വേറിട്ട സാന്‍വിച്ച് റെസിപ്പികള്‍…

എന്നും ഒരേ രീതിയിലുള്ള ഭക്ഷണം കഴിച്ച് മടുത്തോ? എങ്കില്‍ ഇതാ ചേരുവകകളിലും രുചിയിലും വ്യത്യസ്തയാര്‍ന്ന ചില റെസിപ്പികള്‍. ബ്രെഡ്‌ കഷ്ണങ്ങള്‍ക്കുള്ളില്‍ പച്ചക്കറികളോ മറ്റോ വെച്ച് നിറച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് സാന്‍വിച്ച്. വളരെ എളുപ്പത്തില്‍ വ്യത്യസ്ഥമായി ഈ വിഭവം തയ്യാറാക്കുവാനുള്ള രീതികള്‍ ചുവടെ:

1. ചിക്കന്‍ സലാമി സാന്‍വിച്ച്:

jd_chickenpesto

 

ചേരുവകള്‍:

  • ചിക്കന്‍ സലാമി-4-6 കഷ്ണങ്ങള്‍ (കീമ പോലെയുള്ള ഒരിനം ഇറച്ചി. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്)vfehL8Ta13c2630323139383Tw8xWfgV_1352071536
  • സവോള- 3 (അരിഞ്ഞത്)
  • തക്കാളി- 3 (അരിഞ്ഞത്)
  • കുക്കുംബര്‍- 2 (അരിഞ്ഞത്)
  • ബ്രെഡ്‌- 4-6 കഷ്ണങ്ങള്‍
  • ക്യാബേജ്- 4-6 ചെറുകഷ്ണങ്ങള്‍
  • ചീസ്- 4-6 ചെറുകഷ്ണങ്ങള്‍
  • ഉപ്പ്- പാകത്തിന്
  • കുരുമുളക്- 1 ടേബിള്‍സ്പൂണ്‍
  • വെണ്ണ- ½ കപ്പ്

തയ്യാറാക്കേണ്ട വിധം:

  • 1 ടീസ്പൂണ്‍ വെണ്ണ പാനില്‍ ചൂടാക്കുക.
  • ചെറുതീയില്‍ 3-4 സലാമി കഷ്ണങ്ങള്‍ ഉരുകിയ വെണ്ണയില്‍ ഇടുക. നേരിയതായി ഫ്രൈ ചെയ്യുക.
  • ഇത് വെണ്ണയില്‍ നിന്ന് എടുത്ത് പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് അതില്‍ നിന്നും എണ്ണ ഒപ്പിക്കളയുക.
  • രണ്ട് ബ്രെഡ്‌ കഷ്ണങ്ങള്‍ എടുത്ത് അതില്‍ ഒന്നില്‍ വെണ്ണ തേയ്ക്കുക. മറ്റേതില്‍ ചീസ് വെയ്ക്കുക.
  • ഇനി വെണ്ണ തേച്ച ബ്രെഡിനു മുകളില്‍ ഒരു ക്യാബേജ് കഷ്ണം വയ്ക്കുക.
  • ക്യാബേജിനു മുകളിലായി സലാമി കഷ്ണങ്ങള്‍ വയ്ക്കുക.
  • ഇതിന് മുകളില്‍ സവോള, കുക്കുംബര്‍, തക്കാളി എന്നിവ അരിഞ്ഞത് വയ്ക്കുക.
  • ഇതിനുമുകളിലേയ്ക്ക് ഉപ്പും കുരുമുളകുപൊടിയും തൂവുക.
  • ചീസ് വച്ചിരിക്കുന്ന ബ്രെഡ്‌ കഷ്ണം ഇതിന് മുകളിലായി വച്ച് 2 മിനിറ്റ് നേരം പാനിലിട്ട് ചെറുതായി ഫ്രൈ ചെയ്യുക. ഉള്ളില്‍ വച്ചിരിക്കുന്ന സ്റ്റഫിംഗ് പുറത്തുവരാതെ പ്രത്യേകം ശ്രദ്ധിക്കുക.

(സലാമി ലഭ്യമായില്ലെങ്കില്‍: ചിക്കന്‍ ചെറു കഷ്ണങ്ങളാക്കി മുറിച്ച് മഞ്ഞള്‍പൊടി, മുളകുപൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ ഇതില്‍ പുരട്ടുക. ഇത് അല്‍പ്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ച ശേഷം വെള്ളം ഊറ്റി കളയുക. വേവിച്ച കഷ്ണങ്ങള്‍ മിക്സിയില്‍ ഇട്ട് അരയ്ക്കുക. ശേഷം അരച്ച ചിക്കന്‍ മിക്സ് കട്ട്ലെറ്റിനു പിടിക്കും പോലെ എടുത്ത് ഒന്നുകൂടി ഫ്രൈ ചെയ്തെടുക്കുക.)

2. ടാംഗി ഗ്രില്‍ഡ് സാന്‍വിച്ച്:

grilled-cheese-tomato-sandwich

ചേരുവകള്‍:

  • തക്കാളി- 1 (അരിഞ്ഞത്)
  • ചീസ്- 2 കഷ്ണം
  • മില്‍ക്ക് ബ്രെഡ്‌- 4 കഷ്ണം
  • വെണ്ണ- 1/2 കപ്പ്
  • ഉപ്പ്- പാകത്തിന്
  • കുരുമുളക്പൊടി- രുചിക്ക്

തയ്യാറാക്കേണ്ട വിധം:

  • ആദ്യം എല്ലാ ബ്രെഡ്‌ കഷ്ണങ്ങളിലും വെണ്ണ പുരട്ടുക.
  • ശേഷം തക്കാളി അറിഞ്ഞതും ചീസും ഒരു ബ്രെഡിനു മുകളില്‍ വെയ്ക്കുക.
  • ഇതിനു മുകളില്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക.
  • ശേഷം മറ്റൊരു ബ്രെഡ്‌ കഷ്ണം എടുത്ത് ഇതിനു മീതെ വയ്ക്കുക.
  • ഇത് പാനില്‍ വച്ച് ചെറുതായി മൊരിയിക്കുക.
  • നിങ്ങളുടെ ടാംഗി ഗ്രില്‍ഡ്‌ സാന്‍വിച്ച് തയ്യാറായി.

3. വെജിറ്റബിള്‍ സാന്‍വിച്ച്:

IMG_0876-1024x768

ചേരുവകള്‍:

  • ബ്രെഡ്‌- 4 കഷ്ണം.
  • സവോള- 2 (വട്ടത്തില്‍ അരിഞ്ഞത്)
  • തക്കാളി- 2 (വട്ടത്തില്‍ അരിഞ്ഞത്)
  • കുക്കുംബര്‍- 1 (വട്ടത്തില്‍ അരിഞ്ഞത്)
  • ഉരുളന്‍കിഴങ്ങ്- 1 (വേവിച്ച് വട്ടത്തില്‍ അരിഞ്ഞത്)
  • ചീസ്- ¾ കപ്പ് (ചുരണ്ടിയത്)
  • വെണ്ണ- 3 ടേബിള്‍സ്പൂണ്‍
  • കുരുമുളകുപൊടി- ½ ടേബിള്‍സ്പൂണ്‍

ചട്ണിയ്ക്കായി:

  • മല്ലിയില- 3 തണ്ട് (അരിഞ്ഞത്)
  • പച്ചമുളക്- 2-3 എണ്ണം
  • ഇഞ്ചി- ½ (അരിഞ്ഞത്)
  • മസാല- ½ ടേബിള്‍സ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • നാരങ്ങാ നീര്- 3-4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കേണ്ട വിധം:

  • ചട്ണി തയ്യാറാക്കുവാന്‍- ഇതിനായുള്ള ചേരുവകള്‍ എടുത്ത് മിക്സിയില്‍ അല്‍പ്പം വെള്ളം ഒഴിച്ച് അരയ്ക്കുക. വെള്ളം കൂടിപോകാതെ ശ്രദ്ധിക്കുക.
  • സാന്‍വിച്ച് തയ്യാറാക്കുവാന്‍- ബ്രെഡ്‌ കഷ്ണങ്ങളില്‍ വെണ്ണ പുരട്ടുക.
  • ഇതിനു മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന ചട്ണി പുരട്ടുക.
  • സവോള, തക്കാളി, കുക്കുംബര്‍, വേവിച്ചു വച്ചിരിക്കുന്ന ഉരുളന്‍കിഴങ്ങ് എന്നിവ ഒരു കഷ്ണം വീതം ഇതിനു മുകളില്‍ വയ്ക്കുക.
  • ഉപ്പ്, കുരുമുളക്പൊടി എന്നിവ പച്ചകറികളുടെ മുകളില്‍ തൂവുക.
  • ഇതിനു മുകളിലായി ചീസ് തൂകി വെണ്ണ തേച്ച് വച്ച  ഒരു ബ്രെഡ്‌ വയ്ക്കുക.
  • ഇനി പാനില്‍ സാന്‍വിച്ച് ചെറുതായി മൊരിയിച്ചെടുക്കുക. ശേഷം ഇതിനു മുകളില്‍ വെണ്ണ തൂകുക.

4. ചീസ് സാന്‍വിച്ച്:

cheese-sandwich

ചേരുവകള്‍:

  • ബ്രെഡ്‌ കഷ്ണങ്ങള്‍- 4-8
  • ചീസ് കഷ്ണങ്ങള്‍- 4 3
  • സവോള- 1 (അരിഞ്ഞത്)
  • കാപ്സികം- ½ (അരിഞ്ഞത്)
  • തക്കാളി- 1 (അരിഞ്ഞത്)
  • പച്ചമുളക്- 2 (അരിഞ്ഞത്)
  • മുളകുപൊടി- 1/2 ടീസ്പൂണ്‍
  • മസാല- 1 ടീസ്പൂണ്‍
  • നാരങ്ങ നീര്- 1 ടീസ്പൂണ്‍
  • ഉപ്പ്- പാകത്തിന്
  • വെണ്ണ- 1 ടീസ്പൂണ്‍

തയ്യാറാക്കേണ്ട വിധം:

  • ഒരു ബൌളില്‍ സവോള, കാപ്സിക്കം, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യുക.
  • ഇതിലേയ്ക്ക് മുളകുപൊടി, മസാലപൊടി, നാരങ്ങാനീര്‍, ഉപ്പ് എന്നിവ ചേര്‍ക്കുക.
  • ബ്രെഡിന്‍റെ ബ്രൌണ്‍ നിറത്തിലുള്ള അരികുവശം മുറിച്ച് കളയുക.
  • ഒരു ചീസ് കഷ്ണം എടുത്ത് ബ്രെഡില്‍ പുരട്ടുക.
  • ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറി മിശ്രിതം കുറച്ച് ഇതിനു മുകളില്‍ വയ്ക്കുക.
  • ഇനി അതിന് മീതെ മറ്റൊരു ബ്രെഡ്‌ കഷ്ണം വയ്ക്കുക.
  • ബ്രെഡിനു മുകളിലായി വെണ്ണ തേയ്ക്കുക.
Authors
Top