മുഖത്തെ എണ്ണമയം അകറ്റാം

മുഖസൗന്ദര്യത്തെ മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് അമിതഎണ്ണമയം. ഇത് കാരണം മുഖത്ത് പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കുകയും ചര്‍മ്മകാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. മുഖക്കുരു മുതലായ ചര്‍മ്മ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നു.

മേക്കപ്പ് ചെയ്യുമ്പോഴും എണ്ണമയം വില്ലന്‍ വേഷം കെട്ടുന്നു. എണ്ണമയമുള്ള ചര്‍മ്മത്തില്‍ മേക്കപ്പ് ഇടുന്നത് ചിലപ്പോഴെല്ലാം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം.Beauty Effects Of Ice Cubes_4

ഇത്തരം വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് അവരുടെ സൗന്ദര്യ സംരക്ഷണം എളുപ്പമാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്നു,

  1. ഐസ് ക്യൂബ്:

രാത്രി കിടക്കുന്നതിന് മുമ്പായി ഏതാനും ഐസ് ക്യൂബുകള്‍ എടുത്ത് മുഖത്ത് ഉരസുക. പ്രത്യേകിച്ച് റ്റി-സോണില്‍. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിലെ എണ്ണയുടെ ഉത്പാദനം കുറയുവാന്‍  കാരണമാകും.

  1. ഫേസ് വാഷ്:

ബെന്‍സോയില്‍ പെറോക്സൈഡ് (Benzoyl Peroxide) അല്ലെങ്കില്‍ സാലിസിലിക് ആസിഡ് (Salysilic Aciface_washd)അടങ്ങിയ ഫേസ് വാഷ് അല്ലെങ്കില്‍ ക്ലെന്‍സര്‍ ഉപയോഗിക്കുക. ഇവ ചര്‍മ്മത്തില്‍ എണ്ണമയം കുറയ്ക്കുവാന്‍ സഹായിക്കും.

  1. അമര്‍ത്തി സ്‍ക്രബ്ബ് ചെയ്യരുത്:

എക്സ്ഫോലിയേഷന്‍ നടത്തുമ്പോള്‍ ചര്‍മ്മത്തില്‍ ഏറെ അമര്‍ത്തി സ്‍ക്രബ്ബ് ചെയ്യുന്നത് ഉരഞ്ഞ പാടുകള്‍ ഉണ്ടാകുവാനും എണ്ണമയം വര്‍ദ്ധിക്കാനും കാരണമാകും.

  1. മോയ്‍സ്‍ച്യുറൈസ് ചെയ്യുക:MOISTURISER

ചര്‍മ്മത്തില്‍ എണ്ണമയമുള്ള നിരവധിയാളുകള്‍  എണ്ണമയം വര്‍ദ്ധിക്കും എന്ന ഭയത്താല്‍ മോയ്‍സ്‍ചറൈസറുകള്‍ ഒഴിവാക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ ചര്‍മ്മം മോയ്‍സ്‍ചറൈസ് ചെയ്യാതിരിക്കുന്നത് മുഖത്ത് വരണ്ട പാടുകള്‍ ഉണ്ടാകുവാന്‍ കാരണമാകും. ഓയില്‍ അടങ്ങാത്ത മോയ്‍സ്‍ചറൈസര്‍ ഉപയോഗിക്കുക.

  1. പ്രകൃതിദത്ത ഘടകങ്ങള്‍:

facepackchocoചന്ദനം, മഞ്ഞള്‍, തൈര് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഫേസ്‍പാക്കുകളായി ഉപയോഗിക്കുക. ഇവയ്ക്ക് എണ്ണ ഉത്‍പാദനം കുറയ്ക്കാനും നല്ല നിറം നല്‍കാനുമുള്ള കഴിവുകളുണ്ട്.

  1. ശരിയായ മേക്കപ്പ് തെരഞ്ഞെടുക്കുക:

ഫൗണ്ടേഷനുകള്‍, കണ്‍സീലറുകള്‍, കോണ്‍ടൂര്‍-ബേസുകള്‍, ഐ മേക്കപ്പുകള്‍ തുടങ്ങിയവ ഓയില്‍ അടിസ്ഥാനത്തിലുള്ളവയല്ല പൗഡര്‍ രൂപത്തിലുള്ളവയാണെന്ന് ഉറപ്പുവരുത്തുക. ഓയില്‍ അടിസ്ഥാനമാക്കിയ മേക്കപ്പ് ചര്‍മ്മത്തിലെ പ്രശ്നങ്ങളെ കൂടുതല്‍‌ വഷളാക്കും.

Authors
Top