കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചില ആഹാരങ്ങള്‍…

നമ്മുടെ ശരീരത്തില്‍ പുതിയ കോശങ്ങളെ നിര്‍മ്മിക്കുന്നതിനും പല പ്രധാനപെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനും കൊളസ്ട്രോള്‍ അത്യാവശ്യമായ ഒന്നാണ്. എന്നാല്‍ ഇതിന്‍റെ അളവ് കൂടിയാലോ? ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച പലവിധ രോഗങ്ങള്‍ വാരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. നമ്മുടെ ഭക്ഷണരീതികള്‍ കൊളസ്ട്രോള്‍ അളവിനെ വളരെയധികം ബാധിക്കുന്നു, അതിനാല്‍ തന്നെ ശരിയായ ആഹരാക്രമം സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനായി ചില ആഹാരങ്ങളെ കുറിച്ച് വായിക്കൂ:

1. images (2)ബദാം: 

ഒരു പിടി ബദാം ദിവസേനെ കഴിക്കുന്നത് 10% LDL കൊളസ്ട്രോളിനെ വരെ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇതില്‍ വിറ്റാമിന്‍ E യും ഫ്ലേവനോയിടുകളും വളരെയധികം അടങ്ങിയിട്ടുണ്ട് ഇവ രക്ത ധമനികളില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനെ പ്രധിരോധിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാകാന്‍ സാധ്യത കുറയുന്നു. ഉപ്പ് ചേര്‍ക്കാത്ത ബദാം കഴിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

2.avocado-sliced-in-half അവകാടോ:

ഇതില്‍ മോണോഅന്സാച്യുറേറ്റഡ് ഫാറ്റ്, ഒലെയിക് ആസിഡ് എന്നിവ വളരെയധികം  അടങ്ങിയിട്ടുള്ളതിനാല്‍ ചീത്ത കൊളസ്ട്രോളിനെ തടയുവാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു. ഇത് വളരെയധികം പോഷകസംപുഷടമായ ഒന്നായതിനാല്‍ ആരോഗ്യത്തിനും വളരെ നല്ലതാണ്.

3. img_3159ഓട്ട്സ് & ബാര്‍ളി: 

ഇതില്‍ രണ്ടിലും ബീറ്റാ ഗ്ലുക്കാന്‍ അടങ്ങിയിരികുന്നു. ഇത് കുടലില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നതിനെ തടയുവാനും അതുവഴി  ചീത്ത കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കുവാനും സഹായിക്കുന്നു.

4. blueberriesബ്ലൂബെറി: 

ഇതില്‍ ആന്‍റിഒാക്സിടന്‍റ്സും പ്റ്റെറോസ്റ്റില്‍ബീന്‍ എന്ന ഒരു സംയുക്തവും അടങ്ങിയതാണ്. ഇത് കോശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂട്ടുവാനും അതുവഴി കൊളസ്ട്രോള്‍, കൊഴുപ്പ് എന്നിവ അടിഞ്ഞു കൂടുന്നതിനെ പ്രധിരോധിക്കുന്നു.

5. IMG_1494ബീന്‍സ് & ലെന്‍റില്‍സ്:

ഇത് വളരെയധികം പോഷക സംപുഷ്ടമായ ഒന്നാണ്. ഇതില്‍ സോല്യുബില്‍ ഫൈബര്‍, പ്രോട്ടീന്‍, ധാതുലവണങ്ങള്‍ എന്നിവ അടയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുവാനും ഹൃദയ രോഗങ്ങളെ തടയുവാനും ഒരു പരിധി വരെ സഹായിക്കുന്നു.

6. Soya Beans 5സോയ:

ദിവസേനെ സോയ മിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അളവ് 6% വരെ കുറയ്ക്കുവാന്‍ സഹായിക്കുന്നു.  സോയ മില്‍ക്ക് യോഗര്‍ട്ടിനൊപ്പം, സോയ ടെസ്സേര്‍ട്ട്, എന്നിവ കഴിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുന്നു.

7. Nicaragua-cocoa-market-potential_strict_xxlകൊക്കോ:

ഇതില്‍ കൊളസ്ട്രോളിനെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുവാന്‍ കഴിവുള്ള ആന്‍റിഒാക്സിടന്‍റ്സ് അധികമായുണ്ട്. അതിനാല്‍ 60% കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോകോളെറ്റ് മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്.

8. garlic-with-parsley-leavesവെളുത്തുള്ളി: 

രുചി കൂട്ടുവാന്‍ കറികളില്‍ ചേര്‍ക്കുന്ന വെളുത്തുള്ളിക്ക് വളരെയധികം ഗുണങ്ങളുണ്ട്. ശരീരത്തില്‍ കൂടുതലുള്ള കൊളസ്ട്രോളിന്‍റെ അളവ് സന്തുലിതാവസ്ഥയില്‍ നിര്‍ത്തുവാനും, രക്തം കട്ടപിടിക്കുന്ന അവസ്ഥ ഒരുപരിധി വരെ കുറയ്ക്കുവാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കുന്നു.

പോഷകസംപൂര്‍ണ്ണമായ ഈ അഹാരശീലങ്ങള്‍ കഴിക്കൂ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്തൂ.

Authors
Top