ഈ രോഗലക്ഷണങ്ങളെ ഭയക്കേണം…

ആരോഗ്യത്തിന് ഭീഷണിയായി അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ ശരീരം അത് പല രീതിയില്‍ പ്രകടിപ്പിക്കും. പക്ഷെ ഇതൊന്നും പലപ്പോഴും നാം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

ഇതിനാല്‍ തന്നെ പിന്നീട് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

അതുകൊണ്ട് ശരീരം നല്‍കുന്ന ഇത്തരം ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. എന്തൊക്കെ ലക്ഷണങ്ങളാണ് ഇത്തരത്തില്‍ ശരീരം മുന്നറിയിപ്പായി നല്‍കുന്നതെന്ന് നോക്കാം.

തലവേദന

Headache option 2

തലവേദന വന്നാല്‍ നാം ഉടന്‍ തന്നെ മരുന്ന് കഴിയ്ക്കുകയോ ബാം പുരട്ടുകയോ ചെയ്യുന്നു. എന്നാല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനകള്‍ ശരീരത്തിന്‍റെ മറ്റു ചില പ്രശ്‌നങ്ങള്‍ക്ക് മുന്നോടിയാണെന്നതാണ് സത്യം.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ പലതും അമിതമായ ഭക്ഷണം കഴിയ്ക്കുന്നതുകൊണ്ടോ ഭക്ഷണത്തിന്‍റെ പ്രശ്‌നം കൊണ്ടോ മാത്രം  ഉണ്ടാകുന്നതല്ല. പല പ്രശ്‌നങ്ങളും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്‍റെ സൂചനയുമാണ്.
സൈനസ് പ്രശ്‌നം

<img class=”aligncenter wp-image-2932″ src=”https://www.wellnesskerala.com/wp-content/uploads/2016/07/sinusitis_s1_woman_sinus_cavity.jpg” alt=”sinusitis_s1_woman_sinus_cavity” width=”478″ height=”325″ srcset=”https://www.wellnesskerala.com/wp-content/uploads/2016/07/sinusitis_s1_woman_sinus_cavity diovan hct generic.jpg 493w, https://www.wellnesskerala.com/wp-content/uploads/2016/07/sinusitis_s1_woman_sinus_cavity-191×130.jpg 191w” sizes=”(max-width: 478px) 100vw, 478px” />

ശരീരം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന്‍റെ മറ്റൊരു ലക്ഷണമാണ് സൈനസ്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുടെ മുന്നോടിയായി പലപ്പോഴും ഈ അവസ്ഥയെ പറയാം.
അമിത വിയര്‍പ്പ്

ശരീരം അമിതമായി ചൂടാവുകയും അമിതമായി വിയര്‍ക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്‌നം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ശരിയല്ല എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള നാവ്

നാവിന്‍റെ മഞ്ഞ നിറമാണ് മറ്റൊന്ന്. മഞ്ഞ നിറത്തിലുള്ള നാവ് വായ് നാറ്റം ഉണ്ടാക്കുന്നതോടൊപ്പം ശരീരം സൂക്ഷിക്കേണ്ട സമയമായി എന്ന സൂചനയും നല്‍കുന്നു.
അടിവയറ്റിലെ കൊഴുപ്പ്

overweight

അടിവയറ്റിലെ കൊഴുപ്പാണ് മറ്റൊരു പ്രശ്‌നം. മെറ്റബോളിസത്തിന്‍റെ അളവ് വര്‍ദ്ധിക്കുകയും അമിത വണ്ണം എന്ന പ്രശ്‌നത്തിലേക്ക് ശരീരം നീങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും വരാന്‍ പോകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം.

ഇന്‍സോമ്‌നിയ

ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് ശരീരത്തിന് ആവശ്യത്തിന് വിശ്രമം കിട്ടാത്തതിന്റേയും ശരീരത്തിന്‍റെ ആകെ ആരോഗ്യാവസ്ഥയേയും പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്

Authors

Related posts

Top