മുടികൊഴിച്ചിലിനെ തടയാന്‍ ഈ എളുപ്പവിദ്യകള്‍…

മുടിവേരുകളുടെ ബലം കുറയുന്നതുവഴിയാണ് മുടികൊഴിച്ചില്‍ കൂടുതലായും ഉണ്ടാകുന്നത്. കാരണം വേരുകളുടെ ബലം കുറയുമ്പോള്‍ മുടി പെട്ടെന്നു പൊട്ടിപ്പോകും. അതിനാല്‍ തന്നെ മുടിവേരുകള്‍ക്ക് ബലം നല്‍കാനുള്ള വഴികളാണ് നോക്കേണ്ടതും.

ഈ ലേഖനത്തില്‍ മുടിവേരുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില എളുപ്പ വഴികളെ പരിചയപ്പെടുത്തുകയാണ്, തികച്ചും പ്രകൃതിദത്തമായ ഇവ മുടിവേരുകളുടെ ബലം വര്‍ദ്ധിപ്പിച്ച് മുടികൊഴിച്ചില്‍ കുറയ്ക്കുക മാത്രമല്ല, മുടി തഴച്ച് വളരാനും സഹായിക്കും.

പാല്‍

treating-hairloss-2പാല്‍ മുടിവേരുകളെ ബലപ്പെടുത്താനുള്ള നല്ലൊരു വഴിയാണ്. പാല്‍ ശിരോചര്‍മത്തില്‍ പുരട്ടാം. പാലടങ്ങിയ ഹെയര്‍ പായ്ക്കുകളും ഉപയോഗിയ്ക്കാം.

മുട്ടവെള്ള

how-to-make-Egg-Hair-Mask-To-Prevent-Hair-Loss

പ്രോട്ടീന്‍ മുടിവേരുകള്‍ക്ക് ബലം നല്‍കാന്‍ ഏറെ പ്രധാനം. മുട്ടവെള്ള ഇതിനുള്ള നല്ലൊരു വഴിയുമാണ്. മുട്ടവെള്ള ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. കുറച്ചു കഴിയുമ്പോള്‍ കഴുകിക്കളയാം. മുട്ടയടങ്ങിയ ഹെയര്‍ പായ്ക്കുകളും ഉപയോഗിയ്ക്കാം.

ഹെന്ന പായ്ക്ക്Henna-hair-pack

ഹെന്ന പായ്ക്ക് മുടിവേരുകളെ ബലപ്പെടുത്തുക മാത്രമല്ല, മുടി നരയ്ക്കുന്നത് ഒഴിവാക്കാനും മുടിവളര്‍ച്ചയ്ക്കുമെല്ലാം സഹായിക്കും.

പഴംBanana-hair-Pack

ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഒന്നാണ് പഴം. ഇതു ഉടച്ചു തലയില്‍ പുരട്ടുന്നത് വളരെ നല്ലതാണ്.പഴമടങ്ങിയ ഹെയര്‍ പായ്ക്കുകള്‍ മുടിവേരുകള്‍ക്കു ബലം നല്‍കും.

നെല്ലിക്ക

imagesനെല്ലിക്കയടങ്ങിയ ഹെയര്‍ പായ്ക്കുകള്‍ മുടിവേരുകളെ ശക്തിപ്പെടുത്തുന്നവയാണ്. ഇതു പരീക്ഷിച്ചു നോക്കാം.

വെളിച്ചെണ്ണ

aid597524-728px-Use-Coconut-Oil-on-Your-Hair-and-Skin-Step-5-Version-3

വെളിച്ചെണ്ണ ചൂടാക്കി ഇളംചൂടോടെ ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് മുടിവേരുകളെ ബലപ്പെടുത്താന്‍ ഇത് ഏറെ സഹായകമാണ്.

ബിയര്‍beer-rinse-hair-lgn

ഇളംചൂടുള്ള ബിയര്‍ ശിരോചര്‍മത്തില്‍ പുരട്ടുന്നത് വേരുകള്‍ക്ക് ബലം നല്‍കും. ഇത് മുടി മൃദുവാക്കുകയും ചെയ്യും.

Authors

Related posts

Top