ഹാര്‍ട്ടറ്റാക്ക്: അമേരിക്കകാരെക്കാളും അധികം സാധ്യത ഇന്ത്യക്കാര്‍ക്ക്

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ജീവിതരീതികളും, ആഹാരശീലങ്ങളും, ജനിതക കാരണങ്ങളാലും ഇന്ത്യക്കാര്‍ക്ക്  ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുവാനുള്ള സാധ്യത അമേരിക്കകാരെക്കാളും മൂന്നുമടങ്ങ്‌ മടങ്ങ്‌ കൂടുതലാണത്രേ.

അമേരിക്കക്കാര്‍ക്ക് ശരാശരി അവരുടെ 50കള്‍ മുതല്‍ അനുഭവപ്പെടുന്ന ഹൃദയാഘാതം ഇന്ത്യക്കാര്‍ക്ക് അവരുടെ 40കളില്‍ തന്നെ അനുഭവപ്പെടുന്നു. ഇതിന് പ്രധാന കാരണം ജീവിത ശൈലിയും ആഹാരശീലവുമാണ്.

heart_attack

ജനിതകപരമായി ഈ രോഗം അമേരിക്കന്‍ കുടുംബങ്ങളേക്കാള്‍ മൂന്ന് മടങ്ങ്‌ അധികം ബാധിക്കുവാന്‍ സാധ്യത ഉള്ളത് ഇന്ത്യന്‍ കുടുംബങ്ങളെയാണ്‌.

ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ന് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ എന്നാണ് രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധര്‍ പറയുന്നത്. വികസിത രാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള അത്യാധുനികവും മികച്ചതുമായ ആരോഗ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ അവിടങ്ങളിലെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കുവാന്‍ സഹായിക്കുന്നു. മാത്രമല്ല ഇതുവഴി ഹൃദ്രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറയ്ക്കുവാനും സഹായിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി നേരെ മറിച്ചാണ്.

Lovely couple eating a salad

ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുവാന്‍ ആളുകള്‍ തങ്ങളുടെ ജീവിത ശൈലിയിലും, ശീലങ്ങളിലും ആഹാരങ്ങളിലും മാറ്റങ്ങള്‍ വരുത്തിയെ മതിയാകൂ. കൊഴുപ്പ് അധികമായടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ മിതമായ അളവില്‍  കഴിക്കുവാന്‍ ശ്രമിക്കുക. വ്യായാമം ശീലമാക്കുക. ഹൃദയാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം നേടുക. 40 വയസ്സ് കഴിഞ്ഞാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വൈദ്യപരിശോധനകള്‍ നടത്തുക.

ആരോഗ്യം മികച്ചതാക്കി നിലനിര്‍ത്തുവാന്‍ നാം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യജീവിതം നയിക്കൂ ജീവിതം ആനന്ദകരമാക്കൂ.

Authors

Related posts

Top