വിവാഹം ലൈംഗികത മാത്രമല്ല

വിവാഹ ബന്ധത്തില്‍ ലൈംഗീകതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരു വിവാഹബന്ധം ദൃഢമായി നിലനിര്‍ത്തുവാന്‍ ലൈംഗീകതയ്ക്ക് പുറമേ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

വിവാഹബന്ധത്തിന്‍റെ അടിത്തറ ശക്തമാക്കുവാന്‍ സഹായിക്കുന്ന ഇവ ഏതെല്ലാമാണെന്ന് നോക്കാം,
സംസാരിക്കാം ഉള്ളുതുറന്ന്

ff

 

ഇന്നത്തെ കാലത്ത് പലപ്പോഴും ബന്ധങ്ങള്‍ക്കിടയില്‍ ആശയവിനിമയം കുറയുന്നതായി കണ്ടുവരാറുണ്ട്. ഇത് ബന്ധങ്ങളുടെ അടുപ്പത്തില്‍ വിള്ളലുകള്‍ സൃഷ്ട്ടിച്ചേക്കാം. അതിനാല്‍ ദമ്പതിമാര്‍ പരസ്പരം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാനും ആശയവിനിമയം നടത്താനും കൂടുതല്‍ സമയം കണ്ടെത്തണം. ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതിയും സോഷ്യല്‍ മീഡിയയുടെയും സ്മാര്‍ട്ട് ഫോണിന്‍റെയും അമിത ഉപയോഗവും ഉള്ളുതുറന്നുള്ള സംസാരത്തിന് വിലങ്ങുതടിയാവാതെ ശ്രദ്ധിക്കണം.

ചുംബനം നല്‍കുക

kiss on the forehead

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥ സ്‌നേഹമാണ് ചുംബനത്തിലൂടെ പ്രകടമാകുന്നത്. ചിലപ്പോള്‍ പരാതികളും പരിഭവങ്ങളും എല്ലാം ഒരു സ്‌നേഹ ചുംബനത്തിലൂടെ ഇല്ലാതാക്കുവാന്‍ സാധിക്കും. വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത സ്‌നേഹം ചുംബനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.

കെട്ടിപ്പുണര്‍ന്ന് കിടക്കാം

couple-hug-love-separate-with-comma-Favim

പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള വിശ്വാസവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഇത് ആത്മവിശ്വാസമുണ്ടാക്കുവാനും സഹായിക്കും.

അഭിനന്ദിക്കുക

ec25435703

ഏതൊരു കാര്യവും ചെയ്തതിന് ശേഷം നല്‍കുന്ന അഭിനന്ദനവും സ്‌നേഹബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഇത് പരസ്പര വിശ്വാസമുണ്ടാകുവാനും മുന്‍പോട്ടുള്ള പ്രയാണത്തിനായി വേണ്ട ആത്മവിശ്വാസം ലഭിക്കുവാനും സഹായകമാകുന്നു.

ഉറക്കം

couple sleep sync

പങ്കാളിയുടെ നെഞ്ചില്‍ തലവെച്ചുറങ്ങുന്നതിന്‍റെ സുഖം ഒരു തലയിണയ്ക്കും നല്‍കാന്‍ കഴിയില്ലത്രെ. ഇത് എന്നെന്നും നമ്മോടൊപ്പം നമ്മുടെ പങ്കാളി ഉണ്ടാകുമെന്ന വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

Authors

Related posts

Top