ഓട്ട്സ് മുസേലി

പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം നമ്മുടെ ആരോഗ്യത്തിന്‍റെ അടിത്തറയാണെന്നു നമുക്ക് അറിയാമല്ലോ. ഇത്തരം പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ പല തരത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നവയാണ്. അത്തരം ഒരു പോഷകസംപുഷ്ടമായ ആഹാരമാണ് ഓട്ട്സ് മുസേലി. വെജിറ്റേറിയന്‍ വിഭവമായ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ഇതിന്‍റെ പോഷക ഗുണങ്ങള്‍ എന്തെല്ലാമാണെന്നും അറിയാന്‍ വായിക്കൂ:

തയ്യാറാക്കുവാനുള്ള സമയം: 10- 20 മിനിറ്റ്52548138dbfa3f0f6b005a1f._w.540_h.353_s.fit_

പോഷക ഗുണങ്ങള്‍:

കാല്‍സ്യം: 111.2 mg

കൊഴുപ്പ്: 3.9 g

എനര്‍ജി: 134 Kcal

കാര്‍ബോഹൈഡ്രേറ്റ്: 20.2 g

പ്രോട്ടീന്‍: 4.2 g

ഡയറ്ററി ഫൈബര്‍: 2.0 g

ചേരുവകള്‍: 

  • പാല്‍: 3 cups (450 ml)
  • വെള്ളം: 1 ½ cups (225 ml)
  • ഓട്ട്സ്: 50 g
  • നുറുക്കിയ ബദാം: 10 g
  • ഉണക്കമുന്തിരി: 10 g
  • ഈന്തപ്പഴം നുറുക്കിയത്: ½ cup
  • ഉടച്ച ആപ്പിള്‍: 1
  • തേന്‍: 1 tbsp (8 g)

ഉണ്ടാക്കേണ്ട വിധം:

  • ഒരു പാനില്‍ 1 ½ കപ്പ് പാലോഴിക്കുക.
  • ഇതിലേക്ക് 1 ½ കപ്പ്‌ വെള്ളവും ഓട്ട്സം ചേര്‍ത്ത് നന്നായി ഇളക്കുക.
  • വേകുവാനുള്ള സമയം അനുവദിക്കുക.
  • ഉണക്കമുന്തിരിയും, ബദാമും, ഈന്തപ്പഴവും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
  • 2-3 മിനിറ്റ് വരെ പാകം ചെയ്തതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റുക.
  • വിളംബുന്നതിനു മുന്‍പായി ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന ആപ്പിളും, തേനും, ബാക്കിയുള്ള പാലും (തണുത്തത്) ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  • തണുപ്പിച്ച് കഴിക്കുവാന്‍ ഇഷ്ടമുള്ളവര്‍ക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. രാത്രിയില്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ച് രാവിലെ എടുത്ത് ഉപയോഗിക്കുക.

ഗുണങ്ങള്‍:

  • കൊഴുപ്പ് കുറഞ്ഞതും വേഗം ഉണ്ടാക്കാവുന്നതുമായ ഒന്നാണ് ഇത്.
  • ശരീരത്തിന് ദിവസേനെ ആവശ്യമായ കാല്‍സ്യത്തിന്‍റെ 25 ശതമാനം ഇതില്‍ നിന്നും ലഭിക്കുന്നു.
  • ഒട്ട്സില്‍ അടങ്ങിയിട്ടുള്ള സോല്യുബിള്‍ ഫൈബര്‍ കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും ഹൃദയം ആരോഗ്യപൂര്‍ണ്ണമായി നിലനിര്‍ത്തുവാനും സഹായിക്കുന്നു.
Authors
Top