വേനല്‍ നിങ്ങളെ കറുപ്പിയ്ക്കാതിരിയ്ക്കാന്‍….

വേനല്‍കാലം വന്നെത്തി. അസഹനീയമായ ചൂടില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുവാനായി

എത്ര സണ്‍സ്‌ക്രീന്‍ പുരട്ടിയാലും കുട ചൂടിയാലും പൂര്‍ണ്ണമായും സാധിച്ചു എന്നുവരില്ല. കത്തുന്ന

വെയില്‍ നമ്മുടെ  മുഖം വാടുന്നതും നിറത്തിന് മങ്ങലേല്‍ക്കുന്നതുമെല്ലാം സ്വാഭാവികമാണ്. പ്രത്യേകിച്ചും പെട്ടെന്നു സണ്‍ടാന്‍ വരുന്നവര്‍ക്ക്.

cach-cham-soc-da-vao-mua-dong-don-gian-va-hieu-qua2
പക്ഷെ, ഇതൊക്കെ ആണെങ്കിലും വെയിലിനെ പേടിച്ച് പുറത്തേയ്ക്കിറങ്ങാതിരിയ്ക്കാനും കഴിയില്ലല്ലോ? വേനലില്‍ ചര്‍മത്തിന്‍റെ നിറം കുറയാതെ പരിപാലിക്കുവാന്‍ ചില  ഈസി വഴികളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കൂ,
തേന്‍, ചെറുനാരങ്ങാനീര്
തേന്‍, ചെറുനാരങ്ങാനീര് എന്നിവ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. ഇത് ചര്‍മത്തിന്‍റെ നിറം വീണ്ടെുടുക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
ബദാം

ബദാം രാത്രി മുഴുവന്‍ പച്ചപ്പാലിലിട്ടു കുതിര്‍ത്തുക. ഇത് അരച്ചു മുഖത്തു പുരട്ടാം. വെയില്‍ കൊണ്ടുള്ള കരുവാളിപ്പു മാറാന്‍ ഏറെ ഗുണം ചെയ്യും.

ഓട്‌സ്, തേന്‍ Oatmeal_Face_pack

ഓട്‌സ്, തേന്‍ എന്നിവ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. വെയില്‍ കാരണം ചര്‍മം കരുവാളിക്കാതിരിക്കാന്‍ ഇതുവഴി സാധിക്കും.

വെള്ളരി
വെള്ളരി അരിയുക. ശേഷം മിക്സിയില്‍ ഉടച്ചെടുത്ത്  തൈരില്‍ കലക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടാം. ഇതും സണ്‍ടാന്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്.
തൈരില്‍ മഞ്ഞള്‍dfdf33f33f3f3f3

അല്‍പം തൈരില്‍ മഞ്ഞള്‍ കലര്‍ത്തി പുരട്ടുക. സണ്‍ടാന്‍ അകറ്റുവാനും ചര്‍മത്തിന്‍റെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ഇത് വളരെയധികം സഹായിക്കും.

എള്ള്

എള്ള് പൊടിച്ച് ശേഷം വെള്ളവുമായി ചേര്‍ത്തു മുഖത്ത് പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.

കുക്കുമ്പര്‍, പപ്പായ

സണ്‍ടാന്‍ അകറ്റാന്‍ പറ്റിയ മറ്റൊരു നല്ലൊരു വഴിയാണ് കുക്കുമ്പര്‍, പപ്പായ എന്നിവ മിക്സ് ചെയ്ത് മുഖത്തു പുരട്ടുന്നത്. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

Authors

Related posts

Top