അരിമ്പാറ നിസ്സാരമാക്കേണ്ട

അരിമ്പാറ ഒരു വലിയ രോഗമായി നാം പരിഗണിക്കാറില്ല.  സാധാരണയായി കൈകളിലും കാലുകളിലും ആണ് അരിമ്പാറ കണ്ടുവരുന്നത്.  ഇത് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമാണ്. Human Papilloma Virus (HPV) കൊണ്ടാണ് ഈ രോഗം വരുന്നത്.  10 തരത്തിലുള്ള അരിമ്പാറകള്‍  ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്നവ പൊതുവെ ഗൌരവമുള്ളതല്ല.  ചിലപ്പോള്‍ ഇത് ചികിത്സ ഒന്നും കൂടാതെ തന്നെ ഏതാനും മാസങ്ങള്‍കൊണ്ട് തനിയെ അപ്രത്യക്ഷമായേക്കാം.  എന്നാലും ഇത് വീണ്ടും വരുവാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും നിങ്ങളുടെ ചര്‍മ്മത്തില്‍ അരിമ്പാറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഒരു ഡര്‍മറ്റോളജിസ്റ്റിന്‍റെ (സ്കിന്‍ സ്പെഷ്യലിസ്റ്റ്) സേവനം പ്രയോജനപ്പെടുത്തുകയും, ഉചിതമായ ചികില്‍സ തേടുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളിലെയ്ക്ക്  പടരാനും , മറ്റുള്ളവരിലെയ്ക്ക് പകരാനും സാധ്യത ഏറെയാണ്.

തൊലിപുറത്ത് ഒരു തടിപ്പുപോലെയും പരുപരുത്ത ഒരു ഉപരിതലവുമുള്ള അരിമ്പാറ വളരെ സാധാരണമായി കണ്ടുവരുന്ന (common wart) ഒന്നാണ്.  ഇത് കൈകളില്‍ ആണ് കൂടുതലായി കണ്ടുവരുന്നത് എങ്കിലും ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലും കണ്ടുവരാറുണ്ട്.

ചുവന്ന നിറത്തില്‍ വലുപ്പംകൊണ്ട് വളരെ ചെറുതും തടിപ്പില്ലാതെ മിനുസമുള്ളതുമായി കാണപ്പെടുന്ന അരിമ്പാറ Flat wart എന്ന് അറിയപ്പെടുന്നു. എണ്ണത്തില്‍ കൂടുതലായ ഇവ മുഖത്തും കഴുത്തിലും കൈകളിലും കാല്‍മുട്ടുകളിലുമാണ് സാധാരണയായി കണ്ടുവരുന്നത്. മറ്റൊരു തരം അരിമ്പാറയാണ് Filiform Wart. വിരലിന്‍റെ ആകൃതിയില്‍  അല്‍പ്പം നീണ്ട രീതിയിലാണ്‌ ഇത് കണ്ടുവരുന്നത്. കണ്‍പോളകളിലും ചുണ്ടിലും സാധാരണയായി കണ്ടുവരുന്ന മറ്റൊരുതരം അരിമ്പാറയാണ് Filiform wart.  വിരലിന്‍റെ ആകൃതിയില്‍ അല്‍പ്പം നീണ്ട രീതിയിലാണ് ഇത് കാണപ്പെടുന്നത്.  കൂടാതെ Mqsaic wart, Plantar wart തുടങ്ങിയവയും അത്രതന്നെ സാധാരണമല്ലാതെ കണ്ടുവരുന്നവയാണ്.

നഖത്തിനുചുറ്റും കൊളിഫ്ലോവെര്‍ ആകൃതിയില്‍ കണ്ടുവരുന്ന അരിമ്പാറയെ Periungual Wart എന്നു വിളിക്കപ്പെടുന്നു.

Genital wart സ്ത്രീകളുടെയും പുരുഷന്മാരുടേയും ലൈംഗിക അവയങ്ങളെ ബാധിക്കുന്നതും ലൈംഗിക ബന്ധത്തിലൂടെ എളുപ്പം പകരുന്നതുമായ ഒരു രോഗമാണ്.

ചികിത്സ

അരിമ്പാറയുടെ ചികിത്സയും റിമൂവലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മരുന്നുകളും പ്രൊസീജിയറും ഇന്ന് നിലവിലുണ്ട്. Cryotherapy കൂടാതെ Salicylic ആസിഡ് ഉപയോഗിച്ചുള്ള ചികിത്സയും അരിമ്പാറയ്ക്ക് ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. Keratolysis, Electrodesiccation, Cryo surgery തുടങ്ങിയ പല  പ്രൊസീജിയറും അരിമ്പാറ നീക്കുന്നതിന് ഉപയോഗിക്കാറുണ്ട്.

ലേസര്‍ ചികിത്സ

ഏറ്റവും ഫലപ്രദവും എളുപ്പം റിസള്‍ട്ട്‌ ലഭിക്കുന്നതുമായ ഒരു പ്രൊസീജിയരാണ് Laser treatment.  ഇതിനായി CO2 സര്‍ജിക്കല്‍ ലേസര്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. മറ്റുള്ള ചികില്‍സാ രീതികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ലേസര്‍ ചികില്‍സ കൂടുതല്‍ ഫലപ്രദവും, വീണ്ടും രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതുമാണ്.

വെല്‍നസ്സ് കേരളയും എറണാകുളത്തെ പ്രശസസ്തമായ കൊസ്മെറ്റിക് സകിൻ & ഹെയർ ക്ലിനിക് ALMEKA MEDICAL CENTRE ഉം സംയുക്തമായി ഒരുക്കുന്നു ‘Say Goodbye to Wart’ Program. ഈ പ്രോഗ്രാമിൽ സൗജന്യപരിശോധനയും കുറഞ്ഞ ചിലവില്‍ ലേസര്‍ ഉള്‍പ്പെടെയുള്ള ആധുനീക ചികില്‍സകളും നൽകപ്പെടുന്നു.

FREE consultation with trained cosmetic Dermatologists at Almeka Medical Centre, Cochin. Book now! Limited period offer.

    Your Name (required)

    Your Mobile (required)

    Your Email (required)

    Description

    Select a Doctor (required)

    Authors

    Related posts

    Top