കഷണ്ടിയെ തുരത്തി ഓടിക്കാം..

4-140312003504410

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍, ഇപ്പോള്‍ കഷണ്ടിയെ തടയാന്‍ ധാരാളം മരുന്നുകളും ചികിത്സകളുമുണ്ട്. എന്നാല്‍ ഇവയുടെ വില വളരെ കഠിനമാണ്. ചിലത് ഉപയോഗിക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങളും വരാറുണ്ട്. ഇതില്‍ നിന്നെല്ലാം പകരമായി കഷണ്ടിയെ തുരത്തി ഓടിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. നമുക്ക് വളരെ സുപരിചിതമായ വെണ്ടയ്ക്കയാണ് കഷണ്ടിയില്‍ നിന്ന് മോചനം നല്‍കുന്ന മരുന്ന്.

കുറച്ച് വെണ്ടയ്ക്ക എടുത്ത് തിളച്ച വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്ക്കുക.വെള്ളം ആറിയതിന് ശേഷം അത് മുടിയിലും തലയോട്ടിയിലും തേച്ച് നന്നായി മസ്സാജ് ചെയ്യുക. ഇങ്ങനെ ചെയ്‌താല്‍ ഒരു മാസത്തിനുളില്‍ കഷണ്ടി മാറി തുടങ്ങും. ആഴ്ച്ചയില്‍ കുറഞ്ഞത്‌ മൂന്ന് പ്രാവശ്യമെങ്കിലും ഇത് തുടര്‍ന്നാല്‍ ഒരു മാസം കഴിയുമ്പോള്‍ വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ഇത് മുടിനഷ്ടപ്പെട്ട ഭാഗങ്ങളില്‍ പുതിയ മുടിയെ കൊണ്ടുവരും.

ഈ വെള്ളത്തിന്‌ വേറെയും ഗുണങ്ങളുണ്ട്. ഇതിലേക്ക് അല്പം ലാവെന്‍ടര്‍ ഓയില്‍ ചേര്‍ത്ത് കണ്ടീഷണര്‍ ആയും ഉപയോഗിക്കാം. നാരങ്ങ നീര് ചേര്‍ത്താല്‍ മുടിക്ക് ഒരു നനവിന്‍റെ അനുഭൂതിയുണ്ടാക്കും. ഇതിലെ വെണ്ടയ്ക്ക മുടി കഴുകുമ്പോള്‍ ഉപയോഗിച്ചാല്‍ മുടി ഉരിഞ്ഞുപോകുന്നതും പൊട്ടിപോകുന്നതും നിയന്ത്രിക്കാം.

വെണ്ടയ്ക്കയുടെ പള്‍പ്പ് തലയോട്ടിയിലും മുടിയിലും തേച്ചതിന് ശേഷം 45 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ താരനെ അകറ്റാം.

വെണ്ടയ്ക്ക വെറും ഒരു പച്ചക്കറിയല്ല, അതിന് വളരെയേറെ ഔഷധവശങ്ങളുമുണ്ട്. മുടി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് വളരെ ഉത്തമമാണ്.

Authors
Top