മുഖത്തെ വെള്ളപ്പാടുകള്‍ മാറ്റാം

ചര്‍മ്മത്തിന് നിറം നല്‍കുന്ന കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് മെലാനിന്‍. അതായത്  ചര്‍മ്മത്തിന് വെളുപ്പ്‌ നിറവും കറുപ്പ് നിറവും നല്‍കുന്നത് ഈ ഘടകത്തിന്‍റെ പ്രവര്‍ത്തനം കാരണമാണ്. ഇതിന്‍റെ ഉല്‍പാദനം കുറയുമ്പോള്‍ വെളുപ്പും കൂടുമ്പോള്‍ നിറം കുറയുകയും ചെയ്യും.

എന്നാല്‍ ചിലരുടെ മുഖത്ത്‌ വെള്ളപാടുകള്‍ കണ്ടുവരാറുണ്ട്. മെലാനിന്‍റെ ഉത്പാദനം നിലയ്ക്കുന്നതുമൂലം വൈറ്റമിന്‍ അളവ് കുറയുക, വിറ്റിലിഗോ (Vitiligo) എന്ന ചര്‍മപ്രശ്‌നം ഉണ്ടാകുക എന്നിവയാണ്  ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണങ്ങള്‍. കൂടാതെ രക്തപ്രവാഹം കുറയുമ്പോഴും അണുബാധകളുണ്ടാകുമ്പോഴും ഈ പ്രശ്നം ഉണ്ടാകാം.

ഈ അവസ്ഥയ്ക്ക് ഒരു പരിധി വരെ ആസ്വാസമേകുവാന്‍ സാധിക്കുന്ന ചില വീട്ടുപരിഹാരങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

മഞ്ഞള്‍പ്പൊടി

dfdf33f33f3f3f3

മഞ്ഞള്‍പ്പൊടി കടുകെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതില്‍ ആര്യവേപ്പില അരച്ചു ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

Toner

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഈ പാടുകളില്‍ പുരട്ടുന്നതും നല്ലതാണ്.

ഇഞ്ചി

ginger-water-for-weight-loss-recipe

ഇഞ്ചിനീരില്‍ ചെറുനാരങ്ങാനീരും വെള്ളവും കലര്‍ത്തി കുടിയ്ക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനും ഇതുവഴി വെളുത്ത പാടുകള്‍ മാറാനും സഹായിക്കും.

സൂര്യപ്രകാശം

beautiful-blonde-girl-sun-sunlight-Favim.com-143609_large

മെലാനിന്‍ ഉല്‍പാദനം കുറയുന്നതാണ് കാരണമെങ്കില്‍ സൂര്യപ്രകാശത്തില്‍ നില്‍ക്കുന്നതു ഗുണം നല്‍കും. സൂര്യപ്രകാശം മെലാനിന്‍ ഉല്‍പാദനത്തിന് സഹായിക്കും.

തേന്‍

Honey-Mask

തേന്‍ ചര്‍മത്തില്‍ പുരട്ടുന്നത് അണുബാധകള്‍ തടയാന്‍ നല്ലതാണ്. ഇതു മൂലം ഉണ്ടാകുന്ന  വെള്ളപ്പാടിനുള്ള പരിഹാരവും.

തുളസിയില

neemface3.2

തുളസിയില അരച്ചതും മഞ്ഞളും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് വെളുത്ത പാടുകള്‍ മാറ്റാന്‍ നല്ലതാണ്.

ക്യാബേജ്Turmeric-And-Cabbage-Face-Pack

ക്യാബേജ് ജ്യൂസ് മുഖത്തു പുരട്ടുന്നതും വെളുപ്പു പാടുകള്‍ മാറാന്‍ നല്ലതാണ്.

റാഡിഷ്

Fruit-facial-packs-for-glowing-skin-Strawberry-Face-pack

റാഡിഷ് വിനെഗറുമായി ചേര്‍ത്തരച്ചു പുരട്ടുന്നതും മുഖത്തെ വെള്ളപ്പാടുകള്‍ മാറാന്‍ സഹായിക്കും.

Authors
Top