കുക്കുമ്പർ ജ്യുസിന്‍റെ പ്രയോജനങ്ങൾ

വളരെയധികം ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ അഥവാ വെള്ളരിക്ക ജ്യൂസ്. ഡയറ്റിങ്ങിനായും പ്രകൃതിദത്ത ക്ളെൻസറായും മറ്റും ഉപയോഗിക്കാറുള്ള ഇത് വളരെയധികം പ്രയോജനപ്രദവുമാണ്.

images

വെള്ളരിക്കയുടെ അകവും പുറവും ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇതിൽ വിറ്റാമിൻ കെ , സി , എ , പൊട്ടാസിയം , കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു .

  • വെള്ളരി ജ്യൂസ്‌ സ്ത്രീകളിൽ നെഞ്ച് , ഗർഭാശയം , സ്തനം എന്നിവിടുങ്ങളില്‍ അര്‍ബുദം മുതലായ രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കുറയ്ക്കുന്നു.
  • വെള്ളരി ജ്യൂസ്‌ നഖം , ത്വക്ക് , മുടി എന്നിവ മെച്ചപ്പെടുത്തുന്നു.
  • ചർമ സംരക്ഷണത്തിനും വെള്ളരിക്ക ഉപയോഗിക്കുന്നു. വെള്ളരിക്കയിലടങ്ങിയിട്ടുള്ള സിലിക്ക എന്ന ധാതുവാണ് ഇതിന് കാരണം. ഇത് കോശങ്ങളെ പരിപോഷിപ്പിക്കുന്നത്തില്‍ സഹായിക്കുന്നു.
  • വെള്ളരിക്കയിൽ ലിഗൻഡസ് അടങ്ങിയിരിക്കുന്നു . ഇത് ദഹനത്തിന് സഹായിക്കുകയും എന്ട്രോലിഗൻസ് ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • വിഷാംശങ്ങൾ പതിവായി കൊഴുപ്പ് കോശങ്ങളിൽ അടിഞ്ഞു കൂടി ഇൻഫ്ലമേഷൻ ഉണ്ടാകാൻ കാരണമാകുന്നു .
  • ജലംശത്തോടൊപ്പം പച്ചക്കറിയിൽ ധാരാളം ഇലക്ട്രോലൈറ്റും അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ മോയിസ്ച്യുറൈസ് ചെയ്യുകയും ശരീരത്തിലെ ദ്രാവകത്തിന്‍റെ അളവ് സന്തുലിതമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു .
  • അതുകൊണ്ട് തന്നെ ഭാരം കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും വെള്ളരിക്ക സഹായിക്കും.
  • ആർത്രൈറ്റിസിന്‍റെ സാധ്യതകളേയും വെള്ളരി ജ്യൂസ്‌ തടയുന്നു.
  • വെള്ളരി, ജ്യൂസ്‌ ആക്കുമ്പോൾ അതിന്‍റെ തോലും കൂടി ഉപയോഗിക്കുവാന്‍ മറക്കരുത്.

 

Authors
Top