മീശയ്ക്കും താടിയ്ക്കും ആവണക്കെണ്ണ…

താടിയും മീശയും വളരുവാന്‍ സഹായിക്കുന്ന ഒരു ഈസി മാര്‍ഗ്ഗമാണ് ആവണക്കെണ്ണ പ്രയോഗം. ശരിയായ രീതിയില്‍ ഇത് പ്രയോഗിച്ചാല്‍ നല്ല കട്ടിയില്‍ താടിയും മീശയും  വളരും എന്നത് ഉറപ്പ്.

താടി വയ്ക്കുന്നത് ഇപ്പോഴൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. അതിനാല്‍ ആവണക്കെണ്ണ ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ,16-Amazing-Benefits-Of-Castor-Oil-Arandi-For-Skin-Hair-And-Health

ആവണക്കെണ്ണ പ്രയോഗം:

ഉറങ്ങുന്നതിന് മുന്‍പ് ആവണക്കെണ്ണ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വെയ്ക്കുക. ഇത് രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ആവണക്കെണ്ണയും ബദാം ഓയിലും

ആവണക്കെണ്ണയും ബദാം ഓയിലും മിക്‌സ് ചെയ്ത് താടിയിലും മീശയിലും പുരട്ടുന്നത് താടിയുടേയും മീശയുടേയും കരുത്ത് വര്‍ദ്ധിപ്പിക്കും.

Portrait of confidence and creativity.

ഡയറ്റ്

മുടിയുടേയും താടിയുടേയും ആരോഗ്യത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഡയറ്റ്. അതിനാല്‍ പ്രോട്ടീന്‍, വിറ്റാമിന്‍സ്, ധാതുക്കള്‍, ഇരുമ്പ്, സിങ്ക്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിയ്ക്കുക.
ടെസ്റ്റോസ്റ്റിറോണ്‍

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്‍റെ അളവും പലപ്പോഴും മുടിയുടെ വളര്‍ച്ചയെ സ്വാധീനിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ച് ടെസ്റ്റോസ്റ്റിറോണ്‍ അളവ് പരിശോധിക്കുകയും, ആവശ്യമെങ്കില്‍ ഇതിന്‍റെ സപ്ലിമെന്‍റ് കഴിക്കുകയും ചെയ്യുക.
വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുന്നതും താടിയുടെയും മീശയുടെയും വളര്‍ച്ചയില്‍ സഹായകമായ ഒരു ഘടകമാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

biker-full-beard-styles

മാനസിക സമ്മര്‍ദ്ദം

 

താടിയിലേയും മീശയിലീയും രോമ വളര്‍ച്ചയ്ക്കായി മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണവും പലപ്പോഴും മാനസിക സമ്മര്‍ദ്ദം തന്നെയാണ്. അതുകൊണ്ട് മുടി കൊഴിച്ചില്‍ മാറാനും താടിയും മീശയും കിളിര്‍ക്കാനും യോഗ, മെഡിറ്റേഷന്‍ പോലുള്ള ആരോഗ്യശീലങ്ങള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും. ഇവ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും വളരെയധികം ആശ്വാസം നല്‍കും.

ഉറക്കം

ഉറക്കമില്ലായ്മയും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. ശരിയായ ഉറക്കമില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ പുനര്‍നിര്‍മ്മാണപ്രക്രിയ  തടസ്സപ്പെടും. മുടി വീണ്ടും കിളിര്‍ത്തുവരാതെയിരിക്കുക മുതലായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

Authors
Top