കാഴ്ച്ച ശക്തി കൂട്ടാന്‍ സാധ്യമോ?

eyes-750x400

കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല എന്ന് പറയുന്നത് സത്യമാണ്. കാഴ്ച്ച കുറയുന്ന ഒരു അവസ്ഥയിലെത്തുമ്പോഴാണ് നമ്മളില്‍ പലരും കണ്ണിനെ കുറിച്ച് ചിന്തിക്കുക. നല്ല കാഴ്ച്ച ശക്തിയുള്ളപ്പോള്‍ ആരും തന്നെ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കാറില്ല.

കാഴ്ച്ച ശക്തി കുറഞ്ഞാല്‍ അത് വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നാണ് എല്ലാവരുടെയും ധാരണ. ഇത് തെറ്റാണ്. ഭക്ഷണ രീതികള്‍ക്കും ജീവിത ശൈലിക്കും കാഴ്ച്ച ശക്തിയെ സ്വാധിനിക്കാന്‍ കഴിയും. ചില ഭക്ഷണ സാധനങ്ങളോ അവയുടെ മിശ്രിതമോ ഉപയോഗിച്ചാല്‍ കാഴ്ച്ച ശക്തിയെ വര്‍ധിപ്പിക്കാന്‍ സാധിക്കും അവ ഏതൊക്കെയാണെന്ന് നോക്കാം.

 

ആലോവേര, ലെമണ്‍ ജ്യൂസ്, ഹണി,  വാള്‍നട്ട് പൌഡര്‍ മിശ്രിതം

images (26)Walnut2

Honey on spoon

  • രണ്ട് ടേബിള്‍സ്പൂണ്‍ ആലോവേരയും, രണ്ട് ടീസ്പൂണ്‍ ലെമണ്‍ ജ്യൂസും, രണ്ട് ടേബിള്‍സ്പൂണ്‍ ഹണിയും, രണ്ട്  ടേബിള്‍സ്പൂണ്‍ വാള്‍നട്ട് പൌഡറും ഒന്നായി ചേര്‍ത്ത് മിക്സിയില്‍ ഇട്ട് അടിക്കുക്ക. ഈ ജ്യൂസ്‌ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് കുടിക്കുക. ഇത് ഒപ്റ്റിക് നെര്‍വുകളെ ഉത്തേജിപ്പിക്കുകയും കാഴ്ച്ച ശക്തി കൂട്ടുകയും ചെയ്യും.

ഉണക്ക മുന്തിരി, ആല്‍മണ്ട് മിശ്രിതം

 

raisins_thompson_secimages (27)

  • പതിനഞ്ച് ഉണക്ക മുന്തിരിയും  പത്ത് ആല്‍മണ്ടും രാത്രി മുഴുവനും വെള്ളത്തില്‍ ഇട്ട ശേഷം പിറ്റേ ദിവസം വെറും വയറ്റില്‍ ഇത് കഴിക്കുക. ഇതില്‍ ധാരാളം ഫൈബറുകളും മറ്റു നുട്രിയന്‍സും അടങ്ങിയിട്ടുണ്ട്. ഇത് ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വിഷാംശങ്ങളെ പുറംതള്ളുന്നതിനും വളരെ ഫലപ്രദമാണ്.

ക്യാരറ്റ്, നെല്ലിക്ക മിശ്രിതം

carrot-fbindian-gooseberry-amla-for-fasting

  • തുല്യമായ അളവില്‍ ക്യാരറ്റും നെല്ലിക്കയും എടുത്ത് മിക്സിയില്‍ അടിക്കുക. ഈ ജ്യൂസ് രാവിലെ വെറും വയറ്റില്‍ കഴിക്കുക.   ക്യാരറ്റും നെല്ലിക്കയും വിറ്റാമിന്‍ C-യുടെ കലവറയാണ്.  കാഴ്ച്ച ശക്തി വര്‍ധിപ്പിക്കും.  ഇതിലെ ആന്‍റിഓക്സിഡന്റുകള്‍ കാഴ്ച്ച ശക്തി കൂട്ടുന്നതിനും സഹായിക്കും.

 

 

Authors
Top