മേല്‍മീശയ്ക്ക് പരിഹാരം വീട്ടില്‍ തന്നെ

ചുണ്ടിന് മുകളില്‍ അനാവശ്യമായി വളരുന്ന രോമം കാരണം നിങ്ങളുടെ മനോഹരമായ മുഖഭംഗി കുറയുന്നുവോ? വാക്സിംഗ്, ബ്ലീച്ചിംഗ്, ക്രീമുകള്‍ പുരട്ടല്‍, തുടങ്ങിയവ താല്‍കാലിക പരിഹാരം നല്‍കുമെങ്കിലും ഇത് കാരണം രോമ വളര്‍ച്ച കൂടാനും സാധ്യത ഏറെയാണ്‌. അതിനാല്‍ അത്തരം മാര്‍ഗങ്ങള്‍ക്ക് പകരം കെമിക്കലുകള്‍ ഇല്ലാത്ത, ചര്‍മ്മത്തിന് ഉതകുന്ന, പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?

images (3)

വീട്ടിലുള്ള സാധനങ്ങള്‍ഉപയോഗിച്ച് മേല്‍മീശ നീക്കം ചെയ്യുവാനുള്ള ചില എളുപ്പവഴികള്‍ ഇതാ:

045

1. കുറച്ചു മഞ്ഞള്‍ പൊടി ഒരു പാത്രത്തില്‍ എടുത്ത് അതിലേയ്ക്ക് കുറച്ച് പാല്‍ ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ ചുണ്ടിന് മീതെ രോമമുള്ള ഭാഗത്ത് പുരട്ടുക.ഉണങ്ങിക്കഴിഞ്ഞാല്‍ ഇത് ഉരച്ച് കളയുക.

2. മഞ്ഞള്‍പൊടി വെള്ളമൊഴിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം ചുണ്ടിനു മുകളിലുള്ള മീശയ്ക്ക് മേല്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം ഇത് ഉരച്ചോ കഴുകിയോ കളയുക. ഒരു മാസം തുടര്‍ച്ചയായി ഇത് ചെയ്‌താല്‍ രോമവളര്‍ച്ച സാവധാനം കുറയും.

3. നാരങ്ങാ നീരും, പഞ്ചസാരയും വെള്ളവും മിക്സ് ചെയ്യുക. ചുണ്ടിനു മേല്‍ പുരട്ടി 10-15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

51a9f62614a55ac86f83d57f7c575a4f

4. ഒരു മുട്ടയുടെ വെള്ള എടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യുക. മേല്മീശയ്ക്ക് മീതെ പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ ഉരിഞ്ഞു കളയുക. ഇത് ആഴ്ചയില്‍ 2-4 പ്രാവശ്യം ചെയ്യുക.

5. ഒരു പാത്രത്തില്‍ കുറച്ച് പൊട്ടുകടല പൊടി( chana dal powder) എടുത്ത് ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍ പൊടിയും പാലും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കടിയുള്ള പേസ്റ്റ് ആക്കുക. ഇത് പുരട്ടുന്നതിനു മുന്‍പായി ഒരു ടീസ്പൂണ്‍ ഫ്രഷ്‌ ക്രീമും ചേര്‍ക്കണം. പുരട്ടി ഉങ്ങിയ ശേഷം ഉരച്ച് കളയുക.
images (2)

  1. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര എടുത്ത് അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഫ്രഷ് നാരങ്ങാ നീര്‍ ചേര്‍ക്കുക. ഒരു മിനിറ്റ് നന്നായി മിക്സ് ചെയ്ത ശേഷം രോമത്തില്‍ പുരട്ടുക. അതിനുമേല്‍ ഒരു കോട്ടന്‍ തുണി വയ്ക്കുക. ഈ തുണി ഉപയോഗിച്ച് മീശയുടെ മുകളില്‍ നന്നായി മേലോട്ടും താഴോട്ടും ഉരയ്ക്കുക. ഫലം കണ്ടറിയാന്‍ സാധിക്കും.
  2. യോഗര്‍ട്ട്, കടലമാവ്, മഞ്ഞള്‍പൊടി എന്നിവ മിക്സ് ചെയ്ത മിശ്രിതം മേല്മീശയ്ക്ക് മുകളില്‍ പുരട്ടി ഉണങ്ങാന്‍ വിടുക. ശേഷം ഉരച്ച് കളയുക. ഇത് കഴിഞ്ഞ്‌ വെള്ളം ഉപയോഗിച്ച് കഴുകാനും മറക്കല്ലേ.

നിങ്ങള്‍ക്കിത് ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നു.

Authors

Related posts

Top