കിഡ്നി സ്റ്റോണ്‍ വന്നിട്ടുണ്ടോ? വീണ്ടും വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം..

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് അവയവങ്ങളില്‍ ഒന്നാണ്കിഡ്നി. കിഡ്നിയെ ബാധിക്കുന്ന അസുഖങ്ങളില്‍ സാധരണയായി കാണപ്പെടുന്ന ഒന്നാണ് കിഡ്നി സ്റ്റോണ്‍. പല അളവുകളിലായി മഞ്ഞ/ ബ്രൌണ്‍ നിറങ്ങളില്‍ കിഡ്നിയില്‍ രൂപപ്പെടുന്ന കട്ടിയുള്ള വസ്തുവിനെയാണ് കിഡ്നി സ്റ്റോണ്‍ എന്ന് പറയുന്നത്. പല തരത്തിലുള്ള കിഡ്നി സ്റ്റോണുകള്‍ ഉണ്ട്. ഓരോ സ്റ്റോണുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. ഓക്സലേറ്റ് (oxalate) സ്റ്റോണ്‍, കാല്‍ഷ്യം (calcium) സ്റ്റോണ്‍, യൂറിക്ക്‌ ആസിഡ് (uric acid) സ്റ്റോണ്‍ തുടങ്ങിയവയെല്ലാം വിവിധയിനം കിഡ്നി സ്റ്റോണുകളാണ്. ചിലരില്‍ ഇത് മണല്‍ തരിയുടെ അളവുകളില്‍ മാത്രമുള്ളതായിരിക്കും എന്നാല്‍ ഒരു ഗോള്‍ഫ് ബോളിന്‍റെ അളവ് വരെ വലുതായ സ്റ്റോണുകളും ആളുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

രക്തത്തിലെ മാലിന്യങ്ങളെയും ശരീരത്തിലെ ആവശ്യമില്ലാത്ത ഫ്ലൂയിഡുകളെയും മൂത്രമായി പുറത്തേക്ക് കളയുന്നത് കിഡ്നിയുടെ ധര്‍മ്മമാണ്. രക്തത്തിലുള്ള വിവിധ തരം ഡിസോള്‍വ്ട് സോള്‍ട്ടുകള്‍, മിനെറലുകള്‍, കാല്‍ഷ്യം, ഫോസ്ഫേറ്റ്, യൂറിക്ക് ആസിഡ് തുടങ്ങിയവയെല്ലാം മൂത്രം വഴിയാണ് പുറന്തള്ളപ്പെടുന്നത്. ഇവയുടെ അസമത്വമോ അതോ ഏതെങ്കിലും ഒന്നിന്‍റെ അളവ് കൂടുതലാവുകയോ ചെയ്യ്‌താല്‍ കിഡ്നിയില്‍ സ്റ്റോണ്‍ രൂപപ്പെടാന്‍ തുടങ്ങും. സ്റ്റോണുകള്‍ കിഡ്നിയില്‍ തന്നെ നില്‍ക്കുകയോ അല്ലെങ്കില്‍ മൂത്രനാളിയിലൂടെ പുറന്തള്ളപ്പെടുകയോ ചെയ്യും. വെള്ളം വേണ്ടത്ര കുടിക്കാത്തതാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം. കൂടാതെ തെറ്റായ ഭക്ഷണശീലവും ആധുനിക ജീവിത രീതികളും കിഡ്നി സ്റ്റോണ്‍ വാരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ലക്ഷണങ്ങള്‍

കിഡ്നി സ്റ്റോണിന്‍റെ പ്രധാന ലക്ഷണം വാരിയെല്ലുകളിലും ഇടുപ്പിലും പിന്നെ അടിവയറ്റിലും ഉണ്ടാവുന്ന വേദനയാണ്. ഛര്‍ദ്ദി, ഓക്കാനം, മൂത്രത്തില്‍ രക്തം കാണപ്പെടുക, ചുവപ്പ്/ പിങ്ക്/ ബ്രൌണ്‍ നിറങ്ങളില്‍ മൂത്രം പോവുക, മൂത്രം ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന പുകച്ചില്‍, ബുദ്ധിമുട്ട്  തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.

രോഗം നിര്‍ണ്ണയിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഇന്ന് നിലവിലുണ്ട്. ബ്ലഡ് ടെസ്റ്റ്‌, യൂറിന്‍ ടെസ്റ്റ്‌, കിഡ്നി ഫംഗ്ഷന്‍ ടെസ്റ്റ്‌, ഇതെല്ലാം ടെസ്റ്റുകളില്‍ ചിലതാണ്.

വലിയ സ്റ്റൊണുകള്‍ കിഡ്നിയില്‍ രൂപപ്പെട്ടാല്‍ മാത്രമേ ഇവ പൊടിച്ചോ, സര്‍ജറിയിലൂടെയോ നീക്കം ചെയ്യേണ്ടതായി വരികയുള്ളു. ധാരാളം വെള്ളം കുടിച്ചാല്‍ ചെറിയ സ്റ്റൊണുകളെ മൂത്രനാളിയിലൂടെ പുറന്തള്ളാന്‍ സാധിക്കും. ശാസ്ത്രീയമായ പിന്‍ബലമില്ലെങ്കിലും ധാരാളം ആളുകള്‍ ഒറ്റമൂലി പോലെയുള്ള മാര്‍ഗങ്ങളിലൂടെയും കിഡ്നി സ്റ്റോണിനെ ഇന്നും ചികിത്സിക്കുന്നുണ്ട്.

കിഡ്നി സ്റ്റോണിന്‍റെ പ്രധാന ലക്ഷണം വാരിയെല്ലുകളിലും ഇടുപ്പിലും പിന്നെ അടിവയറ്റിലും ഉണ്ടാവുന്ന വേദനയാണ്.

ഒഴിവാക്കേണ്ട ഭക്ഷണപതാര്‍ത്ഥങ്ങള്‍:

അമിതമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. ഓക്സലേറ്റ് സ്റ്റോണ്‍ (oxalate stone)  ഉള്ളവര്‍ ചീര, സോയ, പയര്‍, കാരറ്റ്, സ്പ്രിംഗ് ഒണിയന്‍, സെലറി, ബീന്‍സ്, മധുരക്കിഴങ്ങ്, ചോക്ലേറ്റ്, കാപ്സികം എന്നിവ കഴിക്കുന്നത് നിയന്ത്രിക്കുക. മാംസ ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് കരള്‍, മത്സ്യം എന്നിവയും പാനീയങ്ങളായ കാപ്പി, കോള ഉത്പന്നങ്ങള്‍, മദ്യം എന്നിവയിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. വിറ്റാമിന്‍ C കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണപതാര്‍ത്ഥങ്ങള്‍ ഇത്തരക്കാര്‍ ഒഴിവാക്കുക.

കാല്‍ഷ്യം (calcium) സ്റ്റോണ്‍ ഉള്ളവര്‍ വിറ്റാമിന്‍ D കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണപതാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. യൂറിക്ക്‌ ആസിഡ് (uric acid) സ്റ്റോണ്‍ ഉള്ളവര്‍ അനിമല്‍ പ്രൊട്ടീന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ അതായത് കരള്‍, മത്സ്യങ്ങള്‍ പ്രത്യേകിച്ച് ചാള, പന്നി, കോഴി, ബീഫ്, മുട്ട പോലുള്ളവ ഒഴിവാക്കുക. മഷ്റൂം, ഐസ്ക്രീം, മദ്യം, വറുത്ത ഭക്ഷണങ്ങള്‍, ചീര, കോളിഫ്ലവര്‍ പോലുള്ള ഹൈ പ്രൊട്ടീന്‍ ഭക്ഷണങ്ങളും ഒഴിവാക്കുക.

ഒരു തവണ കിഡ്നി സ്റ്റോണ്‍ വന്നാല്‍ വീണ്ടും വരുവാനുള്ള സാധ്യത കൂടുതലാണ്. ഒരു ആരോഗ്യപരമായ ടയറ്റ് പ്ലാന്‍ ശീലിക്കുന്നത് സ്റ്റോണ്‍ വീണ്ടും വരാതിരിക്കാന്‍ സഹായിക്കും.

ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നവ:

തണ്ണിമത്തന്‍, മുന്തിരി, ആപ്പിള്‍, പ്ലം, ചെറി, മാതളനാരങ്ങ, തേന്‍, വെള്ളിരിക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

കിഡ്നി സ്റ്റോണ്‍ തടയാനുള്ള ജ്യൂസ് റെസിപ്പീസ്:

      

  • ആപ്പിള്‍- 2, സെലറി-8 തണ്ടുകള്‍, നാരങ്ങ (തൊലിയോട് കൂടെ)-1, ഓറഞ്ച്-1

ഇവയെല്ലാം കൂടി മിക്സിയില്‍ അടിച്ച് ആവശ്യമെങ്കില്‍ അല്പം മധുരം ചേര്‍ത്ത് കുടിക്കാം.

  • ആപ്പിള്‍- 1, കാരറ്റ്- 10, ബീറ്റ്റൂട്ട്-1, നാരങ്ങ-1/2, ഓറഞ്ച്-2

ഇവയെല്ലാം കൂടി മിക്സിയില്‍ അടിച്ച് ആവശ്യമെങ്കില്‍ അല്പം മധുരം ചേര്‍ത്ത് കുടിക്കാം.

  • തേങ്ങ(പീര)- 1 എണ്ണം, ഓറഞ്ച്-2, പീച്ച്-2

ഇവയെല്ലാം കൂടി മിക്സിയില്‍ അടിച്ച് ആവശ്യമെങ്കില്‍ അല്പം മധുരം ചേര്‍ത്ത് കുടിക്കാം.

  • സെലറി-5 തണ്ടുകള്‍, തേന്‍-1 ടേബിള്‍സ്പൂണ്‍

ഇവയെല്ലാം കൂടി മിക്സിയില്‍ അടിച്ച് കുടിക്കാം.

  • മാതളനാരങ്ങ ജ്യൂസാക്കി കുടിക്കുന്നത് വളരെ ഉത്തമമാണ്.

ശരിയായ ജീവിതചര്യയും നല്ല ഭക്ഷണശീലങ്ങളും കിഡ്നി സ്റ്റോണ്‍ വരാതിരിക്കുവാന്‍ തീര്‍ച്ചയായും ഉപകരിക്കും.

Authors
Top