ബീജങ്ങളുടെ ആരോഗ്യം ഗര്‍ഭധാരണത്തില്‍ നിര്‍ണായകം.

sperm1സുഗമമായ ഗര്‍ഭധാരണത്തിന് ബീജങ്ങളുടെ ആരോഗ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പല ഘടകങ്ങളെ  ആശ്രയിച്ചാണ്‌ ബീജാണുക്കളുടെ ആരോഗ്യം നിശ്ചയിക്കുക. ബീജാണുക്കളുടെ എണ്ണം, ചലനശേഷി , ഘടന തുടങ്ങിയവയെല്ലാം  ഇതിൽ പ്രധാനപ്പെട്ടതാണ്.

എണ്ണം 

സ്ഖലനം നടക്കുന്ന കൂടുതല്‍ ആളുകള്‍ക്കും ബീജത്തിന്‍റെ എണ്ണം ആവശ്യത്തിന് ഉണ്ടാകാറുണ്ട്. എന്നാല്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. സാധാരണ ഗതിയില്‍ ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ ചുരുങ്ങിയത് 15 മില്ല്യണ്‍ ബീജാണുക്കള്‍ ഉണ്ടായിരിക്കും. വളരെ കുറഞ്ഞ അളവിലുള്ള ബീജത്തിന്‍റെ അളവ് ഗര്‍ഭധാരണം സുഗമമാക്കുകയില്ല.

ചലനക്ഷമത 

ഗര്‍ഭധാരണം സുഗമമാക്കണമെങ്കില്‍ ഏകദേശം 40 ശതമാനം ബീജങ്ങള്‍ക്കെങ്കിലും  നല്ല ചലനശേഷി ആവശ്യമാണ്.

ഘടന 

സാധാരണ ഒരു ബീജാണുവിന് ഓവല്‍ ആകൃതിയിലുള്ള ഒരു തലയും നീണ്ട വാലും ആണുള്ളത്. ഇത് മുമ്പോട്ടുള്ള ചലനത്തിന് സഹായിക്കുന്നു. ആരോഗ്യകരമായ അളവിലും, ഘടനയിലും ഉള്ള ബീജാണുക്കള്‍ ഗര്‍ഭധാരണം സുഗമമാക്കും.

പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍

ഹൈപ്പോതലാമസിലോ പിറ്റ്യൂ ട്ടറി ഗ്ലാന്‍ഡിലോ ഉണ്ടാകുന്ന തകരാറുകള്‍ നിമിത്തം ബീജ ഉല്‍പ്പാദനം തകരാരിലാകാറു ണ്ട്. ഹൈപ്പോതലാമസില്‍ നിന്നുള്ള സിഗ്നല്‍സ് അനുസരിച്ചാണ് ശരീരത്തിലെ ബീജോത്പ്പാദനം സാധ്യമാകുന്നത്.

വൃക്ഷഷനത്തിനുണ്ടാകുന്ന തകരാറുകള്‍ 

ബീജതതിന്‍റെ ചലന വ്യത്യാസവുമായി ബന്ധപ്പെട്ട കുഴപ്പങ്ങള്‍ക്ക് ബീജത്തിന്‍റെ ചലന ശേഷിയും, പ്രായവുമായി ബന്ധണ്ട്. മുപ്പതുകള്‍ക്ക് മുമ്പുള്ള ചലന ശേഷി ഒരു പക്ഷേ നാല്‍പ്പത് വയസ് കഴിഞ്ഞ് ഉണ്ടാവണം എന്നില്ല.

ശീലിക്കേണ്ടത്

ആരോഗ്യകരമായ ഒരു ജീവിതരീതി തെരെഞ്ഞെടുക്കുകയും ഉയരത്തിനനുസരിച്ചുമാത്രമുള്ള വെയ്റ്റ് മാനേജ് ചെയുവാന്‍ ശ്രദ്ധിക്കുക. സമികൃതമായ ആഹാരരിതി തെരെഞ്ഞെടുക്കുക, നന്നായി വ്യായാമം ചെയ്യുകയും സ്‌ട്രേസ് മാനേജ് ചെയ്യുകയും ചെയ്യുന്നത് ശരീരത്തിന്‍റെ പൊതുവായ ആരോഗ്യത്തോടൊപ്പം ബീജങ്ങളുടെ ആരോഗ്യത്തിനും വളരെ ഉപകരിക്കും.

 

 

Authors
Top