പുരുഷന്മാര്‍ക്ക് സെക്സ് നല്‍കുന്നത് വേദനയോ?

ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഹോര്‍മോണ്‍ ലെവലിലെ അസന്തുലിതാവസ്ഥ, ആര്‍ത്തവ വിരാമം, പ്രായം തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ മൂലം യോനിയിലെ ലൂബ്രിക്കേഷന്‍ നഷ്ടപ്പെടാം. ഈ അവസ്ഥയില്‍ ലൈംഗികബന്ധം വേദനാജനകമായിത്തീരാന്‍ സാധ്യത കൂടുതലാണ്.

ഇതുപോലെ തന്നെ പുരുഷന്മാര്‍ക്കും പല കാരണങ്ങള്‍ കൊണ്ട്  ഇത്തരത്തിലുള്ള ചില പ്രശ്‍നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം. ഇതില്‍ പ്രധാനപ്പെട്ടത് രതിമൂര്‍ച്ച സമയത്ത് ശുക്ലം പുറത്തു വരാതിരിക്കുക എന്നതാണ്, ഇതിനെ ഡ്രൈ ഓര്‍ഗാസം എന്ന് വിളിക്കുന്നു. ഇത്തരം അവസ്ഥകള്‍ പുരുഷന്മാരില്‍ വളരെയധികം അസ്വാസ്ഥ്യങ്ങളും വേദനയും ഉളവാക്കുന്ന ഒന്നാണ്.

ഈ അവസ്ഥ കാരണം ചെറുപ്പക്കാരില്‍ അടുപ്പിച്ച് രതിമൂര്‍ച്ഛ അനുഭവപ്പെടാനും പ്രായമായവരില്‍ മറ്റ് ചില പ്രശ്നങ്ങളേക്കുറിച്ച് സൂചന തരികയും ചെയ്യുന്നു.man-without-a-shirt-with-red-haired-woman-beside-him-on-bed

പ്രായം

സജീവമായ ലൈംഗിക ജീവിതമുള്ള അല്ലെങ്കില്‍ ഇടക്കിടെ സ്വയംഭോഗം ചെയ്യുന്ന ഇരുപതിനടുത്ത് പ്രായമുള്ള ചെറുപ്പക്കാരിലാണ് ഡ്രൈ ഓര്‍ഗാസം കൂടുതലായി കണ്ടുവരുന്നത്. ഇത് മൂലം ചെറുപ്പക്കാര്‍ ഒരു രതിമൂര്‍ച്ഛയില്‍ നിന്ന് വേഗത്തില്‍ മുക്തമാവുകയും മറ്റൊന്നിന് തയ്യാറാവുകയും ചെയ്യും. ശുക്ലം വൃഷണത്തില്‍ രൂപപ്പെടുന്നതിന് മുമ്പ് തന്നെ സ്ത്രീകളേപ്പോലെ തന്നെ ചെറുപ്പക്കാരായ പുരുഷന്മാരില്‍ നിരവധി തവണ രതിമൂര്‍ച്ഛ ഉണ്ടാകാം.

കൗമാരക്കാരിലും ചെറുപ്പക്കാരിലും ഇത് പ്രശ്നമായിരിക്കില്ല. എന്നാല്‍ മുപ്പതും, നാല്‍പ്പതും വയസ്സുള്ള പുരുഷന്മാര്‍ക്ക് പല തവണ രതിമൂര്‍ച്ഛയുണ്ടാകുന്നത് പ്രയാസമാകുകയോ അല്ലെങ്കില്‍‌ വേഗത്തില്‍ രതിമൂര്‍ച്ഛയില്‍ നിന്ന് മുക്തമാകുവാനുള്ള കാരണമാകുകയും ചെയ്യാം.

ആരോഗ്യപ്രശ്നങ്ങള്‍

പ്രോസ്റേറ്റ് സംബന്ധമായ സര്‍ജറി, ചികിത്സ, റേഡിയോതെറാപ്പി എന്നിവയെ അഭിമുഖീകരിക്കുന്ന പുരുഷന്മാരില്‍ ഡ്രൈ ഓര്‍ഗാസം കണ്ടുവരാറുണ്ട്. ഈ അവസ്ഥയില്‍ ശുക്ലം മൂത്രദ്വാരത്തിലൂടെ പുറത്തേക്ക് വരുന്നതിന് പകരം മൂത്രസഞ്ചിയിലേക്ക് പോകുന്നു. ഈ അവസ്ഥയെ റെട്രോഗ്രേഡ് ഇജാക്കുലേഷന്‍ (retrograde ejaculation) എന്നും വിളിക്കുന്നു.

ശാരീരികമായ കാരണങ്ങള്‍

ദുര്‍ബലമായ പെല്‍വിക് ഘടന മൂലമോ മൂത്രസഞ്ചിയുടെ വാല്‍വിലെ തടസ്സം മൂലം ശുക്ലത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുന്നത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകുവാന്‍ ഇടയുണ്ട്.

ഡ്രൈ ഓര്‍ഗാസമുണ്ടോ എന്നറിയുവാന്‍

എത്ര ഇടവിട്ടാണ് ഡ്രൈ ഓര്‍ഗാസം അല്ലെങ്കില്‍ റെട്രോഗ്രേഡ് ഇജാക്കുലേഷന്‍ നടക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇത് നിശ്ചയിക്കുന്നത്. ശുക്ലം ഇടക്കിടെ പുറകോട്ട് പോകുന്നുവെങ്കില്‍ ബീജസംഖ്യ കുറയുന്നത് വഴി അത് ഗര്‍ഭധാരണത്തില്‍ തടസ്സങ്ങള്‍ സൃഷ്ട്ടിച്ചേക്കാം.

എന്നിരുന്നാലും ഡ്രൈ ഓര്‍ഗാസം ശാരീരികമായ കാരണങ്ങള്‍, ഉത്‍കണ്ഠ, പങ്കാളിയുടെ താല്‍പര്യമില്ലായ്മ എന്നിവ മൂലവും സംഭവിക്കാം. നിങ്ങള്‍ക്ക് ഡ്രൈ ഓര്‍ഗാസം അനുഭവപ്പെടുന്നുവെങ്കില്‍ ഒരു വിദഗ്ദനെ പ്രത്യേകിച്ച് ഒരു ആന്‍ഡ്രോളജിസ്റ്റിനെ കാണുകയും പരിശോധന നടത്തുകയും ചെയ്യുക.

Authors

Related posts

*

Top