അവളുടെ മനസ്സറിയൂ ജീവിതം ആഘോഷമാക്കൂ…

തന്‍റെ പുരുഷന്‍ അറിഞ്ഞിരിക്കണമെന്ന് ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത് അറിഞ്ഞു വേണം അവന്‍ തന്നോട് പെരുമാറേണ്ടതെന്നും അവള്‍ മോഹിക്കുന്നു.

ഇതെന്തെല്ലാമാണെന്നറിയാന്‍ വായിക്കൂ:

  • 1346595105_coupleസംസാരിക്കാം ആവോളം:

പല സ്ത്രീകള്‍ക്കും സംസാരിക്കുന്നത് വളരെയേറെ ഇഷ്ടമാണ്. കൊഞ്ചിയും കളിച്ചുമുള്ള സംഭാഷണങ്ങള്‍ക്കും സ്നേഹത്തോടെയുള്ള സ്പര്‍ശത്തിനും സ്ത്രീകള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഒരു പുരുഷന് അവന്‍റെ പെണ്ണിനെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പ്രകടിപ്പിക്കുവാന്‍ സംഭാഷണങ്ങളിലൂടെ സാധിക്കുന്നതാണ്. ഇത് അവള്‍ക്ക് വളരെയധികം ഇഷ്ടമാകും. അതിനാല്‍ സ്വകാര്യ നിമിഷങ്ങളില്‍ അവന്‍ അവളോടൊപ്പം പൂര്‍ണ്ണമായും മനസ്സും ശരീരവും പങ്കിടുവാന്‍ സാധിക്കുക്കുകയും പൂര്‍ണത കൈവരിക്കുവാനും സാധിക്കും.

  • പല സ്ത്രീകളും അവരുടെ ആകാര ഭംഗിയില്‍ ഉത്ക്കണ്‍ഠ ഉള്ളവരാണ്:

ഒരുമിച്ചു ദീര്‍ഘനാള്‍ കഴിയുന്ന ദമ്പതിമാരില്‍ ചിലപ്പോള്‍ പല സ്ത്രീകളിളും തന്‍റെ പങ്കാളിക്ക് t_2057507bതന്നില്‍ താല്‍പര്യം കുറഞ്ഞോ എന്ന് ചില ആശങ്കകളും ഉത്ക്കണ്‍ഠകളും ഉണ്ടാകാറുണ്ട്. ശ്രദ്ധയുള്ള പുരുഷന്മാര്‍ക്ക് ഇത്തരം വ്യാകുലതകളെ മനസിലാകുവാന്‍ സാധിക്കണം. എന്നാല്‍ ഒരു കാര്യം അവള്‍ക്ക് ഭംഗിയില്ലെങ്കിലോ ആകര്‍ഷണതത്വം ഇല്ലെങ്കിലോ അതുള്ളതായി കള്ളം പറയരുത്. അവളില്‍ ആകര്‍ഷണം ഉളവാക്കുന്ന കാര്യങ്ങളെ മാത്രം പ്രകീര്‍ത്തിക്കുക.

  • ഒരു സ്ത്രീയ്ക്ക് ജീവിതവും ലൈംഗികതയും രണ്ടല്ല:

പുരുഷന് മറ്റെല്ലാ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നുമെല്ലാം മാനസികമായി അകന്നു നില്‍ക്കുവാന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. പക്ഷെ സ്ത്രീകള്‍ക്ക് ഇത് കഴിയില്ല. ദിവസം മുഴുവനും2014-10-18-dvcontrol നല്ല കാര്യങ്ങളും അനുഭവങ്ങളും ഉണ്ടായാല്‍ മാത്രമേ അവള്‍ക്ക് സംതൃപ്തിയോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയുള്ളൂ. അവളുടെ പങ്കാളി അവളോട് പെരുമാറുന്ന രീതികള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ശ്രദ്ധ നല്‍കാതിരിക്കല്‍, കഠിനവും രൂക്ഷവുമായ സംഭാഷണങ്ങള്‍, കുറ്റപ്പെടുത്തല്‍, മനസ്സ് വേദനിപ്പിക്കുന്ന വാക്കുകള്‍ തുടങ്ങിയവ ആവേശപൂര്‍വ്വമായതും കാമാതുരവുമായ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അവള്‍ക്ക് സാധിക്കാതെ വന്നേക്കാം.

  • രതിമൂര്‍ച്ച അത്ര പ്രധാനമല്ല:

ഒരു നല്ല പങ്കാളി തന്‍റെ ഇണയെ ലൈംഗീകതയുടെ മൂര്‍ധന്യാവസ്തയില്‍ എത്തിക്കുന്നവനാണെന്നാണ് പല orgasmOMXhandgrabbingsheetപുരുഷന്മാര്‍ക്കുമുള്ള ഒരു പൊതു ധാരണ. അങ്ങയുള്ള നിമിഷങ്ങള്‍ വളരെ നല്ലത് തന്നെ, എന്നാല്‍ അത് അത്ര അത്യാവശ്യമല്ല . പല സ്ത്രീകളും രതിമൂര്‍ച്ച കൈവരിക്കുവാനായി തന്‍റെ പങ്കാളിയില്‍ നിന്നോ സ്വയമായോ സമ്മര്‍ദ്ദം അനുഭവിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ വികാര തീവ്രത വര്‍ദ്ധിപ്പിക്കുന്നതിനേക്കാള്‍  ബാഹ്യകേളികളില്‍ മുഴുകുവാനാകും ഇഷ്ടപ്പെടുക.

  • ലൈംഗീകത ഗൗരവമേറിയ ഒരു വിഷയമല്ല:

പല പുരുഷന്മാരും ലൈംഗീകതയുടെ കാര്യത്തില്‍ വളരെ ഗൗരവം കാണിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചെറിയ കളിതമാശകളും വൈകാരികതയും നിറഞ്ഞ നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രദ്ധിക്കുക. ഇതിനാല്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ആനന്ദപൂര്‍ണ്ണവും പ്രകടനങ്ങള്‍ മികവുറ്റതുമാകുന്നു.

  • സ്ത്രീകള്‍ മൃദുലമായ സ്പര്‍ശനങ്ങളെയും തലോടലുകളെയും ഇഷ്ടപ്പെടുന്നു:

സ്ത്രീകള്‍ വൈകാരികത, ആലിംഗനങ്ങള്‍, കൈകള്‍ കോര്‍ക്കുക, ചുംബനം തുടങ്ങിയവയെ ഏറെ LayingDownCoupleKissഇഷ്ടപ്പെടുന്നു. പക്ഷെ പല സ്ത്രീകള്‍ക്കും ഉള്ള പരാതിയെന്തെന്നാല്‍ അവരുടെ പുരുഷന്‍ ബന്ധപ്പെടുന്ന സമയം ഒഴിച്ചാല്‍ മറ്റുള്ള സമയങ്ങളില്‍ ഇതൊന്നും ചെയ്യുന്നില്ല എന്നതാണ്. അതിനാല്‍ സ്ത്രീകള്‍ തന്‍റെ പുരുഷനെ ഈ സ്പര്‍ശത്തിന്‍റെ സുഖം അറിയിക്കേണ്ടതുണ്ട്, ഇതിനായി അവന്‍റെ തല മസ്സാജ് ചെയ്യുകയോ, മുഖത്ത് തലോടുകയോ ചെയ്യുക. ഇതിലൂടെ അവനും ഇതിന്‍റെ സുഖം അനുഭവിക്കുകയും നിങ്ങള്‍ക്കും തിരിച്ച് ഇത്തരത്തിലുള്ള നിമിഷങ്ങള്‍ പ്രദാനം ചെയ്യുവാനും ശ്രമിക്കും.

  • ലൈംഗികബന്ധത്തിനു ശേഷവും സ്നേഹപൂര്‍വ്വമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്:

ബന്ധപ്പെടലിനു ശേഷവും ഒരു സ്ത്രീ വാത്സല്യപൂര്‍ണ്ണമായ നിമിഷങ്ങളെ ആഗ്രഹിക്കുന്നു. എന്നാല്‍ പല പുരുഷന്മാരും ലൈംഗീക വേഴ്ചയ്ക്ക് ശേഷം ഉറങ്ങി പോകുന്നു. ഇതില്‍ പുരുഷനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല എന്തെന്നാല്‍ ഒരു പുരുഷന്‍ imagesസംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവന്‍റെ എണ്ടോര്‍ഫിന്‍ ( Endorphin Hormone) ലെവല്‍ വളരെ കൂടുതലായിരിക്കും. ഉദ്വമിക്കുന്നതിന് ശേഷം ഉടന്‍ തന്നെ അവന്‍റെ ഉദ്ധരിച്ച ലിംഗം ചുരുങ്ങുകയും അതിനാല്‍ ശാരീരിക ബലം കുറയുകയും ക്ഷീണം അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീകളില്‍ ഇത് വളരെ സാവധാനമേ നടക്കുന്നുള്ളൂ. അതിനാല്‍ അവനെ മയക്കത്തില്‍ നിന്നും വിളിചുണര്‍ത്താതെ കുറച്ചു സമയത്തിനു ശേഷം മാത്രം പതുക്കെ മൃദുവായ തലോടലുകളിലൂടെ ഉണര്‍ത്തുക.

Authors

Related posts

Top