന ഒരു പാക്കേജ്  അമ്മയുടെയും കുഞ്ഞിന്‍റെയും സമഗ്ര ആരോഗ്യത്തിന് മുതല്‍കൂട്ടാകും എന്നതില്‍ തര്‍ക്കമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: +91 99950 38888

  Your Name (required)

  Your Mobile (required)

  Your Email (required)

  Description

  Authors

  Related posts

  Top