പല്ലിലെ കറുത്ത പാടും മഞ്ഞനിറവും പമ്പ കടത്താം

സൗന്ദര്യമുള്ള ഒരു ചിരി കാണാന്‍ ആര്‍ക്കാണിഷ്ടമാല്ലാത്തത്? എന്നാല്‍ പലപ്പോഴും ഇത് സാധിക്കാറില്ല. വെളുത്ത പല്ലിലെ കറുത്ത പാടുകളും കുത്തുകളുമാണ് കാരണം. ചിലരുടെയോ നല്ല മഞ്ഞപ്പല്ലുകളും.

പല്ലിലുണ്ടാകുന്ന കേടുകള്‍ കാരണമാകാം  ഈ പ്രശ്നങ്ങള്‍.  ഇതിനെ പ്രതിരോധിക്കാന്‍ പലവിധത്തിലുള്ള വീട്ടുവൈദ്യങ്ങളുമുണ്ട്.

ബേക്കിംഗ് സോഡ

പല്ലു തേയ്ക്കാനുപയോഗിയ്ക്കുന്ന ടൂത്ത്‌പേസ്റ്റില്‍ അല്‍പം ബേക്കിംഗ് സോഡ ചേര്‍ത്തു പല്ലു തേയ്ക്കുന്നത് നല്ലൊരു പരിഹാരമാണ്.

തുളസി

തുളസി ഇതിനുള്ള മറ്റൊരു പരിഹാരമാണ്. ഇവ വെയിലത്തു വച്ച് ഉണക്കിപ്പൊടിച്ചു ബ്രഷ് ചെയ്യാം. മോണയില്‍ നിന്നും ചോര വരുന്നതിനുള്ള പരിഹാരം കൂടിയാണിത്.

ആപ്പിള്‍

ആപ്പിള്‍ ഇതിനുളള മറ്റൊരു വീട്ടുവൈദ്യമാണ്. നല്ലപോലെ ചവച്ചരച്ച് ആപ്പിള്‍ കഴിയ്ക്കുക. ഇതിലെ മാലിക് ആസിഡാണ് പല്ലുകളെ വൃത്തിയാക്കുന്നത്.

ഉപ്പും ബേക്കിംഗ് സോഡയും

അല്‍പം ഉപ്പും ബേക്കിംഗ് സോഡയും കലര്‍ത്തി ഇതുകൊണ്ടു പല്ലില്‍ ബ്രഷ് ചെയ്യാം. എന്നാല്‍ അധികം അമര്‍ത്തി തേയ്ക്കാതിരിയ്ക്കുക.

ആര്യവേപ്പ്

ആര്യവേപ്പ് പല്ലിലെ കറുപ്പും മഞ്ഞപ്പും മാറാന്‍ നല്ലതാണ്. ഇതിന്റെ ഓയില്‍ പേസ്റ്റില്‍ ചേര്‍ത്തു പല്ലു തേയ്ക്കാം. ആര്യവേപ്പിന്റ തണ്ട് കടിച്ചു ചവയ്ക്കുന്നതും നല്ലതാണ്.

ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് മറ്റൊരു വഴിയാണ്. വെളിച്ചെണ്ണ, ഒലീവ് ഓയില്‍, സണ്‍ഫഌവര്‍ ഓയില്‍, എള്ളെണ്ണ എന്നിവയിലേതെങ്കിലും ഇതിനായി ഉപയോഗിയ്ക്കാം. ഇത് അല്‍പമെടുത്തു പല്ലില്‍ 20 മിനിറ്റു നേരം ഉരയ്ക്കുക. ഇതിനു ശേഷം വായില്‍ നല്ലപോലെ വെള്ളമൊഴിച്ചു കഴുകുക.

വൈറ്റനിംഗ് സട്രിപ്

ഇത്തരം മാര്‍ഗങ്ങള്‍ ചെയ്യാന്‍ മടിയുള്ളവര്‍ക്ക് വൈറ്റനിംഗ് സട്രിപ് ലഭിയ്ക്കും. പെറോക്‌സൈഡ് ജെല്‍ അടങ്ങിയവയാണ് ഇവ. ഇത് ദിവസവും അല്‍പനേരം പല്ലില്‍ ധരിയ്ക്കുക.

കൃത്യമായ ദന്തസംരക്ഷണം

കൃത്യമായ ദന്തസംരക്ഷണം വളരെ പ്രധാനം. ഭക്ഷണശേഷം വായ കഴുകുക, രണ്ടുനേരമെങ്കിലും ബ്രഷ് ചെയ്യുക, ഫ്‌ളോസ് ചെയ്യുക എന്നിവ. നല്ല ഡയറ്റിനും പ്രാധാന്യമേറെയാണ്.

Authors

Related posts

Top