തുടയിടുക്കിലെ ചൊറിച്ചിലിന് ഈ പരിഹാരങ്ങള്‍

വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് തുടയിടുക്കിലെ ചൊറിച്ചിലും കറുത്ത നിറവും. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാനും പുറത്ത് പറയാനും പലര്‍ക്കും മടിയാണ്. പിന്നീട് ഇത് ഫംഗസ് ബാധയായി പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.landscape-1437511776-sams-thighs-2

എന്നാല്‍ ഇനി ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഇനി നിങ്ങളുടെ കൈയ്യെത്തും ദൂരത്ത് തന്നെ പരിഹാരം ഉണ്ട്.

കറ്റാര്‍വാഴ

കറ്റാര്‍വാഴയാണ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ഒന്ന്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല കറ്റാര്‍വാഴ സഹായിക്കുന്നത് തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണാനും കറ്റാര്ഡവാഴയിലൂടെ കഴിയുന്നു. അല്‍പം കറ്റാര്‍വാഴ നീര് തുടയിടുക്കില്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊന്ന്. ബേക്കിംഗ് സോഡ അല്‍പം വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി ആഴ്ചയില്‍ രണ്ട് തവണ തുടയിടുക്കില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറവും ചര്‍മ്മത്തിന്റെ ചൊറിച്ചിലും മാറ്റുന്നു.

നാരങ്ങ

നാരങ്ങ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും മുന്‍പിലാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും പുതിയ ചര്‍മ്മ കോശങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുന്നു.Get-Rid-of-Rash-on-Inner-Thigh

വെള്ളരിയ്ക്ക

വെള്ളരിയ്ക്കയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ഇരുണ്ട ചര്‍മ്മമുള്ള ഭാഗങ്ങളിലും വെള്ളരിക്ക നീര് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും മറ്റു ചര്‍മ്മ അലര്‍ജികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

പപ്പായ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്രയേറെ സഹായിക്കുന്ന മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. എന്നാല്‍ ആരോഗ്യത്തിനു മാത്രമല്ല ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും ഫംഗസ് ബാധയ്ക്കും പപ്പായ നല്ലതാണ്.

തൈര്

തൈര് വിറ്റാമിന്‍ സിയുടെ കലവറയാണ്. ചര്‍മ്മത്തിലെ അണുബാധയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവ് തൈരിനുണ്ട്. ഇത് ചൊറിച്ചിലും തടിപ്പും അകറ്റുന്നു.

മഞ്ഞള്‍

ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് മഞ്ഞള്‍. മഞ്ഞള്‍ ശരീരത്തിലെ വിഷാംശത്തെയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഫംഗസ് ബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പരിഹാരമാണ് മഞ്ഞള്‍

Authors
Top