ജോലിയിലെ സ്ട്രെസ്സ് കുറയ്ക്കാന്‍ കുറുക്കു വഴികള്‍

ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ ഇന്ന് നിത്യജീവിതത്തിന്‍റെ ഭ്യാഗമായി മാറിയിരിക്കുന്നു. ഇത് കാരണം ജീവിതത്തിന്‍റെ താളം നഷ്ടപ്പെടുവാനും ഭാവിയില്‍ ചിലപ്പോള്‍ പലവിധ രോഗങ്ങള്‍ വരാനുള്ള സാധ്യതകളും ഏറെയാണ്‌. ഇതിനെ ഫലപ്രദമായി പ്രധിരോധിക്കുവാന്‍ ഉതകുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

  • ശുഭപ്രതീക്ഷയുണ്ടാവണം:

നെഗറ്റീവ് ചിന്തകളില്‍ നിന്നും നിങ്ങള്‍ സ്വയം മോചിതരാകുക. ഇത്തരം ചിന്തകള്‍ നിങ്ങളെ മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെടുത്തുന്നു. അതിനാല്‍ എപ്പോഴും നല്ല കാര്യങ്ങള്‍ ചിന്തിക്കുക. ഇതിനുതകുന്ന ധാരാളം സ്ട്രെസ്സ് റിലീസിംഗ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ഇന്ന് സാധാരണമാണ്.

  • 450654355ഇമ്പമുള്ള പാട്ടുകള്‍ കേള്‍ക്കുക:

നിങ്ങള്‍ സ്ട്രെസ്സ് അനുഭവിക്കുന്നുണ്ടെങ്കില്‍ ഏറ്റവും ഇഷ്ടമുള്ള ഇമ്പമാര്‍ന്ന പാടുകള്‍ കേള്‍ക്കുക. മനസ്സ് ശാന്തമാക്കാന്‍ പാട്ടിനേക്കാള്‍ ശക്തിയുള്ള വേറൊരു മരുന്നുമില്ല.

  • നിങ്ങളുടെ അഭിപ്രാങ്ങളും ആശയങ്ങളും തുറന്നു പറയുക:

അഭിപ്രായങ്ങളും മറ്റും മടി കൂടാതെ തുറന്നു പറയുക. ജോലി സംബന്ധമായി പലതരം ചര്‍ച്ചകള്‍ നടക്കാറുണ്ട് അപ്പോഴെല്ലാം നിങ്ങളുടെ ആശയങ്ങള്‍ തുറന്നു പറയുവാന്‍ ശ്രമിക്കുക. അതുപോലെ കൂടെ ജോലി ചെയ്യുന്നവരുടെ പെരുമാറ്റത്തിലോ മറ്റോ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പറയുവാന്‍ ഒരിക്കലും മടിക്കരുത്. മനസ്സില്‍ വെച്ചുകൊണ്ടിരുന്നു സമ്മര്‍ദ്ദം അനുഭവിക്കുന്നതിലും നല്ലതല്ലേ തുറന്നു പറയുന്നത്? തുറന്നു സംസാരിക്കാതെ മാറ്റങ്ങള്‍ സംഭവിക്കുകയുമില്ലല്ലോ. എന്നുകരുതി മേലുദ്യോഗസ്ഥരോടോ മറ്റോ തട്ടിക്കയറുക, ദേഷ്യപ്പെടുക തുടങ്ങിയ അനാവശ്യമായ സംസാരങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. കാരണം അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ജോലി തന്നെ നഷ്ടമാകാന്‍ കാരണമായേക്കാം.

  • സമയ നിയന്ത്രണം:

സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ക്കുതകുന്നത് പോലെ സമയം ഓരോ കാര്യത്തിന് വേണ്ടിയും നീക്കി വെക്കുക. സമയമനുസരിച്ച് എന്തെല്ലാം ഒരു ദിവസം ചെയ്യണമെന്നു ലിസ്റ്റ് തയ്യാറാക്കുന്നത് ഉചിതം. ഇതില്‍ പ്രാധാന്യമനുസരിച്ച് തയ്യാറാക്കുക.

  •  detailപൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ വളരെയധികം ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കാതിരിക്കുക:

അധിക ഭാരമുള്ള ഉത്തരവാദിത്ത്വങ്ങള്‍ ഒരുമിച്ച് ഏറ്റെടുക്കുന്നത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. കുറെയധികം കാര്യങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുക നിങ്ങള്‍ക്ക് ഏറെ പ്രയാസകരമാകും. അതിനാല്‍ കഴിവതും അത്തരം അവസരങ്ങള്‍ ഒഴിവാക്കുക.

  • ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ ഒഴിവാക്കാം:

സമ്മര്‍ദ്ദത്തിലേക്ക് വഴി വെക്കുന്ന കാര്യങ്ങളെ ചര്‍ച്ച ചെയ്യുന്നത് പരമാവധി ഒഴിവാക്കണം.

  • സാഹചര്യത്തിനൊപ്പം മാറുക:

സാഹചര്യത്തിനോത്ത് ഉയര്‍ന്ന്‍ ഏതു കാര്യവും നന്നായി കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ഓരോ കാര്യത്തിനോടും ഉള്ള നമ്മളുടെ സമീപനം ക്രിയാത്മകമായിരിക്കുവാന്‍ ശ്രദ്ധിക്കുക.mindfulness

  • ബ്രേക്കെടുക്കൂ:

വ്യായാമവും, യോഗയും മറ്റും ചെയ്യുക. ജോലിക്കിടെ ചായ ഭക്ഷണം എന്നിവ കഴിക്കുവാന്‍ മറക്കരുതേ. ഇതെല്ലാം സ്ട്രെസ്സ് മാറ്റാന്‍ സഹായിക്കുന്നു.

  • സത്യാവസ്ഥയെ സ്വീകരിക്കുക:

നിങ്ങളുടെ ജീവിതത്തില്‍ എല്ലാ കാര്യവും നിങ്ങള്‍ക്ക് നിയന്ത്രിക്കനാകില്ലെന്ന് മനസ്സിലാക്കുക. അതുപോലെ ആളുകളുടെ സ്വഭാവവും രീതികളും നിങ്ങള്‍ക്ക് മാറ്റുവാന്‍ കഴിയില്ല അതിനാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ അത്തരത്തിലുള്ള ആളുകളെ കഴിവതും ഒഴിവാക്കി നിര്‍ത്തുകയെ വഴിയുള്ളൂ.

  • കാഴ്ച്ചപ്പാടുകളില്‍ മാറ്റം വരുത്തുക:

ഏതു പ്രധിസന്ധിയും ശാന്ത മനോഭാവത്തോടെ നേരിടാനുള്ള ആര്‍ജ്ജവം ഉണ്ടാക്കണം. നിങ്ങളെ തളര്‍ത്തി എന്ന് കരുതുന്ന പല കാര്യങ്ങളും വാസ്തവത്തില്‍ നിങ്ങളെ ശക്തിപ്പെടുത്താന്‍ ഉതകുന്നതായിരിക്കാം.

  • ലഹരിവസ്ത്തുക്കള്‍ അരുത്:

മദ്യവും പുകയിലയും ഉപയോഗിക്കാതിരിക്കുക. ഇത് പല വിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി വെക്കുന്നു.

  • helpസഹായം തേടുവാന്‍ മടിക്കരുത്:

നിങ്ങള്‍ ചെയ്യുന്നതില്‍ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം തേടുന്നതില്‍ മടിക്കാനിക്കരുത്.

ഇതോടൊപ്പം ആത്മവിശ്വാസവും, ആത്മ നിയന്ത്രണവും, നിങ്ങള്‍ക്കുണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ തമാശകള്‍ പറയുന്നതും കേള്‍ക്കുന്നതുമെല്ലാം സമ്മര്‍ദ്ദം കുറയ്ക്കുന്നു.

സ്ട്രെസ്സ് കുറച്ച് ജീവിതം ആസ്വദിക്കൂ!

Authors
Top