സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ബേക്കിംഗ് സോഡ :

Baking-soda-whiten-teethനമ്മുടെ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എന്നാൽ ഇതുകൊണ്ട് നമ്മുടെ സൗന്ദര്യം സംരക്ഷിക്കാനാകുമെന്നു അധികം ആർക്കും അറിയില്ല. ബേക്കിംഗ് സോഡയ്ക്ക് മുടി, ചർമ്മം, പല്ല്,  നഖം, എന്നിവയുടെ പരിപാലനത്തിന് സഹായിക്കുവാൻ സാധിക്കും.

  • മുടി: മുടിയുടെ പരിപാലനത്തിനായി അനവധി ഹെയർ ക്രീമുകൾ, ഷാമ്പൂ, എന്നുവേണ്ട എന്തും നാം മുടിയിൽ പരീക്ഷിക്കാറുണ്ട്. പക്ഷെ വേണ്ടത്ര ഫലം ലഭിക്കാറില്ല. എന്നാൽ ഇതാ ഒരു എളുപ്പവഴി. നിങ്ങളുപയോഗിക്കുന്ന ഷാമ്പൂവിൽ ഒരു നുള്ള് ബേക്കിങ്ങ് സോഡ ചേർത്ത് മുടി കഴുകുക. മുടി നല്ല തിളക്കമാർന്നതും അഴകുള്ളതുമാകും. ഇനി എപ്പോഴെങ്കിലും കാറ്റിൽ മുടി പാറി പറന്നു അലങ്കോലമായി കിടന്നാൽ ചെറിയ അളവിൽ ബേക്കിംഗ് സോഡ മുടിയുടെ വേരുകളിൽ തൂവി ചീര്‍പ്പ് കൊണ്ട് ചീവിയാൽ മുടി ഭംഗിയായ്‌ ഒതുങ്ങി കിട്ടും.
  • മുഖം: മുഖത്തുള്ള അഴുക്കും ബ്ലാക്ക് ഹെഡ്സ് എന്നിവ സ്ക്രബ് ചെയ്ത കളയാനായി ഇനി ബ്യുട്ടി പാർലർ ആന്വേഷിച്ചു നടക്കണ്ട. നമ്മുടെ വീട്ടില് വെച്ച് തന്നെ മുഖം സ്ക്രബ് ചെയ്യാം.മൂന്നു സ്പൂണ്‍ ബേക്കിംഗ് സോഡ കുറച്ച് വെള്ളത്തിൽ ചേർത്ത് കുഴമ്പു രൂപത്തിലാക്കി മുഖത്ത് മൃദുവായി തേച്ചു പിടിപ്പിക്കുക. കുറച്ച്ചുനേരത്തിനു ശേഷം ഇളം ചൂട് വെള്ളത്തില കഴുകി കളയുക.
  • ചർമ്മം: ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ബേക്കിംഗ് സോഡയും വെള്ളവും കുഴമ്പു രൂപതിലാക്കി ദേഹത്ത് തേച്ചുപിടിപ്പിച് കഴുകിക്കളയുക. ഡ്രൈനസ്സ് കളഞ്ഞു ചർമ്മം മൃദുവാകാനും ചൊറിച്ചിൽ ഒഴിവാക്കാനും ഇതുകൊണ്ട് സാധിക്കുന്നു.
  • നഖം: നഖം വൃത്തിയായി സൂക്ഷിക്കാൻ വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഇതിൽ നഖം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷ് മുക്കി മൃദുവായി ഉരക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
  • പല്ലുകൾ: കുറച്ചു ബേക്കിംഗ് സോഡ കൈയിലെടുത്തശേഷം അതിൽ ബ്രഷ് മുക്കി പല്ലിൽ തേച്ചു വൃത്തിയാക്കം. ഇത് പല്ല് വെളുക്കാൻ സഹായിക്കുന്നു. എന്നാൽ ടൂത്ത് പേസ്റ്റിനു പകരമായ് ദിവസവും ഇത് ഉപയോഗിക്കരുത്.

സൗന്ദര്യ സംരക്ഷണം വീട്ടില്‍ തന്നെ ചെയ്യുവാന്‍ ഇനി ബേക്കിംഗ് സോഡ ഉപയോഗിക്കാമല്ലോ…

Authors
Top