നിങ്ങളുടെ പുരികങ്ങളില്‍ കുരുക്കളുണ്ടോ?

കൺപുരികത്തിലെ കുരുക്കൾ കാരണം നിങ്ങൾ അസ്വസ്ഥതരാണോ? ഇതിനെ കണ്ടില്ലെന്നു നടിക്കാതെ ഇത്തരം കുരുക്കള്‍ പുരികങ്ങളില്‍ ഉണ്ടാവുന്നതിനുള്ള കാരണം എന്താണെന്നും അതിനുള്ള പ്രതിവിധികള്‍ ഏതെല്ലാമാണെന്നും നോക്കാം,

മേക്കപ്പ്:images

കൂടുതലായി ഐഷാഡോകൾ ഉപയോഗിക്കുന്നത് കൺപുരികത്തിനു നന്നല്ല. നിങ്ങള്‍ ഉപയോഗിക്കുന്ന മറ്റു ഹെയർ പ്രോഡക്റ്റുകളും കൺപുരികത്തില്‍ കുരുക്കൾ ഉണ്ടാകുവാനുള്ള കാരണമായേക്കാം. അതിനാല്‍ നിങ്ങളുടെ കൺപുരികത്തില്‍ മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ദിവസവും രാത്രിയിൽ അത് നന്നായി കഴുകി കളയുക.

കണ്ണടകള്‍:

വൃത്തിയില്ലാത്ത കണ്ണടകള്‍ ഉപയോഗിക്കുകയാണെങ്കിൽ അതിൽ അടിഞ്ഞിരിക്കുന്ന ബാക്ടീരിയ കുരുക്കൾക്ക് കാരണമാകുന്നു . തുടർച്ചയായി ചർമം തിരുമുന്നതും എണ്ണയുടെ അംശം കൂടുന്നതും മുറിവുണ്ടാക്കുകയും ചെയ്യും. അതിനാൽ വൃത്തിയുള്ള കണ്ണടകള്‍ ധരിക്കുക.

ത്രഡിംഗ്:c700x420
ത്രഡിംഗിലൂടെ രോമം പിഴുതെടുക്കുമ്പോൾ അവിടെ അണുബാധയ്ക്ക് സാധ്യതയുണ്ട് . ത്രഡു ചെയ്ത ഉടൻ ആ ഭാഗത്ത് മേക്കപ്പ് ഇടുകയാണെങ്കിൽ അവിടത്തെ സെൻസിറ്റീവായ സുഷിരങ്ങളിൽ മുറിവുണ്ടാകും. അതിനാൽ ത്രഡിംഗിനു ശേഷം മുറിവുണക്കുന്ന ലോഷൻ പുരട്ടുക.
തടയാനുള്ള വഴികൾ:

നിങ്ങളുടെ മുഖവും പുരികവും എല്ലാ രാത്രിയും ക്ലെൻസ് ചെയ്തു വൃത്തിയാക്കാൻ സമയം കണ്ടെത്തുക. ഇതിനുപുറമെ പെട്രോളിയം അടങ്ങിയ വസ്തുക്കളോ മറ്റു എണ്ണകളോ പുരട്ടാതിരിക്കുക . ടി ട്രീ (Tea Tree) ഓയിൽ കണ്ണിനു ചുറ്റും രാത്രി പുരട്ടുന്നതും നല്ലതാണ്. 2 – 3 ദിവസം ചെയ്താൽ പുരികത്തിലെ കുരുക്കള്‍ മാറിക്കിട്ടും.

Authors

Related posts

Top