പുരുഷന്‍റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും ഭക്ഷണം

പുരുഷന്‍റെ ലൈംഗീക ശേഷി മികച്ചതാക്കി നിര്‍ത്തുവാന്‍ സഹായിക്കുന്ന പല കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് ഭക്ഷണങ്ങള്‍ക്കുള്ള പങ്ക്. ചില ഭക്ഷണപതാര്‍ത്ഥങ്ങള്‍ക്ക്  പുരുഷന്‍റെ ലൈംഗീക ശേഷിയെ ഉത്തേജിപ്പിക്കുവാന്‍ കഴിവുണ്ട്.
ചുവന്ന മുളക് പുരുഷ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണമാണ്. ഇതിലെ ക്യാപ്‌സയാസിന്‍ എന്നൊരു ഘടകമാണ് ഈ ഗുണം നല്‍കുന്നത്. മാത്രമല്ല സ്‌ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണായ
614എന്‍ഡോര്‍ഫിന്‍ ഉത്പാദനത്തിനും ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ പുരുഷന്‍റെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റു നിരവധി ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയെന്നറിയുവാന്‍ വായിക്കൂ:
വാള്‍നട്ട്
3687

വാള്‍നട്ടില്‍ സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പുരുഷന്‍മാര്‍ കഴിയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

ബദാം

ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതാണ് ബദാം. ഇത് പുരുഷ ഹോര്‍മോണിനെ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

തണ്ണിമത്തന്‍
തണ്ണിമത്തന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള സിട്രുലിന്‍ പുരുഷന്‍മാരുടെ ലൈംഗിക തൃഷ്മയെ വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
berry_basketബെറികള്‍

ബെറികള്‍ കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ C പുരുഷന്‍മാര്‍ക്ക് ഏറെ ഗുണപ്രദമാണ്.

സ്‌ട്രോബെറി

സ്‌ട്രോബെറി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ നല്ലതാണ്. ഇതിലും വിറ്റാമിന്‍ C ധാരാളം അടങ്ങിയിരിക്കുന്നു.

നാരങ്ങ
 
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പുരുഷന്‍മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സഹായിക്കുന്നു. സിട്രസ് അടങ്ങിയ നാരങ്ങ പോലുള്ള പഴങ്ങള്‍ ആന്‍റി ഓക്‌സിഡന്‍റിനാല്‍ സമ്പുഷ്ടമാണ്.
 images
പപ്പായ
പപ്പായ കഴിയ്ക്കുന്നതും ഇത്തരത്തില്‍ പുരുഷന്‍മാരുടെ ലൈഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ ഇത് പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രയോജനപ്പെടുന്നത് എന്നതാണ് മറ്റൊരു വസ്തുത.
ഓറഞ്ച്
പുരുഷന്മാരിലെ ലൈംഗിക തൃഷ്ണയെ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ പെടുന്നതാണ് ഓറഞ്ച്. ഇത് സ്‌പേം കൗണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Authors

Related posts

Top