ഗര്‍ഭധാരണത്തിനും ഗര്‍ഭകാലത്തും ഗ്രീന്‍ ടീ…

നമ്മുടെ ആരോഗ്യത്തിന് ഗ്രീന്‍ ടീ അത്യുത്തമമാണെന്ന കാര്യം ഏവര്‍ക്കും അറിയാമല്ലോ. ഇതിലെ ആന്‍റിഓക്‌സിഡന്‍റുകള്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കെതിരെയുള്ള നല്ലൊരു പ്രതിരോധവഴി കൂടിയാണ്.Green-Tea-During-Pregnancy

ഇത്രയേറെ ആരോഗ്യഗുണങ്ങളുള്ള ഇത് ഗര്‍ഭധാരണത്തിനും സഹായിക്കുമെന്നാണ് അടുത്തിടെ കാലിഫോര്‍ണിയില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നത്. ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നോ? വിശ്വസിക്കുവാന്‍ പറ്റുന്നില്ല അല്ലെ? എന്നാല്‍ ഇത് വാസ്തവമാണ്.

ഇതെക്കുറിച്ചുള്ള ചില വസ്തുതകള്‍,

  • ഗ്രീന്‍ ടീ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണെന്നാണ് കാലിഫോര്‍ണിയയില്‍ നടത്തിയ ഒരു പഠനം പറയുന്നത്. ഈ പഠനപ്രകാരം ദിവസവും അരക്കപ്പ് ഗ്രീന്‍ ടീ കുടിച്ച സ്ത്രീകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഗര്‍ഭധാരണത്തിന് സാധ്യത രണ്ടിരട്ടി കൂടുതലാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
  • ഗ്രീന്‍ ടീയിലെ പോളിഫിനോളുകള്‍ സ്ത്രീ ശരീരത്തിലെ അണ്ഡത്തിന്‍റെ പ്രത്യുല്‍പാദന ക്ഷമതയെ വര്‍ദ്ധിപ്പിക്കുന്നു. അണ്ഡത്തിനു കൂടുതന്‍ ഓജസ്സും ലഭിക്കുന്നു.Decaf-Green-Tea-During-Pregnancy
  • യൂട്രസിന് പ്രശ്‌നമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ കാലം, അതായത് പത്തുമാസക്കാലം പ്രശ്നങ്ങള്‍ കൂടാതെ കടന്നുപോകുവാനുള്ള ശക്തി ഗ്രീന്‍ ടീ നല്‍കുന്നു.
  • ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഫോളിക് ആസിഡ് ഉല്‍പാദനത്തിനും ഗ്രീന്‍ ടീ നല്ലതാണ്.
  • ഇതിനു പുറമെ ടെന്‍ഷന്‍,സ്‌ട്രെസ് തുടങ്ങി ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ഘടകങ്ങളെ നിയന്ത്രിയ്ക്കുവാനും ഗ്രീന്‍ ടീ നല്ലതാണ്.
  • പുരുഷബീജത്തിന്‍റെ പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കാനും ചലനശേഷി വേഗത്തിലാക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നുവെന്നും പഠനങ്ങള്‍ തെളിയികുന്നുണ്ട്.
Authors

Related posts

Top