പല്ലുകളോട് ഇങ്ങനെ ചെയ്യരുത്…

നിങ്ങളുടെ മുത്തുപോലുള്ള പല്ലുകളെ പരിപാലിക്കുവാന്‍ അനാവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പകരം പല്ലുകളെ നന്നായി സൂക്ഷിക്കുവാന്‍ ചെയ്യേണ്ട പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുകയേ വേണ്ടൂ.

പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ പലപ്പോഴും നാം പല തെറ്റുകളും വരുത്താറുണ്ട്. ഇത്തരം തെറ്റുകള്‍ നിങ്ങളുടെ പല്ലുകളെ വളരെ മോശമായി ബാധിച്ചേക്കാം.

പുറമേയുള്ള കേടുപാടുകള്‍ കാരണം പല്ലുകള്‍ പെട്ടന്ന് തന്നെ ജീര്‍ന്നിച്ച് തുടങ്ങുന്നതായി പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ വ്യാകുലതകളെയും മറ്റും മാറ്റി നിര്‍ത്തി മനപൂര്‍വമാല്ലാതെ വരുത്തുന്ന ഇത്തരം തെറ്റുകളെ ഒഴിവാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

നമ്മുടെ പല്ലുകളുടെ കാര്യത്തില്‍ നാം വരുത്തുന്ന ചില അബദ്ധങ്ങള്‍ ഏതെല്ലാമെന്ന് ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നു:

brush-teeth-orange-juiceമൃദുവായി ബ്രഷ് ചെയ്യുക:

പല്ലുകള്‍ തേക്കുമ്പോള്‍ മൃദുവായി പതുക്കെ തേക്കുക. അമര്‍ത്തി തേക്കുമ്പോള്‍അത് പല്ലുകള്‍ക്ക് കേടുവരുത്തുവാന്‍ കാരണമാകും. ഇത് പല്ലുകളുടെ പ്രകൃതിദത്തമായ ഭംഗിയെ ബാധിക്കുകയും ചെയ്യും. അതിനാല്‍ മേലോട്ടും കീഴോട്ടും ബ്രഷ് ചെയ്യുന്നതിന് പകരം പതുക്കെ വൃത്താകൃതിയില്‍ പല്ല് തേക്കുക.

2 മിനിറ്റ് നേരമെങ്കിലും ബ്രഷ് ചെയ്യുക:

പല്ലുകള്‍ മിനിമം രണ്ട് മിനിറ്റ് നേരമെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇതിനായി പലര്‍ക്കും സമയം ലഭിക്കാറില്ല. പക്ഷെ ഇത് നിര്‍ബന്ധമായും പാലിക്കേണ്ട കാര്യമാണ്. അതിനായി പല്ലുതേക്കുമ്പോള്‍ പൈപ്പ് തുറന്നിടുന്ന ശീലം ഒഴിവാക്കൂ. കാരണം പൈപ്പ് തുറന്നുകിടക്കുമ്പോള്‍ ബ്രഷിംഗ് പെട്ടന്ന് തീര്‍ക്കുവാന്‍ നമ്മള്‍ അറിയാതെ ശ്രമിക്കും. അതിനാല്‍ ഈ തെറ്റ് ഒഴിവാക്കുവാന്‍ ശ്രമിക്കുക.

പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുവാന്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക:oral_health_s6_women_biting_apple

പല്ലുകളില്‍ രൂപപ്പെടുന്ന പ്ലാക്ക് ഒഴിവാക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള ഫൈബര്‍ പല്ലുകളിലെ പ്ലാക്ക് പതുകെ നീക്കം ചെയ്യുവാന്‍ സഹായിക്കും. പക്ഷെ ഈ ആഹാരങ്ങള്‍ കഴിച്ച് കഴിഞ്ഞാല്‍ വായ നന്നായി കഴുകുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അണപ്പല്ലുകളെ കൂടുതല്‍ ശ്രദ്ധിക്കുക:

പലരും മറ്റുപല്ലുകള്‍ തേക്കുന്നതിനേക്കാള്‍ മുന്‍വശത്തുള്ള പല്ലുകളെ കൂടുതല്‍ തേക്കാറുണ്ട്. പക്ഷെ പല്ലുകളില്‍ ഏറ്റവും അറ്റത്തുള്ളതും ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രവൃത്തി ചെയ്യുന്നതുമായ അണപ്പല്ലുകള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. അതിനാല്‍ ഇനി മുതല്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഒരേ ദിശയില്‍ മാത്രം പല്ലുകള്‍ തേക്കാതിരിക്കുക:

ഒരേ ദിശയില്‍ തന്നെ ബ്രഷ് ചെയ്തുകൊണ്ടിരിക്കുന്നത് കാരണം മറ്റുഭാഗങ്ങള്‍ വിട്ടു പോകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബ്രഷ് ചെയ്യുമ്പോള്‍ ആ കാര്യത്തില്‍ മാത്രം ശ്രദ്ധ നല്‍കുക. എല്ലാ പല്ലുകളും എല്ലാ ഭാഗങ്ങളും കൃത്യമായും വൃത്തിയായും തേക്കുക.

ഭക്ഷണത്തിന് ശേഷം പല്ല് തേക്കുക:

ഭക്ഷണം കഴിച്ചതിന് ശേഷം പല്ലുകള്‍ തേക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പക്ഷെ ഭക്ഷണത്തിന് ശേഷം ഉടന്‍ ബ്രഷ് ചെയ്യാതെ അരമണിക്കൂറിന് ശേഷം മാത്രം ചെയ്യുക. നിങ്ങളുടെ പല്ലുകളുടെ pH- ലെവല്‍ ഭക്ഷണത്തിന് ശേഷം കുറച്ചു നേരത്തേക്ക് സാധാരണയില്‍ നിന്നും കുറവോ കൂടുതലോ ആയി കാണപ്പെടാറുണ്ട് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ ഈ സമയം പല്ല് തേക്കുന്നത് അവയുടെ ആരോഗ്യത്തിനു ഹാനികരമാണ്.

toothbrush-bathroom-sink-590km102010കൂടുതല്‍ വൃത്തിയാക്കുന്ന ടൂത്ത്ബ്രഷ്:

ഉപയോഗിച്ച ശേഷം ആ ടൂത്ത്ബ്രഷുകളില്‍ കീടാണുക്കള്‍ അടങ്ങിയിട്ടുള്ളതായി പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഈ കീടാണുക്കളെ ടൂത്ത്ബ്രഷില്‍ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. അതിനാല്‍ ബ്രഷുകളെ അധികമായി വൃത്തിയാക്കേണ്ടതില്ല. വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ടൂത്ത്ബ്രഷിന്‍റെ തല മേലെ വരുന്ന രീതിയില്‍ വയ്ക്കുക.ഇതുവഴി വെള്ളം ബ്രഷില്‍ തങ്ങിനില്‍ക്കുവാനുള്ള അവസരം ഇല്ലാതാകുകയും ചെയ്യും.

Authors

Related posts

Top