പേടിക്കേണ്ട കൂടുതല്‍ “ചോക്കളേറ്റി” ആയിക്കോളു.

Dark chocolateമധുരങ്ങളിൽ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് ചോക്കളേറ്റ് . നിങ്ങളെ എപ്പോഴെങ്കിലും ചോക്കളേറ്റ് കഴിക്കുന്നതിൽ നിന്നും ആരെങ്കിലും തടയുകയോ ശകാരിക്കുകയോ ചെയ്തിട്ടുണ്ടോ? എന്നാൽ ഇനി അതൊന്നും കേൾക്കേണ്ടിവരില്ല. കാരണം നമ്മുടെ ചോക്കളേറ്റിൽ പല വിധ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് നെതർലണ്ടിലെ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഡാർക്ക് ചോക്കളേറ്റിന് ഹൃദയാരോഗ്യം നിലനിർത്താനും രക്തസമ്മർദ്ധം കുറക്കുവാനും കഴിയുന്നു. അതുമാത്രമല്ല ഡാർക്ക് ചോക്കളേറ്റ് ആഴ്ചയിൽ ഒന്നോ രണ്ടോതവണ കഴിക്കുന്നതുകൊണ്ട് മറ്റ് പല ഗുണങ്ങളുമുണ്ട്.

> രക്തസമ്മർദ്ധം കുറയ്ക്കാനാകുന്നതിലൂടെ പക്ഷാഘാതം, ഹൃദയാഘാദം എന്നിവയുടെ സാധ്യത 39% ത്തോളം താഴുന്നു.

> രക്തധമനികളിൽ കൊഴുപ്പടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥ ഇല്ലാതാക്കുകയും ധമനികളുടെ പേശികളെ ഉറപ്പുള്ളതും വഴക്കമുള്ളതുമാകി തീര്‍ക്കുന്നു.

> ഡാർക്ക് ചോക്കളേറ്റിലെ ഫ്ലെവണോയിടുകൾ അൽട്രാവയലട്റ്റ് രശ്മികളെ വലിച്ചെടുക്കാൻ കഴിവുള്ളവയാണ്‌ ഇതിനാൽ ചർമ്മത്തിൽ രക്തയോട്ടം കൂടുന്നു.

> രക്തയോട്ടം ശരിയായ ക്രമത്തിൽ നടക്കുന്നതിനാൽ ടൈപ്പ് 2 പ്രമേഹത്തിൽ നിന്നും രക്ഷനേടാൻ സാധിക്കുന്നു.

>രക്തം കട്ടപിടിക്കതെയും ആർറ്റീരിയോസ്ലീറോസിസ് അഥവാ ധമനികൾ മുറുകുന്നത് തടയാനും സഹായിക്കുന്നു.

> തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നു. ഇതുവഴി തലച്ചോറിൻറെ പ്രവർത്തനങ്ങൾ മികവുറ്റതാകും.

> ഡാർക്ക് ചോക്കളേറ്റിൽ വിറ്റാമിനുകളും ധാതുലവണങ്ങളും വലെകൂടുതലുന്ദ്. പൊട്ടാസ്യം, കോപ്പർ , മഗ്നീഷ്യം , അയണ്‍ എന്നിവയാനത്. ഇത് പ്രമേഹത്തെയും, രക്തസമ്മർദ്ധത്തെയും തടയുന്നു.

ഇനിയിപ്പോ ഡാര്‍ക്ക് ചോക്കളേറ്റ് കഴിക്കുമ്പോള്‍ ആരെങ്കിലും ശകാരിച്ചാല്‍ ധൈര്യമായി പറയാമല്ലോെ ഇതെന്റെ ആരോഗ്യത്തിനുവേണ്ടിയാണെന്ന്.

Authors
Top