ലിപ്പ്സ്റ്റിക്ക് ആരോഗ്യത്തിന് ഭീഷണിയോ?

മേയ്ക്കപ്പിലെ ഒരു പ്രധാനിയാണ്‌ ലിപ്പ്സ്റ്റിക്ക്. മുഖത്ത് കോമ്പാക്റ്റും ഫൌണ്ടേഷനും മറ്റും പുരട്ടിയെങ്കിലും ലിപ്പ്സ്റ്റിക്ക് ഇട്ടില്ലെങ്കില്‍ ഒരു ഭംഗിയും ഉണ്ടാകുകയില്ല. ചുണ്ടുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കുവാന്‍ പലനിറത്തിലുള്ള ലിപ്പ്സ്റ്റിക്കുകള്‍ ഇപ്പോള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നു.

pout3

എന്നാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുവായി ഉപയോഗിക്കുന്ന ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും  ചെറുതല്ല. ചുണ്ടിന് നിറങ്ങള്‍ നല്‍കി സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനു മുന്‍പ്‌ ലിപ്പ്സ്റ്റിക്ക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും,

  • ഏത് ബ്രാന്‍ഡ് ആയിക്കോട്ടെ, മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ ലെഡിന്‍റെ അംശമുണ്ട്. ലെഡ് ശരീരത്തിന് വളരെയേറെ ദോഷം ഉണ്ടാക്കുന്ന ഒന്നാണ്. ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇത് ചര്‍മത്തിലൂടെ രക്തത്തിലേക്കു കടക്കും. വായിലൂടെയും ലിപ്സ്റ്റിക് ശരീരത്തിനുള്ളിലെത്തുന്നു.
  • ലെഡ് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനം തകരാറിലാക്കുകയും, ഐക്യു തോത് കുറയ്ക്കുകയും, ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാകുകയും, ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
  • ബിസ്മത് ഓക്‌സി ക്ലോറൈഡ് എന്നൊരു വസ്തുവും ലിപ്സ്റ്റിക്കിലുണ്ട്. ഇത് ചര്‍മത്തില്‍ അലര്‍ജി, ചൊറിച്ചില്‍, പാടുകള്‍ തുടങ്ങിയിയവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
  • പാരാബെന്‍സ് എന്നൊരു രാസവസ്തുവും മിക്കവാറും ലിപ്സ്റ്റിക്കുകളില്‍ കാണപ്പെടുന്ന ഒന്നാണ്. ഇവ അകാലവാര്‍ധക്യത്തിനു തന്നെ വഴി വയ്ക്കുന്നവയാണ്.
  • മിനറല്‍ ഓയിലും മിക്ക ലിപ്പ്സ്റ്റിക്കുകളിലും അടങ്ങിയിരിക്കുന്നു. ഇവ ചര്‍മസുഷിരങ്ങളെ അടയ്ക്കുകയും, ചുണ്ട് വരണ്ടുപോകാന്‍ കാരണമാകുകയും, ചിലപ്പോള്‍ മുഖക്കുരവുണ്ടാകാനും വഴിയൊരുക്കുന്നു.
  • രാസവസ്തുക്കള്‍ കലര്‍ന്ന ലിപ്സ്റ്റിക്കുകളാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അതിനാല്‍ ബീ വാക്‌സ്, കറ്റാര്‍ വാഴ ജെല്‍, ഗ്ലിസറിന്‍ തുടങ്ങിയവ അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ പ്രകൃതിദത്ത വസ്തുക്കളായതു കൊണ്ടു തന്നെ ദോഷങ്ങളുണ്ടാക്കുയില്ല.burts-bees-lipstick-7-750x500

ഇനി ലിപ്പ്സ്റ്റിക്ക് വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങ’ള്‍ ഏതെല്ലാമെന്ന് അറിഞ്ഞ ശേഷം വാങ്ങുക.

Authors
Top